ഷാഹിക്ക് അന്നത്തെ ദിവസം ഒരിക്കലും മറക്കാനാകില്ല എന്ന് ഉറപ്പായി…അവൾ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു…അവൾക്ക് പക്ഷെ ഉറക്കം വന്നതേ ഇല്ല…
അന്നത്തെ ദിവസത്തെ ഓരോ കാര്യങ്ങളുടെ ഓർമയും അവളെ ഉറക്കത്തെ പുൽകാൻ അനുവദിച്ചില്ല…പക്ഷെ അവൾക്ക് അത് വളരെ ഇഷ്ടപ്പെട്ടിരുന്നു..അന്നത്തെ ഓരോ ഓർമകളും അവളുടെ മനസ്സിന്റെ മടിത്തട്ടിൽ ഫീൽ ചെയ്തുകൊണ്ടിരുന്നു…സമർ..അവനെ കുറിച്ചു ഒന്നും അറിയില്ല പക്ഷെ അവനിപ്പോ തന്റെ ആരൊക്കെയാണ്..അവൻ മാത്രമാണ് തന്റെ ചിന്തകളിൽ…അവനെക്കുറിച്ചു ഓർക്കുന്ന ഓരോ നിമിഷവും എന്നുള്ളിൽ എന്തൊക്കെയോ വന്നു നിറയുന്നു…ആകെ ഒരു കുളിര്… ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായിട്ടുള്ള ഒരു കുഞ്ഞിന്റെ വിരലുകൾ എത്ര സോഫ്റ്റ് ആകും അത് വെച്ച് അവൻ തന്റെ ശരീരം മുഴുവൻ തഴുകിയാൽ എങ്ങനെ ഉണ്ടാകും..ഓ..അങ്ങനെയൊരു ഫീൽ..ശരിക്കും എന്തൊരു മനോഹരമായ ഫീൽ ആണിത്..
ഇതിനെയാണോ പ്രണയം എന്ന് വിളിക്കുന്നത്…അവൻ ആരാണ് അവന് ആരൊക്കെയുണ്ട് എവിടെനിന്നാ വരുന്നത് ഒന്നും അറിയില്ല..പക്ഷെ അവനെ താൻ വളരെ ഇഷ്ടപ്പെട്ടുപോകുന്നു…പണ്ടാരോ പറഞ്ഞത് ശരിയാ പ്രേമത്തിന് കണ്ണും മൂക്കും തലയും തലച്ചോറും ഒന്നുമില്ല എന്ന്… അവനാരാണെന്നറിയാതെ അവനെ ഞാൻ ഇഷ്ടപ്പെട്ടുപോകുന്നു..പക്ഷെ അവൻ എന്താണെന്ന് അറിയാം..നല്ലവനാണ്…വളരെ നല്ലവൻ…അല്ലെങ്കി അവൻ എന്നെ എന്നേ ഉപദ്രവിച്ചേനെ…പക്ഷെ അവൻ ഒരിക്കലും അതിന് ശ്രമിച്ചത് പോലും ഇല്ല..പകരം രക്ഷപ്പെടുത്തിയിട്ടെ ഒള്ളൂ.. എല്ലാ ദുഷ്ടന്മാരുടെ അടുത്ത് നിന്നും…ആദ്യം സുസനിൽ നിന്ന്…ഒരു പരിചയം പോലുമില്ലാത്ത തനിക്ക് ഒരു കൊട്ടാരം പോലെയുള്ള ഈ വീട്ടിൽ ഒരു രൂപ പോലും വാങ്ങാതെ താമസിക്കാൻ അനുവദിച്ചു…പിന്നെ കുറുമ്പ് കാട്ടി എന്നെ പറ്റിച്ചു…ഒരു വേലക്കാരി ആയാണ് കണ്ടിരുന്നതെങ്കിൽ ആ കുറുമ്പ് തന്നോട് കാട്ടില്ല…അതിനേക്കാൾ ഉപരി ആ കുറുമ്പ് തനിക്ക് ചെറുതായെങ്കിലും വേദനിപ്പിച്ചു എന്ന് തോന്നിയ നിമിഷം തന്നോട് ക്ഷമ ചോദിക്കില്ല…എന്നോട് ചിരിക്കാൻ പറയില്ല…അവൻ അന്ന് ചിരിക്കാൻ പറഞ്ഞപ്പോൾ എത്ര ഹാപ്പി ആയിരുന്നു…
ക്ഷമ പറഞ്ഞപ്പോൾ ആണ് ശരിക്കും സമറെന്ന വ്യക്തിയെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത്..അവനെ എനിക്ക് കൂടുതൽ പ്രിയപ്പെട്ടവൻ ആക്കിയത് അവൻ എന്നോട് ക്ഷമ ചോദിച്ചപ്പോൾ അല്ലെ..അവന് മാപ്പ് പറയേണ്ട ഒരു കാര്യവുമില്ല..ഒരുപക്ഷെ ഞാൻ അത് അർഹിക്കുന്നു പോലുമില്ല..കാരണം ഞാൻ അത്രയ്ക്ക് വെറുപ്പിച്ചിട്ടുണ്ട്..പക്ഷെ അവൻ വന്നു..അവന്റെ ഒരു പ്രവൃത്തി എന്നിൽ വിഷമം ഉണ്ടായെന്ന് തോന്നിയപ്പോൾ…എന്നോട് മാപ്പ് അപേക്ഷിച്ചു…മറ്റുള്ളവരുടെ ഭാഗത്തും നിന്ന് ചിന്തിക്കാൻ ശ്രമിക്കുന്നവർ ഇന്ന് വളരെ വിരളമാണ്…ഞാൻ ഒരിക്കലും ആ മാപ്പ് അർഹിച്ചിരുന്നില്ല പക്ഷെ അത് എന്നിൽ ഉണ്ടാക്കിയ മൗനം അവനെ വേദനിപ്പിച്ചു…അത് അവൻ കാരണമാണെന്ന് മനസ്സിലാക്കിയപ്പോൾ അവൻ എന്റെ അടുക്കൽ വന്നു എന്നിലെ മൗനം കളയാൻ…എന്നെ ചിരിച്ചുകൊണ്ട് കാണാൻ…