s”പുറത്തേക്ക്……..ഷാഹിക്ക് ഇവിടെ പിടിക്കുന്നില്ല……..”…..ഞാൻ അവനോട് പറഞ്ഞു…….അവൻ ഷാഹിയെ നോക്കി…..അവനും അത് മനസ്സിലായി………
ഞാൻ ഷാഹിയെയും കൊണ്ട് പുറത്തേക്ക് നടന്നു……പലരും അവളുടെ ശരീരത്തിൽ പോകുന്ന പോക്കിൽ തൊടാൻ ശ്രമിക്കുന്നുണ്ടായിരുന്നു…….ഞാൻ അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു എല്ലാവരെയും വകഞ്ഞുമാറ്റി അവൾക്ക് വഴി ഒരുക്കിക്കൊണ്ടിരുന്നു……..
ഞങ്ങൾ പുറത്തെത്തി……..അന്തരീക്ഷം ആകെ തണുത്തിരുന്നു……..ഒരു മഴ പെയ്തു ചോർന്നിരുന്നു…….
ഞാൻ അവളെയും കൊണ്ട് ബൈക്കിൽ കയറി……ബൈക്ക് മുന്നോട്ടെടുത്തു……..
ചുരത്തിന് മുകളിൽ ഒരു വെള്ളച്ചാട്ടം ഞാൻ കണ്ടിരുന്നു…….അവിടം ആയിരുന്നു എന്റെ ലക്ഷ്യം………ഞാൻ ബൈക്ക് ഓടിച്ചു……..
രാത്രിയും പോരാത്തതിന് ഒരു മഴ പെയ്തു ഒഴിഞ്ഞതുകൊണ്ടും നല്ല തണുപ്പ് ഉണ്ടായിരുന്നു……..ഷാഹി ആ തണുപ്പിൽ വിറയ്ക്കാൻ തുടങ്ങി……..
ഞാൻ പിന്നിലേക്ക് കൈ ഇട്ട് അവളുടെ കൈ എടുത്ത് എന്റെ വയറിന് ചുറ്റും പിടിപ്പിച്ചു…….പിന്നെ കൈകൊണ്ട് അവളുടെ തല എന്റെ തോളിന് മുകളിൽ വെപ്പിച്ചു……..
“തണുപ്പ് ഇനിയും കൂടും…..എന്നെ കെട്ടിപ്പിടിച്ചു ഇരുന്നോ……..”……ഞാൻ അവളോട് ചെറുതായി ഒന്ന് തല തിരിച്ചിട്ട് പറഞ്ഞു……
അവൾ തലയാട്ടി…….അവൾ ശരിക്കും അത് പറയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു…….തണുപ്പ് കാരണം അവൾ ആകെ വിറച്ചിരുന്നു……….അവൾക്ക് എന്നെ കെട്ടിപ്പിടിച്ചു തണുപ്പിന് ആക്കം കുറയ്ക്കണം എന്ന് തോന്നുന്നുണ്ടായിരുന്നു…….പക്ഷെ അത് ചെയ്യാൻ അവളുടെ നാണം അനുവദിച്ചില്ല……..അവൾ എന്നെ കെട്ടിപ്പിടിച്ചു……എന്റെ തോളിൽ തല ചായ്ച്ചു…….
എന്തൊരു സുന്ദരമായ മുഹൂർത്തമാണ് അത്………സ്നേഹിക്കുന്ന പെണ്ണിനെ കെട്ടിപ്പിടിച്ചുകൊണ്ട് രാത്രി ബൈക്ക് ഓടിക്കാൻ ഏത് ആണാണ് ആഗ്രഹിക്കാത്തത്……….അതുപോലെ ഏത് പെണ്ണാണ് രാത്രി ഇഷ്ടപ്പെടുന്ന പുരുഷന്റെ ഒപ്പം ബൈക്കിൽ സഞ്ചരിക്കാൻ ആഗ്രഹിക്കാത്തത്……..ഞാൻ ഒരു മായാലോകത്തിൽ ആണെന്ന പോലെ എനിക്ക് തോന്നി……..
അവൾ ഒന്നും എന്നോട് പറഞ്ഞില്ല……എവിടേക്കാ പോകുന്നത് എന്നുപോലും എന്നോട് ചോദിച്ചില്ല………അവൾ ആ യാത്രയെ ഇഷ്ടപ്പെട്ടിരുന്നു……ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് അവൾ കൊതിച്ചു……..
അവൾ അവന്റെ തോളിൽ തലവെച്ചു മുന്നോട്ട് നോക്കിക്കൊണ്ട് കിടന്നു……ഓരോരോ കാഴ്ചകൾ കണ്ടു……അവനെ ഇറുകെ കെട്ടിപ്പിടിച്ചു…….അവന്റെ ചൂട് അവളിലേക്ക് വന്നുകൊണ്ടിരുന്നു………
നല്ല നിലാവുള്ള രാത്രിയായിരുന്നു അത്……എല്ലാം വളരെ സ്പഷ്ടമായി കാണാനുണ്ടായിരുന്നു……..ആകാശത്തുനിന്നും അമ്പിളി മാമൻ ഞങ്ങളെ പോക്ക് കണ്ടു പുഞ്ചിരിച്ചു…….