” അപ്പൊ നിരശാ കാമുകൻ ആണോ ??? ”
സജീഷ് വീണ്ടും അവളെ നോക്കി വിശാലമായി പുഞ്ചിരിച്ചു…
” നിരാശയോ…??? ”
” അവിടെ എന്റെ കൂടെ വന്നിരിക്കുന്ന ചേച്ചിയെ കണ്ടോ താൻ… ”
സജീഷ് പുറത്തേക്ക് ചൂണ്ടിക്കാട്ടി ചോദിച്ചു…
” സോഫി… അവൾ ആയിരുന്നു എന്റെ ഒരേയൊരു കാമുകി… ”
സജീഷ് രേഷ്മയെ നോക്കി ഇരുന്നു…
” പിന്നെ എന്തു പറ്റി ??? ”
വീട്ടുകാരുടെ പ്രശ്നം വല്ലതും ??? ”
രേഷ്മക്ക് ആകാംഷ കൂടി…
” അതൊന്നും അല്ലടോ… ഞാൻ ചെറുപ്പം ആണ് അന്ന്… ”
ഒരു പത്താംക്ലാസ് പ്രണയം… പിന്നെ പ്രാരാബ്ദം ഒക്കെ തലക്ക് പിടിച്ചപ്പോ അതങ്ങ് മറന്നു ഞാൻ… ”
” പട്ടിണി കിടക്കുന്ന നേരത്ത് എന്ത് പ്രണയം… ”
രേഷ്മക്ക് ആ മനുഷ്യനോട് വല്ലാത്ത ആദരവ് തോന്നി…
” ഷി ഇസ് ബ്യൂട്ടിഫുൾ… ”
എന്നെക്കാളും സുന്ദരി ആണ്… ”
സജീഷ് വീണ്ടും രേഷ്മയെ നോക്കി വിശാലമായ പുഞ്ചിരി തൂകി…
സജീഷ് പിന്നെയും മൗനം തുടർന്നു…
” എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ ചേട്ടന് ??? ”
രേഷ്മ വീണ്ടും ചോദിച്ചു…
സജീഷ് നീണ്ട ഒരു നിശ്വാസം പുറത്തേക്ക് വിട്ട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു…
” എന്തിനാ ഇങ്ങനെ കുറെ കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട്… ??? ”
” തനിക്ക് എന്നെപോലെ ഒരു ചെക്കനെ കെട്ടാൻ വലിയ താല്പര്യം ഒന്നും ഇല്ല എന്ന് എനിക്ക് നല്ലപോലെ അറിയാം… ”
” പഠിപ്പും വിരരവും ഒന്നും തന്റെ അത്രക്ക് എനിക്കില്ല… ”
” സൗന്ദര്യത്തിന്റെ കാര്യത്തിൽ പിന്നെ നമ്മൾ തമ്മിൽ ഒരു തരതമ്യത്തിന് പോലും സ്ഥാനമില്ല… ”
” എന്നെക്കാൾ ഒരുപാട് ദൂരെയാണ് താൻ… ”
സജീഷ് പ്രതീക്ഷയറ്റ് കാണപ്പെട്ടു…
രേഷ്മ ഒന്നും പറഞ്ഞില്ല…
അയാൾ പറഞ്ഞതിൽ കാര്യമുണ്ട്…
പക്ഷേ ആ മനുഷ്യനോട് തനിക്ക് വല്ലാത്ത ഒരു അടുപ്പം തോന്നിപ്പോകുന്നത് രേഷ്മ മനസ്സിലക്കി
” സോഫിക്ക് വല്ലാത്ത ഒരു മോഹം ഉണ്ട്… ”
” എന്നെ നല്ല ഒരു പെണ്ണിനെക്കൊണ്ട് കെട്ടിക്കണം എന്ന്… ”
സജീഷ് തുടർന്നു
” ദോഷം പറയരുതല്ലോ…
ഞാൻ കണ്ട ഒരു പെണ്ണിനും എന്നെ ഇഷ്ടപ്പെട്ടിട്ടില്ല… ”
സജീഷ് ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു
” പക്ഷെ അവൾക്ക് ഇപ്പോഴും നല്ല പ്രതീക്ഷയാണ്… “