ഷാഹി ഇതെല്ലാം അന്തം വിട്ട് നോക്കി നിന്നു……ഈ കാഴ്ചകൾ ഒക്കെ അവളിൽ പേടി ഉണർത്തിയിട്ടുണ്ടെന്ന് എനിക്ക് തോന്നി……അവൾ എന്നെ പറ്റിനിന്നു……….എന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് ഓരോന്നും നോക്കിക്കണ്ടു….. കൊച്ചുകുട്ടികളെപോലെ………
“ഹലോയ്……….”……..ഒരാൾ ഞങ്ങളെ വിളിച്ചു……..
ഞങ്ങൾ തിരിഞ്ഞു നോക്കി……..കുഞ്ഞുട്ടൻ………..ഒപ്പം ഒരാളുകൂടിയുണ്ട്……….ഒപ്പമുള്ള ആളെ കണ്ടു ഷാഹി അത്ഭുതപ്പെട്ടു……….അച്ചു ആയിരുന്നു അത്……….
ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു……….
“അച്ചു……നീ ഇവിടെ………..”…….ഷാഹി അവളോട് ചോദിച്ചു……..ഞാനും കുഞ്ഞുട്ടനും അച്ചുവും അതുകേട്ട് ചിരിച്ചു………
“ദാ ഈ കറുമ്പനാ എന്റെ വരുംകാല കണവൻ……..”…….അച്ചു കുഞ്ഞുട്ടനെ പുറത്ത് അടിച്ചുകൊണ്ട് പറഞ്ഞു…….
“റിയലി………”……..ഷാഹി കുഞ്ഞുട്ടനോട് ചോദിച്ചു……..
“ആടീ കുറുമ്പി…….ഇതാണ് എന്റെ ഫാവി ഫാര്യ……..”……അച്ചുവിനെ ചേർത്തുപിടിച്ചുകൊണ്ട് കുഞ്ഞുട്ടൻ പറഞ്ഞു……….അച്ചു കുഞ്ഞുട്ടനെ നോക്കി ചിരിച്ചു……..ഞാനും…….
“എങ്ങനെയുണ്ടെടി ഞങ്ങൾ മാച്ചിങ് അല്ലെ……”…….കുഞ്ഞുട്ടൻ ഷാഹിയോട് ചോദിച്ചു………
“പിന്നെ…..ഒടുക്കത്തെ മാച്ചിങ് അല്ലെ…..തളത്തിൽ ദിനേശനേയും ശോഭയെയും പോലുണ്ട്…….”…….ഷാഹി കുഞ്ഞുട്ടനിട്ട് നല്ല ഒരു വെപ്പ് വെച്ചു……..ശോഭ അതായത് അച്ചു അത് കേട്ട് പൊട്ടിച്ചിരിച്ചു…….
“വേണ്ട മോളെ വേണ്ട മോളെ…….”…….കുഞ്ഞുട്ടൻ ഷാഹിയെ നോക്കി പാടി………
ഷാഹി അവന് ചിരിച്ചുകാണിച്ചുകൊടുത്തു………
“അല്ല…….ഡ്രിങ്ക്സ് വല്ലതും ഓർഡർ ചെയ്യല്ലേ……”…….കുഞ്ഞുട്ടൻ എന്നോട് ചോദിച്ചു…….
“ഐ വിൽ ഗോ വിത്ത് സം ജ്യൂസ്…..”……..ഞാൻ അവനോട് പറഞ്ഞു……അവൻ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു……..
“ഷാഹി നിനക്ക് എന്താ വേണ്ടേ……ഹോട്ട് വല്ലതും വേണോ……”……അവൻ ഒരു കള്ളച്ചിരിയോടെ അവളോട് ചോദിച്ചു……..
“ഹോട്ടോ……”……ഷാഹി മനസ്സിലാവാതെ അവനോട് ചോദിച്ചു………
“ആ ഹോട്ട്…….”……കുഞ്ഞുട്ടൻ ഒന്ന് സ്പഷ്ടമായി അവളോട് പറഞ്ഞു…..
ഷാഹി എന്താ സംഗതി എന്നറിയാതെ കുഴങ്ങി……
“അവൾക്കും ജ്യൂസ് മതി…….”…..ഞാൻ ഇടയിൽ കയറി അവനോട്