“നമുക്ക് പോയാലോ…….”……..ഞാൻ ഷാഹിയോട് ചോദിച്ചു…….
അതെയെന്ന് അവൾ തലയാട്ടി……
ഞാൻ അവളെയും കൊണ്ട് പുറത്തേക്കിറങ്ങി…….കാറിന്റെ ഡോർ തുറന്ന് ഞങ്ങൾ രണ്ടുപേരും കയറി…….ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു……….
ഷാഹിക്ക് പേടി തുടങ്ങി…….അവൾ ശ്വാസം ഒക്കെ കഷ്ടപ്പെട്ട് എടുക്കാൻ തുടങ്ങി…….പടച്ചോനേ നാറ്റിക്കല്ലേ എന്ന് അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു………
വണ്ടി പാർട്ടി നടക്കുന്ന പബ്ബിന്റെ ഏരിയയിലേക്ക് കയറി……..വണ്ടി ഞാൻ പാർക്ക് ചെയ്തു…….ഞങ്ങൾ രണ്ടുപേരും പുറത്തേക്കിറങ്ങി……..
ഞാൻ അവളെ നോക്കി………അവൾ ആകെ പരിഭ്രമിച്ചിരുന്നു…….അവളുടെ ഉള്ളിൽ ഭയമുണ്ടെന്ന് എനിക്ക് മനസ്സിലായി……ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…….അവൾ അവളുടെ പേടമാൻ മിഴികൾ കൊണ്ട് എന്നെ നോക്കി…….എനിക്ക് അവളുടെ നിൽപ്പും ഭാവവും കണ്ടു ചിരി വന്നു……
“കൂൾ ഗുരു കൂൾ………”…..അവൾ എനിക്ക് ഒരിക്കൽ ഓതി തന്ന ശ്ലോകം ഞാൻ അവൾക്ക് തിരിച്ചോതി……..
അവൾ അതിന് എന്നോട് ചിരിച്ചു എന്നൊന്ന് വരുത്തി……..
“ഹേയ്…..പേടിക്കണ്ട…….ഇതൊന്നുമില്ല………”……ഞാൻ അവളെ ആശ്വസിപ്പിച്ചു……..അവൾ എന്നെ നോക്കി……..
“കയറല്ലേ……..”…….ഞാൻ അവളോട് ചോദിച്ചു…….
അവൾ തലയാട്ടി……..
ഞാൻ എന്റെ കൈകൾ അവൾക്കു നേരെ നീട്ടി…….അവൾ കൈകളിലേക്ക് നോക്കി…….ശേഷം എന്റെ മുഖത്തേക്കും……..ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി…….അവൾ പതിയെ എന്റെ കയ്യിൽ പിടിച്ചു…….ഞാൻ അവളുടെ കൈ മുറുക്കെ പിടിച്ചുകൊണ്ട് പബ്ബിന്റെ എൻട്രൻസിലേക്ക് നടന്നു…….
രണ്ടു കറുത്ത മല്ലന്മാർ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു…….അവരെ കണ്ടപ്പോ ഷാഹി പേടിച്ചെന്ന് തോന്നുന്നു……ഷാഹിയുടെ എന്റെ കയ്യിലുള്ള പിടുത്തത്തിന്റെ മുറുക്കം കൂടി…….അവർ എന്നെ കണ്ടു……..
“ഹലോ…….ബോസ്സ്……..”……അവരിലൊരാൾ എന്നോട് പറഞ്ഞു……
“യാ മാൻ…. ഹൌസ് യൂ…..”……ഞാൻ ചോദിച്ചു…….
“ഗുഡ്….ഗോയിങ് ഗുഡ്…..ഹൌ യു ഡൂയിങ്….”…..അവൻ എന്നോട് ചോദിച്ചു……
“ഗോയിങ് ഗ്രേറ്റ് മാൻ……”…….ഞാൻ മറുപടി കൊടുത്തു……
“സൊ യൂ ഗോണ റോക്ക് ദി പാർട്ടി…..”……അവൻ എന്നോട് ചോദിച്ചു…….
“പ്രോബബ്ളി……..”…….ഞാൻ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു…….
“ഗോ ഇൻ മാൻ…… ഫക്ക് ദാറ്റ് പാർട്ടി…….”…….അവൻ ചിരിച്ചുകൊണ്ട് ഞങ്ങൾക്ക് വഴിയൊരുക്കി…….
ഞാനും ഷാഹിയും പബ്ബിന്റെ ഉള്ളിലേക്ക് കയറി……….
പാർട്ടി ഒക്കെ സ്റ്റാർട്ട് ചെയ്തിരുന്നു…….ആളുകൾ ഫുൾ ഡാൻസിംഗ് മൂഡിൽ ആയിരുന്നു……..ഡിജെ കിടിലൻ മ്യൂസിക് ഇട്ടുകൊണ്ടിരുന്നു………എല്ലാവരും അതിനനുസരിച്ചു ഡാൻസ് കളിച്ചുകൊണ്ടിരുന്നു……