ബാബർ കാരണം മനസ്സിലാവാതെ അബൂബക്കറിനെ നോക്കി……..
“വാക്കുകൾ നെഞ്ചിൽ കുത്തിയിറക്കാൻ അവൻ മിടുക്കനാ………..”……..അബൂബക്കർ പതിയെ പറഞ്ഞു………
അടുത്തവാക്കുകൾക്കായി ബാബർ കാത്തുനിന്നു…….
“കത്തി നെഞ്ചിൽ കുത്തിയിറക്കാൻ അവനും………..”……..അബൂബക്കർ പറഞ്ഞു………
ബാബറിന് കാര്യം മനസ്സിലായി……….
“അബൂബക്കർ ഖുറേഷിയുടെ മക്കളുടെ എണ്ണം കുറയണ്ടെങ്കിൽ അവനോട് അടങ്ങിയൊതുങ്ങി ഒരു മൂലക്ക് ഇരിക്കാൻ പറ………”……..അബൂബക്കർ ബാബറിനോട് ആജ്ഞാപിച്ചു……..
“ശരി ഉപ്പാ……ഞാൻ പറയാം………”……അത്രയും പറഞ്ഞുകൊണ്ട് ബാബർ ഉള്ളിലേക്ക് കയറിപ്പോയി……..
അബൂബക്കർ ചെറുകസേരയിലേക്ക് ചാഞ്ഞു…….പഴയ പല ഓർമ്മകൾ പലതും അയാളിൽ വന്നു നിറഞ്ഞു…….പ്രത്യേകിച്ച് അവന്റെ……….അവന്റെ ഓർമ്മകൾ അയാളുടെ ചിന്തകളെ മൂടിമറച്ചു………..
അപ്പോഴും ചിവീട് ശബ്ദമുണ്ടാക്കണോ എന്നറിയാതെ പകച്ചു നിന്നു…….. ആ രാത്രിയിൽ……….
☠️☠️☠️☠️☠️☠️☠️☠️☠️☠️
സമർ കണ്ണുകൾ പതിയെ തുറന്നു……….വെളിച്ചം അവന്റെ കണ്ണിലടിച്ചു……… അവൻ കണ്ണുപൂട്ടി വെളിച്ചത്തിലേക്ക് തന്നെ നോക്കി……….ചുവപ്പ്…….ചോരക്കളർ അവന്റെ കണ്ണിൽ തെളിഞ്ഞുവന്നു……..അവന്റെ മനസ്സ് നൂലുവിട്ട പട്ടം പോലെ എങ്ങോട്ടോ ലക്‌ഷ്യം ഇല്ലാതെ പാറി……..പക്ഷെ എല്ലായിടത്തും ചോര തന്നെ…….എല്ലാത്തിനും ചുവപ്പ് നിറം തന്നെ……….
അവൻ പെട്ടെന്ന് തിരിഞ്ഞു………കിടക്കയിൽ നിന്ന് എണീറ്റു……… പുറത്തേക്ക് നടന്നു……..
അവൻ ഷാഹിയെ കണ്ടു……..ബാഷയും റോക്കിയുമായി അവൾ ഉദ്യാനത്തിലൂടെ ചുറ്റി നടക്കുക ആയിരുന്നു അവൾ………
സമർ അവളെ നോക്കി……….സൂര്യപ്രകാശത്തിൽ അവൾ ഒരു ദേവതയെ പോലെ തോന്നി അവൾക്ക്………എന്തൊരു ഭംഗിയാണ് ഇവളെ കാണാൻ………ഇവളുടെ സൗന്ദര്യം ഏറ്റവും കൂടുതൽ നന്നായി ആസ്വദിക്കാൻ പറ്റുന്നത് തന്റെ കണ്ണുകളിലൂടെയാണോ എന്ന് അവന് സ്വയം തോന്നി………
സമർ അവളുടെ അടുത്തേക്ക് നടന്നു…….
“ഗുഡ് മോർണിംഗ്…….”……..ഞാൻ ഷാഹിയോട് പറഞ്ഞു……..
അവൾ തിരിഞ്ഞു നോക്കി………