“ഗുഡ് മോർണിംഗ്…….”……അവൾ ചിരിച്ചുകൊണ്ട് എനിക്ക് മറുപടി നൽകി……..
ഞങ്ങൾ ഉദ്യാനത്തിലൂടെ നടന്നു…….ബാഷാ എന്നെ ചുറ്റിപ്പറ്റി നടന്നു…..റോക്കി അവളെയും………
ഉദ്യാനത്തിന് ഭംഗി വളരെ കൂടിയ പോലെ……..ഷാഹി ഒപ്പം ഉണ്ടായതുകൊണ്ട് എനിക്ക് തോന്നുന്നതാണോ അത്……..എനിക്ക് ഒരു ഉത്തരം കണ്ടുപിടിക്കാനായില്ല………
ഞങ്ങൾ നടന്ന് കുളത്തിന്റെ അടുത്തെത്തി……..അവൾ മീനുകളുടെ തീറ്റ കയ്യിൽ എടുത്ത് കുളത്തിലേക്ക് കുറച്ചു ഇട്ടു……..മീനുകൾ എവിടെ നിന്നൊക്കെയോ കൂട്ടമായി പാഞ്ഞു വന്നു തീറ്റ കഴിക്കാൻ തുടങ്ങി……ഞാനും അവളും അത് രസത്തോടെ കണ്ടുനിന്നു………..
“എന്ത് രസമാണല്ലേ അവരെ കാണാൻ………”……അവൾ എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു……..അവളുടെ ആ ചിരി എനിക്കിഷ്ടപ്പെട്ടു……
ഞാൻ കുളത്തിന്റെ അടുത്തേക്ക് നടന്നു…….
“ഒരു കാര്യം കാണിച്ചു തരാം……..”……എന്ന് ഞാൻ ഷാഹിയോട് പറഞ്ഞു………അവളും അടുത്തേക്ക് വന്നു…….
ഞാൻ പതിയെ മുട്ടുകാലിൽ ഇരുന്നിട്ട് കുളത്തിലേക്ക് എന്റെ ഒരു കൈ പതിയെ ഇട്ടു………അവൾ എന്റെ കയ്യിലേക്ക് നോക്കി നിന്നു…..എന്താ നടക്കാൻ പോകുന്നത് എന്ന് ഒരു എത്തുംപിടിയും ഇല്ലാതെ……
പെട്ടെന്ന് മീനുകൾ എല്ലാം എന്റെ കയ്യിലേക്ക് പാഞ്ഞുവന്നു…….. അവ എന്റെ കയ്യിൽ കൊത്താനും കൈകൾക്കിടയിൽ കൂടെ ചുറ്റി കളിക്കാനും തുടങ്ങി……..ഷാഹി അതുകണ്ട് അത്ഭുതത്തോടെ നോക്കി നിന്നു……അവളുടെ കണ്ണുകളുടെ വലിപ്പം കൂടി…….മീനുകൾ എല്ലാം എന്റെ കയ്യിന് ചുറ്റും മാത്രം നീന്തികളിക്കാൻ തുടങ്ങി…….
ഞാൻ തലയുയർത്തിയിട്ട് അവളോട് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു……
“ഓ ഇതാണോ വലിയ കാര്യം…….”……അവൾ എന്നെ പുച്ഛിച്ചു…….കുറുമ്പത്തി കുഞ്ചുണ്ണൂലി എവിടെ സമ്മതിച്ചുതരാൻ…….. കുറുമ്പത്തി……….
“ഇതൊക്കെ എന്ത്…….ഞാനിപ്പോ കാണിച്ചുതരാം………”……അവൾ വലിയ വീരവാദം മുഴക്കി…….
ഞാൻ കുളത്തിൽ നിന്ന് കയ്യെടുത്തു…….എന്നിട്ട് അവളെ നോക്കി…….അവൾ ചുരിദാറിന്റെ കൈ മുകളിലേക്ക് ചുരുട്ടി കയറ്റിയിട്ട് കുളത്തിന്റെ അടുത്തേക്ക് നടന്നു……..എന്നിട്ട് എനിക്ക് കൈ കാണിച്ചു തന്നു……….ഞാൻ അവളെ നോക്കി ചിരിച്ചു……
അവൾ മുട്ടുകുത്തി ഇരുന്നിട്ട് കൈ പതിയെ കുളത്തിലേക്കിട്ടു……..ഞാൻ അവളുടെ അടുത്തേക്ക് ചെന്നു……..മീൻ പോയിട്ട് ഒരു ഇല പോലും അവളുടെ കയ്യിന്റെ ആ പരിസരത്തേക്ക് വന്നില്ല…….എനിക്ക് അതുകണ്ട് ചിരിവന്നു……..അവൾ കൈ കൊണ്ട് വെള്ളം പതിയെ ഇളക്കി