ഓടിയതിന്റെ കിതപ്പ് ചെറുതായി രണ്ടുമൂന്ന് ശ്വാസം എടുത്ത് കളഞ്ഞു…..സമർ എന്താണ് എന്തുപറ്റി എന്നറിയാതെ എന്റെ മുഖത്തേക്ക് നോക്കി നിന്നു…….ഞാൻ അവന്റെ മുഖത്തേക്ക് നോക്കി……..
ഞാൻ അവനോട് കാണിച്ചത് എന്റെ കണ്മുന്നിൽ ഓടി വന്നു…….അകറ്റി നിർത്തിയത്………ഒഴിഞ്ഞുമാറി നടന്നത്…….തെറ്റിദ്ധരിച്ചത്……വാക്കുകൾ കൊണ്ട് വേദനിപ്പിച്ചത്………എല്ലാം കണ്മുന്നിൽ വന്നു………..
ഞാൻ അവന്റെ ഇടത്തെ സൈഡിലൂടെ അവന്റെ നെഞ്ചിലേക്ക് വീണു………അവനെ ഇറുകെ കെട്ടിപ്പിടിച്ചു……..
“……….സോറി………”……ഞാൻ അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് പറഞ്ഞു……..ഞാൻ എന്റെ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് തലവെച്ചു നിന്നു……. രണ്ടുമൂന്ന് കണ്ണുനീർ കണ്ണിൽ നിന്നും വീണ് അവിടെ നനച്ചു…….ആ കൈകൾ എന്നെ തലോടി…….ഞാൻ അവിടെ തന്നെ പറ്റിച്ചേർന്ന് നിന്നു……
“സാരമില്ല…….”…..അവൻ പറഞ്ഞു…….
“നീ മാറ്…. എല്ലാവരും നോക്കുന്നു…….”……സമർ പറഞ്ഞു…….
അപ്പോഴാണ് ഞാൻ ആ കാര്യത്തെ കുറിച്ച് ബോധവാനായത്…….അവനെ കണ്ടപ്പോൾ എനിക്ക് വേറെ ഒന്നും ചെയ്യാൻ തോന്നിയില്ല…….എന്നുള്ളിൽ കുറ്റബോധവും സങ്കടവും നിറഞ്ഞുനിന്നിരുന്നു……… എനിക്ക് അങ്ങനെയല്ലാതെ അവനോട് മാപ്പ് ചോദിക്കാൻ തോന്നിയില്ല…..അതാ ഞാൻ അവന്റെ നെഞ്ചിലേക്ക് വീണത്…….അവനെ കെട്ടിപ്പിടിച്ചത്………
ഞാൻ പെട്ടെന്ന് അവനിൽ നിന്നും മാറി…….ചുറ്റും നോക്കി……ചിലർ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു……..ഞാൻ ചെറിയ നാണത്തോടെ സമറിനെ നോക്കി……..അവൻ എന്നെ നോക്കി പുഞ്ചിരിച്ചു………എനിക്ക് സന്തോഷമായി…….ഇത്രയും വേദനിപ്പിച്ച എന്നോട് അവൻ മിണ്ടുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു…….അത് ഇപ്പൊ മാറി…..ഞാൻ ഡബിൾ ഹാപ്പി……..
ഞാൻ സമറിന്റെ അടുത്ത് നിന്നു…. മൂന്നു പേർ ഞങ്ങളുടെ അടുത്തേക്ക് വന്നു…..അതിൽ ആനിയുമുണ്ടായിരുന്നു…….. എനിക്ക് അവളെ മനസ്സിലായി………
“ഹേയ് മച്ചാ……..”…….അതിൽ ഒരാൾ സമറിനോട് പറഞ്ഞു…….
“ഹാ…..”……..സമർ മറുപടി കൊടുത്തു……
“ഇതാരാ മോനെ……ചുറ്റിക്കളി വല്ലതുമാണോ….”…..ഞാൻ അടുത്ത് നിൽക്കുന്നത് കണ്ടിട്ട് എന്നെ ചൂണ്ടിക്കൊണ്ട് അവൾ സമറിനോട് കൃത്രിമ ദേഷ്യം ഇട്ടുകൊണ്ട് ചോദിച്ചു…..
“ഇത് ഞാൻ പറഞ്ഞില്ലേ……ഷാഹി…….”……എന്നെ അവർക്ക് സമർ പരിചയപ്പെടുത്തി കൊടുത്തു…….
“ഷാഹി……ഇത് ജോണി…….പിന്നെ ഇത് കാർത്തി…..പിന്നെ ഇതെന്റെ കാന്താരി ആനി……ഇവർ എന്റെ ഇവിടുത്തെ കട്ട കമ്പനീസ് ആണ്……..”……..അവരെ എനിക്ക് സമർ പരിചയപ്പെടുത്തി തന്നു…..
അവരെ എനിക്ക് ശാന്തയുടെ വാക്കുകളിലൂടെ നേരത്തെ അറിയാമായിരുന്നെങ്കിലും നേരിട്ട് ആനിയെ മാത്രം കണ്ടിട്ടുള്ളായിരുന്നു…….. ഇപ്പോ അതും ആയി……അവർ എനിക്ക് ഷേക്ക് ഹാൻഡ് തന്നു….ഞാൻ തിരിച്ചും കൊടുത്തു…………
“എന്നിട്ട് ഷാഹി റാഗിങ്ങ് ഒക്കെ കിട്ടിയോ………”…..ആനിയെന്നോട് കളിയായി ചോദിച്ചു…..
“ചെറുതായി…….”…..ഞാൻ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു……..അവർ അതുകണ്ട് ചിരിച്ചു……