രാത്രി വീട്ടിൽ സമർ വന്നാലും അവൾ ഒന്നും മിണ്ടില്ല……..അവന് ഫുഡ് ഉണ്ടാക്കി വെച്ചിട്ട് അവൾ പോയി കിടക്കുകയോ പഠിക്കുകയോ ചെയ്യും…..സമർ എന്തെങ്കിലും ചോദിച്ചാൽ പോലും അവൾ ഒരു വാക്കിൽ മറുപടി ഒതുക്കാൻ തുടങ്ങി…..
പതിയെ സമറും അവളിൽ നിന്ന് അകലാൻ തുടങ്ങി……അവൾക്ക് താനില്ലാത്തതാണ് ഇഷ്ടം ഉള്ളതെന്ന് അവന് തോന്നി…..അവനും പിന്നെ അവളോട് ഒന്നും ചോദിക്കാനും നിന്നില്ല…….അവനും മാക്സിമം അവളിൽ നിന്ന് അകന്നു നടക്കാൻ തുടങ്ങി…….
പക്ഷെ രണ്ടുപേർക്കും ഉള്ളിൽ സങ്കടം നിറഞ്ഞൊഴുകുകയായിരുന്നു…… അത് രണ്ടുപേരും ഉള്ളിൽ അടക്കി വെച്ച് ഒന്നും ഇല്ലാത്തത് പോലെ പുറമെ നടക്കാൻ തുടങ്ങി…..
അവൾ അന്നും നേരത്തെ കോളേജിലെത്തി…..അവൾ പതിവ് പോലെ വെറുതെ കോളേജിനെ ചുറ്റിനടക്കാൻ തുടങ്ങി…..കുറച്ചുനടന്നപ്പോഴാണ് അവൾ ശാന്തയെ കണ്ടത്……അവൾ ശാന്തയുടെ അടുത്തേക്ക് ചെന്നു……
“ഗുഡ് മോർണിംഗ് ചേച്ചി……”…..അവൾ ശാന്തയോട് പറഞ്ഞു…..
ശാന്ത തിരിഞ്ഞു നോക്കി…..
“ഹാ…ഇതാര് ഷാഹികുട്ടിയോ……ഗുഡ് മോർണിംഗ്….”….ശാന്ത മറുപടി കൊടുത്തു………
“എങ്ങനെയുണ്ട് മോളെ അവിടുത്തെ താമസം…..”……ശാന്ത അവളോട് ചോദിച്ചു…….
“സുഖമാണ്….ചേച്ചി…….”…..ഷാഹി മറുപടി കൊടുത്തു…….
“നിന്റെ മുഖം കരുവാളിച്ചല്ലോ……. അവൻ നിനക്ക് ഒന്നും തിന്നാൻ തരുന്നില്ലേ……”…ശാന്ത ചോദിച്ചു……
“അതൊക്കെയുണ്ട്……”…..ഷാഹി മറുപടി പറഞ്ഞു…..
“അവന് ഈ പെണ്ണുങ്ങളോട് അധികം സംസാരിച്ചൊന്നും ശീലമില്ല…..അതാ ഞാൻ അങ്ങനെ ചോദിച്ചത്…..”…ശാന്ത പറഞ്ഞു…….
അത് കേട്ട് ഷാഹി ഒന്ന് ചിരിച്ചു…..
“എന്തെ……”…..ഷാഹി ചിരിക്കുന്നത് കണ്ടിട്ട് ശാന്ത ചോദിച്ചു…..
“സ്വന്തമായി കാമുകി ഉള്ള അവനാണോ പെണ്ണുങ്ങളോട് സംസാരിക്കാൻ മടി…….”…..ഷാഹി പറഞ്ഞു……..
“കാമുകിയോ…… ആർക്ക്…..സമറിനോ……നീ അവന്റെ കാര്യം തന്നെ അല്ലെ പറയുന്നേ…….”…..ശാന്ത ചിരിച്ചുകൊണ്ട് ചോദിച്ചു……..
“ആ……സമറിന്റെ ഒപ്പം വണ്ടിയിൽ ഒക്കെ പോകുന്നത് കാണാറുണ്ടല്ലോ…..”…..ഷാഹി പറഞ്ഞു…….
“ഓ….അത്…….അത് ആനിയാകും…..”……ശാന്ത പറഞ്ഞു……