ബൈക്ക് പതിയെ ചുരം കയറാൻ തുടങ്ങി…..തണുപ്പ് കൂടുതൽ ഞങ്ങളിലേക്ക് കയറിവന്നു……ഷാഹിയുടെ കെട്ടിപ്പിടുത്തത്തിന്റെ ശക്തി കൂടി……ഇടയ്ക്ക് ഒരു ഇളംകാറ്റ് കടന്നുവരും……അപ്പോൾ പെട്ടെന്ന് ഒരു ഒന്നൊന്നര തണുപ്പ് അങ്ങ് ഉള്ളിലേക്ക് കയറും…..രോമങ്ങൾ ഒക്കെ അങ്ങ് പൊങ്ങി നിക്കും ആ വരവിൽ……..അങ്ങനെയുള്ള ഓരോ ഇളംകാറ്റിലും ഷാഹിയുടെ പിടുത്തത്തിന്റെ ശക്തി പെട്ടെന്ന് മുറുകും……ഞാൻ അങ്ങനെയുള്ള ഇളംകാറ്റ് കുറേ വരാൻ വേണ്ടി പ്രാർത്ഥിച്ചു……..തണുപ്പ് കൂടുമ്പോ ഞാൻ പ്രണയിക്കുന്ന പെണ്ണ് നമ്മളെ കൂടുതൽ ഇറുക്കികെട്ടിപ്പിടിക്കുന്ന ആ ഫീൽ ഉണ്ടല്ലോ അത് വേറെ ഒന്നിനും കിട്ടൂല്ലാ……..
വണ്ടി കുറച്ചു മുന്നോട്ട് പോയപ്പോൾ ഞാൻ ഒരു തട്ടുകട കണ്ടു……ഞാൻ വണ്ടി തട്ടുകടയുടെ മുന്നിൽ നിർത്തി…….രണ്ട് കട്ടൻചായ ഓർഡർ ചെയ്തു……
ഞാൻ ഷാഹിയെ നോക്കി……അവൾ ആകെ തണുത്തിട്ട് കൈ രണ്ടും കൂട്ടി ഉരസുന്നുണ്ടായിരുന്നു………ഞാൻ എന്റെ ജാക്കറ്റ് ഊരി…….എന്നിട്ട് അത് അവളെ ധരിപ്പിച്ചു………അവൾ എന്നെ നോക്കി…….
“ഇപ്പൊ കുറവില്ലേ തണുപ്പിന്…….”…..ഞാൻ ചോദിച്ചു……..
അവൾ എന്റെ കണ്ണിൽ നോക്കിക്കൊണ്ട് തലയാട്ടി…….ഞാൻ ഒരു നിമിഷം അവളുടെ കണ്ണിലേക്ക് തന്നെ നോക്കിനിന്നു……….
“ചായ……..”……കടക്കാരൻ ചായ കൊണ്ടുതന്നു…….
ഞാൻ പെട്ടെന്ന് അവളുടെ കണ്ണിൽ നിന്ന് നോട്ടം മാറ്റി…..ചായ വാങ്ങി……ഒരു ചായ ഷാഹിക്ക് കൊടുത്തു……
അവൾ ചായ ഊതി കുടിക്കാൻ തുടങ്ങി……..അവളുടെ ചുണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു……ആ വിറച്ച ചുണ്ടുകൾ ആ ചായയിൽ മുങ്ങി താഴുന്നത് ഞാൻ നോക്കി നിന്നു……
ഞാൻ ചായ കുറച്ചുകുടിച്ചിട്ട് ആ ചൂട് ഗ്ലാസ് അവളുടെ തോളിൽ വെച്ച് പതിയെ ഉഴിഞ്ഞു……അവൾ എന്നെ നോക്കി……..ഞാൻ അവളെ നോക്കി ചിരിച്ചു……..ഞാൻ മെല്ലെ ആ ഗ്ലാസ്സിന്റെ ചൂട് അവളിലേക്ക് പകർന്നുകൊടുത്തു……അവൾ എന്നെ തന്നെ നോക്കിനിന്നു……..ഞാൻ അവളെയും…….ഞങ്ങളുടെ കണ്ണുകൾ പരസ്പരം എന്തൊക്കെയോ സന്ദേശങ്ങൾ കൈമാറി……..
ഞങ്ങൾ ചായ കുടിച്ചുകഴിഞ്ഞിട്ട് യാത്ര തുടർന്നു…..ഇപ്പോ എനിക്ക് ശരിക്ക് തണുപ്പടിക്കാൻ തുടങ്ങി…….വണ്ടി ഓടിക്കുന്നത് ഞാനും പോരാത്തതിന് ജാക്കറ്റും ഷാഹിക്ക് കൊടുത്തു…….ഞാൻ കൈകൊണ്ട് പതിയെ എന്റെ ശരീരത്തിൽ ഉഴിഞ്ഞു…….എന്നെ തണുപ്പ് വലയ്ക്കുന്നുണ്ടെന്ന് ഷാഹിക്ക് മനസ്സിലായി…….അവൾ എന്നിലേക്ക് ഇറുക്കി ചേർന്നു……എന്നെ മുറുക്കി കെട്ടിപ്പിടിച്ചു……..തണുപ്പ് കുറച്ചുകുറഞ്ഞു എനിക്ക്…….
പെട്ടെന്ന് അവൾ ജാക്കറ്റ് ഊരി…… ജാക്കറ്റ് തിരിച്ചു വച്ചു….. ജാക്കറ്റ് കൊണ്ട് എന്നെ ചുറ്റിവരിഞ്ഞു…..എന്റെ മുന്നിലൂടെ ജാക്കറ്റ് ഇട്ടു എന്നിട്ട് ജാക്കറ്റിന്റെ കൈകളിലേക്ക് അവൾ അവളുടെ കൈകൾ കയറ്റി…….ഇപ്പോൾ ആ ജാക്കറ്റിനുള്ളിൽ ഞാനും ഷാഹിയും കെട്ടിപ്പിടിച്ചു ഇരിക്കുന്നപോലെയായി പൊസിഷൻ…….എനിക്ക് സന്തോഷം തോന്നി…….അതിനേക്കാളുപരി ഷാഹിയുടെ ചൂട് എന്റെ മേലിൽ നേരിട്ട് തട്ടാൻ തുടങ്ങി……