ഞാൻ മൂളിക്കൊടുത്തു…….
“അല്ലാ……നീ പബ്ബിൽ ആരെ കാണാൻ പോകുവാ…….”…..ഗായു എന്നോട് ചോദിച്ചു……..
“അത് ……നാളെ പബ്ബിൽ പോണം…….ഒരു പാർട്ടി ഉണ്ട്……….എന്നോടും കൂടെ ചെല്ലാൻ സമർ പറഞ്ഞു……..”……..ഞാൻ ഗായുവിനോട് പറഞ്ഞു……….
“ഓ ന്റെ മോളെ…….പൊളിക്ക്……. ഒരുമിച്ചൊരു ഡാൻസ് ഒക്കെ കളി……..”……..ഗായു എന്നോട് പറഞ്ഞു…….
“എനിക്ക് ഡാൻസ് കളിയ്ക്കാൻ ഒന്നും അറിയില്ല………”…….ഞാൻ അവളോട് ചിണുങ്ങി……..
“ഓ….ന്റെ പൊന്നേ………മ്യൂസിക്കിനനുസരിച്ചു ഒന്ന് തുള്ളി കൊടുത്താൽ മതി……..”…….ഗായു പറഞ്ഞു……
“ഓ…….”…….ഞാൻ പറഞ്ഞു………
“ഡീ……പൊയ്ക്കോ………നല്ല കാശ് മുടക്കുള്ള പരിപാടിയാണ്………”……അവൾ എന്നെ ഉപദേശിച്ചു……
“ക്യാഷ് എനിക്ക് ഒരു പ്രശ്നവുമില്ല…….കാരണം അത് മുടക്കുന്നത് അവനല്ലേ……..”……ഞാൻ അവളോട് കളിയായി പറഞ്ഞു……….
“ഓ…..ഓ……..”……അവൾ എന്നെ കളിയാക്കി……..
“ശരി…….എന്നാ……..”……എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു………
അവൾ നല്ല അഭിപ്രായം ഒക്കെ ആണ് പറഞ്ഞതെങ്കിലും എനിക്ക് ഒരു ചെറിയ പേടി ഉള്ളിൽ വരാൻ തുടങ്ങി…….ആ പോട്ട് പുല്ല്…….എന്റെ ചെക്കനല്ലേ ഒപ്പം ഉള്ളത്…….ഒരു പ്രശ്നവും വരില്ലാ……..
ഞാൻ കിടക്കയിലേക്ക് വീണു………അവളുടെ മനസ്സ് ഇന്ന് പ്രക്ഷുബ്‌ദം അല്ലായിരുന്നു കഴിഞ്ഞ ദിവസങ്ങളെ പോലെ……..സമറുമായി മിണ്ടിയത് അവൾക്ക് കൊറേ ആശ്വാസം പകർന്നു………. സമറിന് കാമുകി ഇല്ല എന്നുള്ളത് അതിലേറെ ആശ്വാസം അവൾക്ക് പകർന്നു…….അവൾ പതിയെ കണ്ണടച്ചു……..പതിയെ അവൾ ഉറക്കത്തിലേക്ക് അവൾ ഊളിയിട്ടു……..
സമറിന്റെ അവസ്ഥയും വ്യത്യസ്‍തമല്ലായിരുന്നു……..കൊറേ ദിവസങ്ങൾക്ക് ശേഷം അവന് ആശ്വാസത്തോടെ കിടക്കാൻ സാധിച്ചു…….ഉറക്കം അവനെ അങ്ങനെ ഒന്നും പിടികൊടുക്കാറില്ലായിരുന്നു കുറച്ചു ദിവസങ്ങളായി……പക്ഷെഇന്ന് അവന് സന്തോഷത്തിന്റെ ദിനം ആയിരുന്നു………അവനെ പെട്ടെന്ന് നിദ്രാദേവി വിളിച്ചു………..
☠️☠️☠️☠️☠️☠️☠️☠️☠️☠️
രാത്രിയുടെ മൂന്നാം യാമം……..
നിശ്ശബ്ദമായിരുന്നു അന്തരീക്ഷം………വളരെ നിശബ്ദം…………എന്നും ഒച്ചയുണ്ടാക്കാറുള്ള ചിവീട് പോലും ഇന്ന് ഒരു ശബ്ദവും ഉണ്ടാക്കിയില്ല……….ആ നിശബ്ദത അവിടെ അനിവാര്യമാണെന്ന് പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും അറിയാമെന്ന് തോന്നുന്നു…………