വില്ലൻ 7 [വില്ലൻ]

Posted by

പിന്നെയും രക്ഷിച്ചു…ബാഷയുടെ മുന്നിൽ ഞാൻ മരണം കണ്ട നിമിഷം…മരണത്തെ പുൽകാനായി നിസ്സഹായയായി നിന്ന നിമിഷം…അവിടെയും അവൻ വന്നു..എന്നെ രക്ഷിച്ചു…എന്റെ രക്ഷകൻ..എന്റെ മാത്രം…അപ്പോൾ ഞാൻ ഒരു സ്ഥലം മാത്രമേ എനിക്ക് സുരക്ഷിതമായി തോന്നിയുള്ളൂ..അവന്റെ നെഞ്ച്…അവിടെ എന്നെ ഉപദ്രവിക്കാൻ ഒരാളും വരില്ലാ എന്ന് എനിക്ക് ഉറപ്പായിരുന്നു…അതുകൊണ്ടല്ലേ ഞാൻ അവന്റെ നെഞ്ചിലേക്ക് വീണത്…അവന്റെ കൈവിരലുകൾ എന്റെ മുടിയിഴകളെ തലോടിയപ്പോ എന്റെ മൂർധാവിലൂടെ അവന്റെ കൈ മെല്ലെ ചലിച്ചപ്പോ എന്നെ രക്ഷിക്കാൻ മാത്രമല്ല എന്റെ മനസ്സിനെ ആശ്വാസിപ്പിക്കാനാവും എന്ന് അവൻ തെളിയിച്ചു…

അപകടത്തിൽ നിന്ന് രക്ഷിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് തിരിച്ചു ആ അപകടം അഭിമുഖീകരിച്ച ആളെ തിരിച്ചു സാധാരണ അവസ്ഥയിലേക്ക് കൊണ്ടുവരിക എന്നത്…അതിന് വലുതായി ഒന്നും ചെയ്യണ്ട…കുറച്ചുനേരം ഒപ്പം നിന്നാൽ മതി…അവരുടെ സാന്നിധ്യം അറിയിച്ചാൽ…ആ നെഞ്ചിൽ കുറച്ചുനേരം തല ചായ്ക്കാൻ അവസരം കൊടുത്താൽ മതി…അവളുടെ മുടിയിഴകളിലൂടെ ഒന്ന് തലോടിയാൽ മതി…തന്റെ കുറച്ചുസമയം അവൾക്കു വേണ്ടി മാറ്റി വെച്ചാൽ മതി…അത് അവൻ ചെയ്തു…

മാത്രമല്ല ഒരിക്കൽ നമ്മൾ ഒരു മോശം സാഹചര്യത്തെ അഭിമുഖീകരിച്ചുകഴിഞ്ഞാൽ പിന്നെ നമ്മൾ ആ സാഹചര്യം ഓർക്കുന്ന നിമിഷം നമ്മളെ പിന്നെയും അത് ഡിപ്രെഷനിൽ ആക്കും…പക്ഷെ അവൻ…എന്നെ സാന്ത്വനിപ്പിച്ചു കഴിഞ്ഞ അടുത്ത നിമിഷം എന്നെ ഒപ്പം ഇരുത്തി ഇല്ലാതാക്കിയത് ആ പ്രശ്നമാണ്..അവൻ ബാഷയെയും റോക്കിയെയും അടുത്ത് വിളിച്ചു…അവരെ പരിചയപ്പെടുത്തി…എന്നെ അവരുടെ കമ്പനി ആക്കി..ഏറ്റവും നല്ല സുഹൃത്തുക്കൾ ആക്കി..ഇനി എനിക്ക് ആ സാഹചര്യം ഓർക്കുമ്പോൾ സങ്കടം വരില്ലാ കാരണം എനിക്ക് ഏറ്റവും നല്ല രണ്ടു സുഹൃത്തുക്കളെ കിട്ടിയത് ആ സാഹചര്യത്തിലാണ്…അത് എന്റെ ഇഷ്ടപ്പെട്ട ഓർമകളിൽ ഒന്നാകും ഇനി എന്നും…

പിന്നെ ടീന എന്റെ ഡ്രസ്സ് കീറിയപ്പോൾ…എന്റെ മാനം നഷ്ടപ്പെടും എന്ന് തോന്നിയ നിമിഷം..അവിടെയും അവൻ എന്റെ രക്ഷയ്‌ക്കെത്തി… അവളെ തടഞ്ഞു..ചെയ്തതിലുള്ള ശിക്ഷയും കൊടുത്തു..എന്റെ ശരീരം മറ്റാരും കാണരുത് എന്ന് അവൻ ഉറപ്പുവരുത്തി..പെണ്ണിന് ഏറ്റവും വലുതാണ് അവളുടെ മാനം,അവളുടെ ശരീരം..രണ്ടും അവൾ കൊടുക്കുന്നത് അവൾ സ്നേഹിക്കുന്ന പുരുഷനുമാത്രമാണ്..അവൻ അവന്റെ ജാക്കറ്റ് എനിക്ക് തന്നു..എന്നെ എണീപ്പിച്ചപ്പോൾ അവൻ കണ്ണുമൂടിയിരുന്നു…മാത്രമല്ല അവരുടെ നേരെ തിരിഞ്ഞുനിന്നാണ് എന്നെ എണീൽപ്പിച്ചത്…അവർ കാണുന്നതിൽ നിന്ന് മാത്രമല്ല അവൻ സ്വയം കാണാതിരിക്കുന്നതിലും അവൻ ശ്രദ്ധിച്ചു…പെണ്ണിനെ ബഹുമാനിക്കാൻ അറിയാം അവന്.. പല ആണുങ്ങളും ചെയ്യാത്തത്…ബഹുമാനിക്കണം പെണ്ണിനെ..അത് അവർ മറ്റുള്ളവരെപ്പോലെ അർഹിക്കുന്നുമുണ്ട്‌ ആഗ്രഹിക്കുന്നുമുണ്ട്… അവൻ ഒരു നോട്ടം കൊണ്ടുപോലും എന്റെ മാനത്തിനെയോ ശരീരത്തെയോ കളങ്കപ്പെടുത്തിയില്ല… ഒരു തവണ പോലും…

Leave a Reply

Your email address will not be published. Required fields are marked *