നോക്കി……മീനുകൾ അടുത്തേക്ക് വരാൻ……എവിടെ……മീനുകൾ ഒരു മൈൻഡും കൊടുത്തില്ല…….എനിക്ക് അത് കണ്ട് പിന്നെയും ചിരിവന്നു……അവൾ എന്നെ നോക്കി……ഞാൻ ചിരിക്കുന്നത് അവൾ കണ്ടു……….
പെട്ടെന്ന് അവൾ എന്തോ ഓർത്തപോലെ അവിടെ നിന്നും എണീറ്റു…… എന്നിട്ട് മീനിന്റെ തീറ്റ കയ്യിൽ എടുത്തു………
“ഇപ്പോ ശരിയാക്കിത്തരാം……”…….കുതിരവട്ടം പപ്പു സ്റ്റൈലിൽ ഒരു കാച്ച് കാച്ചിയിട്ട് അവൾ തീറ്റയും കയ്യിൽ വെച്ചിട്ട് കുളത്തിലേക്ക് കയ്യിട്ടു……
ഞാൻ ഒരു ചിരിയോടെ അതുനോക്കി നിന്നു……..അവൾ തന്റെ കയ്യിലേക്ക് നോക്കി…….പെട്ടെന്ന് ഒരു മീൻ അവളുടെ കയ്യിന്റെ അടുത്തേക്ക് വന്നു……..അവൾ എന്റെ അടുത്തേക്ക് തിരിഞ്ഞു എങ്ങനെയുണ്ട് എന്ന് കണ്ണുകൊണ്ട് കോക്രി കാണിച്ചു………
മീൻ അവളുടെ കയ്യിന്റെ അടുത്തെത്തി……ചെറുതായി ഒന്ന് മണത്തുനോക്കിയിട്ട് മൂപ്പർ സ്ഥലംവിട്ടു……..ഷാഹി പിന്നെയും പ്ലിങ്……..
ഞാൻ അതുകണ്ട് പൊട്ടിച്ചിരിച്ചു……….അവൾ ഞാൻ ചിരിക്കുന്നത് കണ്ട് സങ്കടപ്പെട്ട് അവിടെ ഇരുന്നു………മീനുകളൊന്നും അടുക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ പതിയെ കൈ എടുത്ത് എണീറ്റു…….എനിക്ക് ഒരു കൊഞ്ഞനം കുത്തി കാണിച്ചു തന്നിട്ട് സ്ഥലം കാലിയാക്കാനൊരുങ്ങി………
“നിക്ക്…….”…….ഞാൻ അവളോട് പറഞ്ഞു……..
അവൾ നിന്നു……. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു……..അവൾ എന്നെ തന്നെ നോക്കി……..ഞാൻ അവളുടെ കയ്യിൽ പതിയെ പിടിച്ചു……….അവൾ അവളുടെ കൈകളിലേക്ക് നോക്കി…….പിന്നെ എന്റെ കണ്ണുകളിലേക്കും……..
“വാ………”…….എന്ന് പറഞ്ഞു ഞാനവളെ കുളത്തിന്റെ അരികത്തെത്തിച്ചു………..
ഞാൻ അവളുടെ കൈ പിടിച്ചുകൊണ്ട് ഞാനും അവളും കൂടെ മുട്ടുകുത്തി ഇരുന്നു…….അവൾ എന്നെ തന്നെ നോക്കി നിന്നു……എന്റെ പ്രവൃത്തി അവളെ അമ്പരപ്പിച്ചിരുന്നു പക്ഷെ അവൾ ആ പ്രവൃത്തി ഇഷ്ടപ്പെട്ടിരുന്നു…….ഞാൻ അവളെ മുഖത്തേക്ക് നോക്കി………ഞാൻ ഒന്ന് പുഞ്ചിരിച്ചു…….പക്ഷെ അവളിൽ ഭാവത്തിന് വ്യത്യാസം ഒന്നും വന്നില്ല……..
ഞാൻ അവളുടെ കൈ എന്റെ കൈകൊണ്ട് കൂട്ടിപിടിച്ചു……അവളുടെ കൈ എന്റെ ബലിഷ്ടമായ കൈകൾക്കുള്ളിൽ ഇരിക്കുന്നത് ഞാൻ കണ്ടു………എനിക്ക് എന്തോ വളരെ സന്തോഷം തോന്നി ആ കാഴ്ച്ചയിൽ…..വളരെയധികം സന്തോഷം തോന്നി…….
ഞാൻ മെല്ലെ അവളുടെ കൈ എന്റെ കൈകൊണ്ട് കൂട്ടിപിടിച്ചുകൊണ്ട് കുളത്തിലേക്ക് ഇട്ടു…….അവൾ കുളത്തിലേക്ക് ആകാംഷയോടെ നോക്കി…….ഞാൻ അവളുടെ മുഖത്തേക്ക് നോക്കി……..അവളുടെ മുഖത്ത് ആകാംഷ കണ്ടു ഞാൻ…..പിന്നെ അത് സന്തോഷത്തിലേക്ക് വഴിമാറുന്നത് കണ്ടു ഞാൻ………പിന്നെ അവളുടെ ചിരിയിലേക്കും വഴിമാറി…….അതൊക്കെ ഞാൻ നേരിട്ട് എന്റെ കണ്ണുകളാൽ കണ്ടു…….ആനന്ദകരമായ കാഴ്ച…….ഒത്തിരി സന്തോഷം തരുന്ന കാഴ്ച…….