പക്ഷെ ഞാൻ അവന്റെ ഉള്ളിലെ പ്രണയത്തെ കണ്ടു…അവനെ ശിക്ഷിച്ചപ്പോൾ…സ്വന്തം പെണ്ണിനെ കളങ്കപ്പെടുത്താൻ നോക്കിയതിന്റെ ദേഷ്യം ഞാൻ അവനിൽ കണ്ടു…കോപം കൊണ്ട് അവന്റെ മുഖം ചുവന്നിരുന്നു..അവന്റെ കയ്യിലും കാലിലുമൊക്കെ അമിതമായ രക്തയോട്ടം ഉള്ളപോലെ തോന്നി എനിക്ക്..എത്ര ക്രൂരമായി ആണ് അവൻ അവനെ ശിക്ഷിച്ചത്…ആ ക്രൂരതയിൽ ഞാൻ എന്നോടുള്ള പ്രണയം കണ്ടു…ശരിക്കും കണ്ടു…കൺകുളിരെ…
പിന്നീട് എനിക്ക് ഡ്രസ്സ് വാങ്ങി തന്നപ്പോ എന്നോടുള്ള സ്നേഹം കണ്ടു…അതും ഞാൻ ആവശ്യപ്പെടാതെ…എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത തരത്തിലുള്ള വസ്ത്രങ്ങൾ…പലപ്പോഴും കൊതിച്ചിട്ടുണ്ട്…മറ്റുള്ളവർ വളരെ നല്ല ഡ്രസ്സ് ഇട്ടുവരുമ്പോൾ…എനിക്കും അങ്ങനെ നല്ല ഡ്രസ്സ് ഇടാൻ സാധിച്ചെങ്കിൽ എന്ന്… പക്ഷെ ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല…പറയാൻ ഇപ്പൊ ഉള്ളത് അമ്മ മാത്രമാണ്..എന്റെ ലക്ഷ്മിക്കുട്ടിക്ക് അതിനെക്കൊണ്ട് ആവില്ല എന്ന് അറിയാം അതുകൊണ്ട് ഒരിക്കലും ഞാൻ എന്റെ ആഗ്രഹങ്ങൾ പറഞ്ഞു വേദനിപ്പിച്ചിട്ടില്ല…പിന്നെ പറയാനുണ്ടായിരുന്ന ആളെ നീ നേരത്തെ വിളിച്ചില്ലേ… ഇപ്പാ…പലപ്പോഴും ഇപ്പ ഉണ്ടായിരുന്നെങ്കിൽ തോന്നിയിട്ടുണ്ട് എനിക്ക് കുറച്ചെങ്കിലും നല്ല ഡ്രസ്സ് ധരിക്കാമല്ലോ…
അവൻ എന്നോട് ചോദിക്കുക കൂടി ചെയ്യാതെ എനിക്ക് ഡ്രസ്സ് വാങ്ങിത്തന്നു.. അതും വളരെ നല്ല ഡ്രെസ്സുകൾ…ഞാൻ കൊതിച്ചത്…വേണ്ട എന്റെ ദുർവാശിയെപോലും അവൻ നോക്കിയില്ല…കൈനിറയെ വാങ്ങി തന്നു…അവൻ എന്നോട് സ്നേഹം ഉണ്ട്..സത്യമായിട്ടും സ്നേഹം ഉണ്ട്…അല്ലെങ്കിൽ ഈ പാവം പെണ്ണിന് വസ്ത്രം വാങ്ങി തരേണ്ട കാര്യം എന്താ ഉള്ളത്…ഞാൻ അവന്റെ വെറും അടുക്കളക്കാരി അല്ലെ…അല്ലാ..അവൻ അതിനുമുകളിൽ എനിക്ക് വില നൽകുന്നുണ്ട്…ഒരു സുഹൃത്തിനെ പോലെ പെരുമാറുന്നുണ്ട്…അളവറ്റ സ്നേഹം എന്നിൽ ചൊരിയുന്നുണ്ട്..
ഞാൻ അവന്റെ വെറും അടുക്കളക്കാരിയല്ല…അവന്റെ ആരോ ആണ്.. അവന്റെ ഹൃദയത്തിൽ എനിക്കിടമുണ്ട്..ഒരു ചെറിയ ഇടമെങ്കിലും…. എന്റെ ഹൃദയത്തിലും ഉണ്ട് അവനൊരിടം….വലിയൊരിടം….💓
കുറച്ചപ്പുറത്ത് വേറെ ഒരാളുടെ സ്ഥിതിയും വ്യത്യസ്‍തമല്ലായിരുന്നു…സമർ…അവനേയും നിദ്രാദേവി പുൽകാൻ മടി കാട്ടി…
സമർ ഷാഹിയുടെ കുറുമ്പുകൾ ഓരോന്നും ആലോചിച്ചു കിടന്നു..
ഞാൻ വേറെ ഒരു ഫ്രണ്ട് ന് ഡ്രസ്സ് എടുക്കാനാണ് ലേഡീസ് സെക്ഷനിൽ പോകുന്നത് എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് കാണണമായിരുന്നു പടച്ചോനെ…ഇരുണ്ട് സന്തോഷമില്ലാതെ ദേഷ്യം പൂണ്ട് ചുണ്ട് കൂർപ്പിച്ചു…ഹഹ…എന്തായാലും കാമുകിക്ക് അല്ലാ എന്ന് പറഞ്ഞപ്പോളാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്…എന്റെ കുഞ്ചുണ്ണൂലി…കുറുമ്പത്തി…അവളെ എനിക്ക് തന്നൂടെ…