ഞങ്ങൾ കുറച്ചു നനഞ്ഞിരുന്നു……..അവൾ മുടിയിലെ വെള്ളം കളഞ്ഞുകൊണ്ട് എന്നെ നോക്കി ചിരിച്ചു……….ഞാനും അവളെ നോക്കി പുഞ്ചിരിച്ചു……മറ്റുള്ളവരും വേറെ ഒരു കടയിലേക്ക് ഓടി കയറിയിരുന്നു…..ഞങ്ങൾ പുറത്തേക്ക് നോക്കി……അവൾ പുറത്തേക്ക് കയ്യിട്ടുകൊണ്ട് മഴത്തുള്ളികളെ തട്ടിത്തെറിപ്പിച്ചു കളിച്ചുകൊണ്ടേയിരുന്നു…….അവൾ അത് ഇടയ്ക്ക് എന്റെ മുഖത്തേക്ക് തട്ടിത്തെറിപ്പിച്ചു…….ഞാൻചിരിച്ചുകൊണ്ട് അവളെ നോക്കി…….അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് ആ പ്രവൃത്തി തുടർന്നു…….അവൾ വളരെ സന്തോഷത്തിൽ ആയിരുന്നു……പാർട്ടിയും പബ്ബും ഒന്നും അവൾക്ക് ചേരില്ല……അവൾക്ക് അതൊന്നും ശരിയാകില്ല……..അവൾ അവിടെ ഒന്നും ഹാപ്പിയാകില്ല…….അവൾക്കിതാണ് ഇഷ്ടം……പ്രകൃതിയോടാണ് അവൾക്ക് താല്പര്യം…..ഇങ്ങനെയുള്ള ചെറുയാത്രകളെ അവളെ കൂടുതൽ സന്തോഷിപ്പിക്കൂ…….അവളുടെ ആ ദൈവത്തിന്റെ വരമായ ആ മനോഹരമായ ചിരിയുടെ ഭംഗി ഇതൊക്കെയെ വർധിപ്പിക്കൂ………
മഴ നല്ലപോലെ പെയ്തുകൊണ്ടിരുന്നു…..പെട്ടെന്ന് ആ കുട്ടികൾ മഴത്തേക്കിറങ്ങി ചാടികളിക്കാൻ തുടങ്ങി………ഞാൻ അത് രസത്തോടെ കണ്ടുനിന്നു……പെട്ടെന്ന് ജാക്കറ്റൂരി ഷാഹിയും മഴത്തേക്കിറങ്ങി…….അവൾ ആ കുട്ടികളുടെ അടുത്തേക്ക് ഓടി……..അവരെ അടുത്തെത്തി അവരോടൊപ്പം ചാടി കളിയ്ക്കാൻ തുടങ്ങി…….അവളുടെ കുട്ടിത്തം വിട്ടുമാറാത്ത പ്രകൃതം കണ്ടു എനിക്ക് ചിരിവന്നു…….അവളോട് കൂടുതൽ പ്രണയവും…….
അവൾ എന്നെ മഴയത്തുനിന്ന് വിളിച്ചു……..ഡാൻസ് കളിയ്ക്കാൻ അവൾ വിളിച്ചു……..ഞാനും ഇറങ്ങി ആ മഴയത്തേക്ക്…….ഷാഹിയുടെ അടുത്തേക്ക്……..ഞാൻ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു……അവൾ അപ്പോഴും കുട്ടികളോടൊപ്പം ചാടികളിച്ചുകൊണ്ടിരുന്നു…….ഞാൻ അവളെ നോക്കിനിന്നു……..മഴത്തുള്ളികൾ അവളുടെ മുടിയിഴകളിലൂടെ ഒഴുകി അവളുടെ മുഖത്തിലൂടെ തഴുകി പോകുന്നത് ഞാൻ നോക്കിനിന്നു…….
അവൾ എന്നോട് ഡാൻസ് കളിയ്ക്കാൻ പറഞ്ഞു……ഞാൻ ചിരിച്ചുകൊണ്ട് അവളോടൊപ്പം ചാടാൻ തുടങ്ങി…….കുട്ടികളും ഒപ്പം ചാടുന്നുണ്ടായിരുന്നു……അവൾ തലമുടിയാട്ടിക്കൊണ്ട് എന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു…..എന്നിട്ട് എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു……ഞാൻ അവളുടെ അടുത്തേക്ക് ചെന്നു……അവളുടെ മുഖം എന്റെ കയ്യിലെടുത്തു……അവൾ ചാടികളിക്കുന്നത് നിർത്തി പെട്ടെന്നുള്ള എന്റെ പ്രവൃത്തിയിൽ……..ഞാൻ എന്താ ചെയ്യാൻ പോകുന്നത് എന്നറിയാതെ അവൾ എന്റെ മുഖത്തേക്ക് നോക്കിനിന്നു……..ഞാൻ എന്റെ മുഖം അവളുടെ മുഖത്തിനോട് അടുപ്പിച്ചിട്ട് എന്റെ തല കുലുക്കി……എന്റെ തലമുടിയിൽ ഉണ്ടായിരുന്ന മുഴുവൻ വെള്ളവും അവളുടെ മുഖത്തേക്ക്………എന്നിട്ട് ഞാൻ ചിരിച്ചിട്ട് അവളുടെ മുഖം വിടുവിച്ചു………ഞാൻ ചെറിയ ഒരു നിരാശ അവളുടെ മുഖത്തുകണ്ടു……ചിലപ്പോൾ അവൾ പ്രതീക്ഷിച്ചത് വേറെ എന്തോ ആയിരുന്നു……അത് കിട്ടാഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറിയ ഒരു നിരാശ കടന്നുവന്നു……..ഞാൻ അവളെ നോക്കി ചിരിച്ചു……അവൾ എന്നെ നോക്കി ചിരിച്ചു……..അവൾ പിന്നെം ചാടികളിക്കാൻ തുടങ്ങി………