കുറ്റബോധം 14 [Ajeesh]

Posted by

വിദേശത്ത് നിന്നും അയാൾ തിരികെ വരുമ്പോഴേക്കും പണി തീർക്കണം…
പൈസ ഒരു പ്രശ്നമല്ല എന്ന് ഒക്കെ വലിയ വായിൽ പറഞ്ഞെങ്കിലും
ഏകദേശ വില പറഞ്ഞപ്പോൾ അതിൽ അയാൾ ഒന്ന് ചവിട്ടി…
” ഇത്തിരി കൂട്ടി പറയാമായിരുന്നു എന്ന് ആ നിമിഷം സജീഷിന് തോന്നി…
” പക്ഷെ എന്ത് വന്നാലും ആശാനേ വിളിക്കാതെ ഈ വീട് ഞാൻ പണിയും സജീഷ് മനസ്സിൽ ഉറപ്പിച്ചു… ”
പെട്ടന്ന് അവന്റെ ഫോൺ ബെൽ അടിച്ചു…
നമ്പർ മാത്രമേ ഉള്ളു,
അവൻ ഫോൺ എടുത്തു…
” ഹലോ…..
” മോനെ ഇത് ഞാൻ ആണ് ഭാസ്‌കരൻ… ”
സജീഷിന് ആളെ പെട്ടെന്ന് കിട്ടിയില്ല…
അവൻ മറുപടി പറയാതെ ഒന്ന് പരതി നിന്നു…
” കഴിഞ്ഞ ഞായറാഴ്ച മോൻ പെണ്ണകാണാൻ വന്ന….. ”
സജീഷ് പെട്ടന്ന് തന്നെ മറുപടി കൊടുത്തു…
” ആ.. ആ.. അച്ഛൻ പറയ്… എന്തൊക്കെ ഉണ്ട് വിശേഷം… ”
അവന്റെ അടുപ്പത്തോടെ ഉള്ള പെരുമാറ്റം ഭാസ്‌കരനെ നല്ലപോലെ ആകർഷിച്ചു…
” നല്ല വിശേഷം … ഞാൻ ഈ വിവാഹത്തിന്റെ കാര്യം മോളോടും ഭാര്യയോടും പിന്നെ വേണ്ടപ്പെട്ട ചിലരെയൊക്കെ വിളിച്ച് അന്വേഷിച്ചിരുന്നു… ”
സജീഷ് പതിയെ മൂളി…
താൽപ്പര്യമില്ല എന്നാണ് പറയാൻ പോകുന്നത് എന്ന് അവൻ മുൻപേ ഉറപ്പിച്ചിരുന്നു…
” എല്ലാവർക്കും ഈ ബന്ധത്തിന് താല്പര്യം ആണ്… ”
പിന്നെ മോള്… അവളും എതിർപ്പൊന്നും പറഞ്ഞില്ല… ”
സജീഷ് വിശ്വാസം വരാതെ വീണ്ടും ഒരിക്കൽക്കൂടി കേൾക്കാൻ പറഞ്ഞത് മനസ്സിലാവാത്ത പോലെ നടിച്ചു…
” ഏ… അപ്പൊ പറഞ്ഞു വരുന്നത്..”
” ഞങ്ങൾക്ക് എല്ലാവർക്കും മോനെ ഇഷ്ട്ടായി… ”
” ഇവിടെ എല്ലാവർക്കും ഈ വിവാഹം നടക്കുന്നതിൽ സന്തോഷമേ ഉള്ളു… ”
” ഇനി മോന്റെ അഭിപ്രായം എന്താണെന്ന് ഒന്ന് അറിഞ്ഞാൽ
നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം… ”
സജീഷ് അറിയാതെ വാ പൊളിച്ചു പോയി…
ഈ ലോകം മുഴുവൻ ദൈവം തനിക്ക് വേണ്ടി ഉണ്ടാക്കിയതാണ്
എന്ന് അവന് തോന്നി… ”
എല്ലാം ആ നിമിഷത്തിലേക്ക് വന്ന് അവസാനിച്ചപ്പോൾ ഉണ്ടായ അനുഭൂതി പ്രവചനാതീതമായിരുന്നു…
” എനിക്ക് എതിർപ്പോ?? ഞാൻ അങ്ങനെ എന്തെങ്കിലും പ്രകടിപ്പിക്കോ അച്ഛാ… ”
എന്നെപ്പോലെ ഒരാൾക്ക് സ്വപ്നം കാണാൻ പറ്റുന്നതിലും മുകളിൽ ആണ് രേഷ്മ… ”
അത് പറയാൻ സജീഷിന് ധാരാളം സമയം എടുത്തു…
ശരീരത്തിൽ അമിതമായി പലതരം ഹോർമോണുകൾ പൊട്ടിമുളക്കുന്ന പോലെ വിവിധ തരം വികാരങ്ങൾ അവനിൽ മാറി മറിഞ്ഞു…
കണ്ണ് നിറഞ്ഞു…
ആദരവ് നിറഞ്ഞു…
” അവൾ അധികം ലോകം ഒന്നും കണ്ടിട്ടില്ല മോനെ… ”
ഇപ്പഴും കുട്ടിക്കളി ഒക്കെ ഇത്തിരി കൂടുതൽ ആണ്… ”
ചിലപ്പോ ഒരു ഭാര്യയായിട്ട് അവൾ ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ ഒന്ന് പഠിക്കാൻ അവൾക്ക് കുറച്ചു സമയം വേണ്ടി വരും… ”
” എന്റെ മോളെ വേദനിപ്പിക്കരുത് ട്ടാ… ”
” കുറച്ച് സമയം കൊടുക്കണം അവൾക്ക്…”

Leave a Reply

Your email address will not be published. Required fields are marked *