ഇത്രയും നേരം അവൾ എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഒന്നുകിൽ ഞാൻ ജാക്കറ്റ് ഇട്ടിരുന്നു അല്ലെങ്കി അവൾ ജാക്കറ്റ് ഇട്ടിരുന്നു…..പക്ഷെ ഇപ്പൊ ഞങ്ങളുടെ ഇടയിൽ കട്ടുറുമ്പായി ജാക്കറ്റ് ഇല്ലായിരുന്നു…….അവൾ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു……എന്റെ നേരിയ ടി ഷർട്ടിന് ഉള്ളിലൂടെ അവളുടെ ചൂട് സുഖമായി എന്റെ ശരീരത്തിലേക്ക് കടന്നുവന്നു…….ഞാൻ അത് ആസ്വദിച്ചുകൊണ്ട് ബൈക്ക് ഓടിക്കാൻ തുടങ്ങി……..ഇത്രയും സുഖത്തിൽ ഞാൻ ഒരിക്കലും വണ്ടി ഓടിച്ചിട്ടില്ല……
ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു………റോഡ് സൈഡിൽ തന്നെയായിരുന്നു വെള്ളച്ചാട്ടം………ഷാഹി അത്ഭുതത്തോടെ അങ്ങോട്ട് നോക്കി…….ഞാൻ വണ്ടി റോഡ് സൈഡിൽ ഒതുക്കി……അവൾ വണ്ടിയിൽ നിന്നിറങ്ങി…..ഞാനും അവളും കൂടി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് നടന്നു……നല്ല കാറ്റുണ്ടായിരുന്നു അവിടെ…….ഷാഹി എന്റെ മുൻപിൽ അത്ഭുതത്തോടെ വെള്ളച്ചാട്ടവും കണ്ടുനടക്കുന്നുണ്ടായിരുന്നു…….അവളുടെ മുടിയിഴകൾ കാറ്റിൽ പാറി കളിക്കുന്നുണ്ടായിരുന്നു…….അവൾ തിരിഞ്ഞു എന്നെ നോക്കി ചിരിച്ചു………എനിക്ക് ചിരിവന്നു……ഞാനും ചിരിച്ചു……അവൾ വെള്ളച്ചാട്ടത്തിന് അടുത്തേക്ക് തിരിഞ്ഞുനടന്നു……..അവൾ വളരെ സന്തോഷത്തിൽ ആയിട്ടുണ്ട്………അതാണ് എനിക്കിപ്പോ ഒരു കിടിലൻ ചിരി കിട്ടിയത്………
വെള്ളച്ചാട്ടം കമ്പിവേലിക്ക് അപ്പുറമായിരുന്നു…..കമ്പിവേലിക്ക് അപ്പുറം കൊക്കയും…….ആ നിലാവത്ത് വെള്ളച്ചാട്ടത്തിന്റെ ഭംഗി ഇരട്ടിച്ചിരുന്നു……..മടങ്ങ് മടങ്ങായി വീഴുന്ന വെള്ളം വളരെ മനോഹരമായിരുന്നു കാണാൻ…….ആ നിലാവത്ത് വെള്ളം ഒരു നീല കളർ പോലെ തോന്നി…….വെള്ളച്ചാട്ടത്തിന് പിന്നിൽ ചന്ദ്രൻ ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിന്നു…….. വളരെ മനോഹരം………
ഞങ്ങൾ കമ്പിവേലിയുടെ അടുത്തെത്തി……..അവിടെ വേറെ ഒരു ഫാമിലിയും ഉണ്ടായിരുന്നു….ഒപ്പം കുറേ കുട്ടികളും……ഞാനും ഷാഹിയും കമ്പിവേലിയിൽ പിടിച്ചു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു……..
ഞാൻ വെള്ളച്ചാട്ടത്തിൽ നിന്ന് കണ്ണെടുത്ത് പതിയെ ഷാഹിയുടെ മുഖത്തേക്ക് നോക്കി…….വെള്ളച്ചാട്ടത്തിന്റെ ഭംഗിയിൽ അവൾ മതിമറന്നു നിൽക്കുകയായിരുന്നു……..അവൾ വെള്ളച്ചാട്ടത്തെ തന്നെ നോക്കി നിന്നു…….വെള്ളച്ചാട്ടത്തിന്റെ നീലകളർ വെളിച്ചത്തിൽ ഷാഹിയുടെ മുഖം ഞാൻ കണ്ടു………വളരെ അടുത്ത്……എന്തൊരു സൗന്ദര്യമാണ് ഇവൾക്ക്……..പടച്ചോൻ പടച്ച ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഇവൾ മുൻപന്തിയിൽ തന്നെ ഉണ്ടാകും…….അത്രയ്ക്ക് മനോഹരമാണ് അവളെ കാണാൻ……എനിക്ക് നല്ല കൺട്രോൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായി…….അല്ലെങ്കി എപ്പോഴേ ഞാൻ ഇവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ട് ചേർത്തേനെ…….ആ പവിഴചുണ്ടുകളിലെ തേൻ ഞാൻ എന്നെ നുകർന്നേനെ…….എന്തൊരു മനോഹരിയാണിവൾ……..
പെട്ടെന്ന് ഒരു മഴ പെയ്തു…..ഞാനും അവളും കൂടി റോഡിന്റെ എതിർദിശയിൽ ഉള്ള ഒരു അടച്ച കടയിലേക്ക് ഓടി…..അവിടെ ഓടിയെത്തിയപ്പോഴേക്കും