പറഞ്ഞു……..കുഞ്ഞുട്ടൻ എന്നെ നോക്കി……..ഓ എന്തൊരു സ്നേഹം എന്ന രീതിയിൽ……..
“ഓക്കേ….വൺ ടെക്വിലാ ആൻഡ് ത്രീ ഓറഞ്ച് ജ്യൂസ്……..”………കുഞ്ഞുട്ടൻ ഓർഡർ ചെയ്തു…….
ഞാൻ ഷാഹിയെ നോക്കി…….ഞങ്ങൾ എല്ലാവരും ഒപ്പം ഉണ്ടെങ്കിലും അവൾ വറീഡ് ആയിരുന്നു…….ആ അന്തരീക്ഷം അവൾക്ക് പിടിക്കുന്നില്ല എന്നെനിക്ക് തോന്നി……
ഓർഡർ ചെയ്ത സാധനം വന്നു……ഞങ്ങൾ അത് കുടിച്ചു……..
“വാ……ഡാൻസ് ഫ്ലോറിൽ കയറാം……..”……കുഞ്ഞുട്ടൻ എന്നെ ക്ഷണിച്ചുകൊണ്ട് പറഞ്ഞു…………
ഞാൻ ഷാഹിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഡാൻസ് ഫ്ലോറിലേക്ക് നടന്നു……കുഞ്ഞുട്ടനും അച്ചുവും മുന്നിലും…….
കുഞ്ഞുട്ടനും അച്ചുവും ഡാൻസ് കളിയ്ക്കാൻ തുടങ്ങി……
ഞാൻ ഷാഹിയെ നോക്കി………അവൾ എന്നെയും നോക്കി…….ഒരു നല്ല സ്റാർട്ടിങ് ട്രെബ്ൾ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു…….
ഞാൻ പതിയെ അവളെ എന്നിലേക്കടുപ്പിച്ചു……. അവൾ എനിക്ക് ക്ലോസ് ആയി നിന്നു…… ഞാൻ പതിയെ ഓരോ സ്റ്റെപ് ഇടാൻ തുടങ്ങി…….ഷാഹി അതിനനുസരിച്ചു ഒപ്പം കൂടാൻ തുടങ്ങി……ഞാൻ മെല്ലെ അവളുടെ വയറിൽ കൈവെച്ചിട്ട് ഒരു കൈ എന്റെ കയ്യിലാക്കി ഡാൻസ് കളിയ്ക്കാൻ തുടങ്ങി………അവൾ എന്റെ കണ്ണിൽ നോക്കിക്കൊണ്ട് മൂവ് ചെയ്തു…..ഞാനും അവളുടെ കണ്ണിലേക്ക് നോക്കി……..
ഞാൻ മെല്ലെ അവളെ വട്ടം കറക്കി……..അവൾ തിരിഞ്ഞു വന്നപ്പോൾ അവളുടെ മുഖം ഹാപ്പി അല്ലായിരുന്നു……അവൾ ഇടയ്ക്കിടയ്ക്ക് ചുറ്റും നോക്കും……..പേടിയോടെ………അവൾക്ക് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല……..മറ്റുള്ളവർ ഡാൻസ് കളിക്കുന്നതും പലരും പെണ്ണുങ്ങളുടെ ശരീരത്തിൽ സ്പർശിക്കുന്നതുമൊക്കെ അവൾ പേടിയോടെ നോക്കിക്കണ്ടു…….അവൾ എന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ചിരി ചിരിക്കും പക്ഷെ അത് ഒരു ആശ്വാസകരമല്ലാത്ത ചിരിയായിരുന്നു അത്……
അവളെ എന്റെ അടുത്തേക്ക് വലിച്ചു…….അവൾ എന്റെ മുഖത്തേക്ക് നോക്കി……..
“വാ………”…..ഞാൻ അവളോട് പറഞ്ഞു……
ഞാൻ അവളെയും കൊണ്ട് കുഞ്ഞുട്ടന്റെയും അച്ചുവിന്റെയും അടുത്തേക്ക് പോയി…….അവർ നല്ല ഡാൻസ് കളിയിലായിരുന്നു……..ഞാൻ കുഞ്ഞുട്ടനോട് ബൈക്ക് ചാവി തരാൻ പറഞ്ഞു…….അവൻ തന്നു……ഞാൻ അവന് കാറിന്റെ ചാവി കൊടുത്തു……..
“നീ എവിടേക്കാ…….”…..അവൻ എന്നോട് ചോദിച്ചു………