കരുതിയതാ…പക്ഷെ ഇത്രയ്‌ക്കൊന്നും വേണ്ടില്ലായിരുന്നു….”……ഗായു പറഞ്ഞു….
അത് തന്നെയായിരുന്നു എന്റെ മനസ്സിലും…അവൾക്കിട്ട് രണ്ടെണ്ണം കൊടുക്കണം എന്ന് ഞാനും മനസ്സിൽ ഒരുപാട് മോഹിച്ചതാ…പക്ഷെ ഇത്രയ്‌ക്കൊന്നും…….
“അത് മാത്രമല്ല….ഇടയിൽ കയറി ഒരുത്തൻ തല്ലാൻ വന്നില്ലേ….”……..അനു പറഞ്ഞു…….
“ഹാ…..”…..ഗായു മറുപടി കൊടുത്തു……..
“അവന്റെ വായിൽ ഒറ്റപല്ലുപോലും ബാക്കി ഇല്ലാ…..ഒക്കെ ഇടിച്ചു തെറിപ്പിച്ചു കളഞ്ഞു…….”……അനു പറഞ്ഞുകൊണ്ടിരുന്നു….
“ഓഹ്….”…..ഗായുവും ഞാനും മൂളിക്കൊടുത്തു……
“അവനെ സമർ നമ്മുടെ ഗാർഡനിന്റെ വേലിയിന്മേൽക്ക് അല്ലെ വലിച്ചെറിഞ്ഞത്…..അവനെ അവിടെ നിന്ന് ഊരിയെടുക്കാൻ രണ്ടുമൂന്ന് മണിക്കൂർ വേണ്ടി വന്നൂത്രെ…”……അനു പറഞ്ഞു……സമറിന്റെ ക്രൂരതയിൽ എനിക്കും ഗായുവിനും ഒന്ന് മൂളിക്കൊടുക്കാൻ പോലും ഭയം വന്നു….
“അവനും ഉണ്ട്….ആറേഴു സ്ഥലത്ത് പൊട്ടലും മുറിവുകളും….അവനും ഈ അടുത്ത കാലത്തൊന്നും ഹോസ്പിറ്റലിന് പുറം കാണില്ല…..”….അനു പറഞ്ഞുനിർത്തി………
“അല്ല…അപ്പൊ ഇവരൊന്നും സമറിനെതിരെ കേസ് കൊടുക്കില്ലേ…..”……ഗായു സംശയം പ്രകടിപ്പിച്ചു…..
ഞാൻ അവരുടെ അടുത്തേക്ക് നോക്കി….അവനെതിരെ കേസ് എടുക്കുമോ എന്ന പേടി എന്നെയും കവർന്നു…..
“എന്തിന് കേസെടുക്കാൻ…..ഇവളെ റാഗ് ചെയ്യാൻ നോക്കിയിട്ടല്ലേ……”…അനു എന്നെ ചൂണ്ടി പറഞ്ഞു……ഞാൻ അവളെ നോക്കി…
“അവനെതിരെ കേസ് കൊടുത്താൽ അവന് ഇവളെ റാഗ് ചെയ്യാൻ നോക്കിയതുകൊണ്ടാണ് തല്ലിയത് എന്ന് പറഞ്ഞാൽ മതി….അവനെതിരെ കേസും ഉണ്ടാകില്ല പുറമെ അവർക്കെതിരെ ഒരു കേസും കിട്ടിക്കോളും……”….അനു പറഞ്ഞു…..അനുവിന്റെ ആ വാക്കുകൾ എന്നിൽ കുറെ ആശ്വാസം പകർന്നു…….
പക്ഷെ എന്റെ മനസ്സ് എന്റെ കയ്യിൽ അല്ലായിരുന്നു…സമർ കാണിച്ച ക്രൂരത……ഒരു ഭാഗത്ത് നിന്നു നോക്കുമ്പോൾ അത് എന്നെ ഉപദ്രവിക്കാൻ നോക്കിയതുകൊണ്ടാണ് എനിക്കുവേണ്ടിയാണ് അവൻ അങ്ങനെയൊക്കെ ചെയ്തത് എന്നോർക്കുമ്പോൾ ഒരു സന്തോഷം കിട്ടുന്നുണ്ട്…പക്ഷെ ഇത്ര ക്രൂരമായ ശിക്ഷ…അതും അവൻ അത്രയ്ക്ക് വലിയ ശിക്ഷയാണ് കൊടുക്കുന്നത് എന്ന് തോന്നുകപോലും ചെയ്യാതെ……അത് ഓർക്കുമ്പോൾ മനസ്സിൽ കൂടി ഒരു പേടിയും വിറയലും കടന്നു വരുന്നു……..പക്ഷെ തന്നോട് അവൻ….ഒരിക്കൽപോലും വേദനിപ്പിച്ചിട്ടില്ല…അത് മനസ്സിനെയായാലും ശരീരത്തെയായാലും……ഒരു തവണ കാണിച്ച കുറുമ്പ് തനിക്ക് വിഷമമായി എന്ന് തോന്നിയ നിമിഷം അവൻ വന്നു എന്നിൽ സന്തോഷം വീണ്ടും നിറയ്ക്കാൻ……അങ്ങനെയുള്ള അവൻ……..