കുറ്റബോധം 14 [Ajeesh]

Posted by

നീ കെട്ട് കഴിഞ്ഞു പോയാലും എന്റെ ചെടികള് ഇവിടെ എന്നും ഉണ്ടാവും മോളെ…”
കുശുമ്പ് തോന്നിയിട്ടൊന്നും കാര്യമില്ല… ”
അവൾക്ക് അമ്മയോട് പലതും പറയാൻ ഉണ്ടായിരുന്നു…
അവൾ വീണ്ടും തോട്ടം ചുറ്റിപ്പറ്റി നിന്നു…
” നീ കാര്യം പറ… കുറെ നേരം ആയല്ലോ നിന്ന് പരുങ്ങുന്നു… ”
രേഷ്മ താഴേക്ക് വിഷാദത്തോടെ നോക്കി… ചെറിയ ഒരു ചമ്മൽ അവളുടെ മുഖത്ത് കാണപ്പെട്ടു…
” അമ്മ അവരെ വിളിച്ചോ ??? ”
” ആരെ???.. ”
രേഷ്മക്ക് കലി വന്നു…
” എന്റെ അമ്മയിഅമ്മേനെ… ”
” ഹേയ് ഇല്ല… നിന്നോട് ഒന്ന് ചോദിച്ചിട്ട് മതി എന്ന് നിന്റെ അച്ഛൻ പറഞ്ഞു… ”
” ആ ഇനിയിപ്പോ നമുക്ക് ഇത് ഉറപ്പിക്കാം… ”
രേണുക ശബ്ദം താഴ്ത്തി പറഞ്ഞു…
” അതെന്താ…??? ”
രേഷ്മ എതിർത്തു…
” അല്ല ഇപ്പഴേ അമ്മയിഅമ്മയായി ഒക്കെ നീ കണ്ട സ്ഥിതിക്ക് നിനക്ക് ഒകെ ആണെന്നാണല്ലോ ??? ”
രേഷ്മ നിന്ന് ചിണുങ്ങി…
” അമ്മേ
ഞാൻ കാര്യവായിട്ടാ പറയണേ…
എനിക്ക്…
എനിക്ക് പറ്റുന്നില്ല… ”
രേണുക അവളെ നോക്കാതെ വീടിന്റെ മറ്റൊരു വശത്തായി നട്ടിട്ടുള്ള ചെടികൾക്ക് നേരെ തിരിഞ്ഞു…
” എന്തുപറ്റി… ആ ചെക്കന് പഠിപ്പും വിവരവും ഒക്കെ കുറവാണ് എന്ന് തോന്നുന്നുണ്ടോ ?? ”
രേഷ്മ സ്വയം പുച്ഛിച്ചു…
” അമ്മക്ക് എന്താ… എന്നെക്കാളും ബുദ്ധിയും വിവരവും ആ ചേട്ടന് ഉണ്ട്… ”
സർട്ടിഫിക്കറ്റ് ഇല്ല എന്നെ ഉള്ളു… ”
രേണുക പെട്ടന്ന് പൊട്ടിച്ചിരിച്ചു….
” അമ്മ ശരിക്ക് ആരുടെ സൈഡ് ആണ്… ”
രേഷ്മ ചൊടിച്ചു…
” ഞാൻ എന്നും എന്റെ മോൾടെ സൈഡ് അല്ലെ നിന്നിട്ടുള്ളൂ… ”
” നീ പറ… എന്നാലല്ലേ എനിക്കും അച്ഛനും ഒരു തീരുമാനം എടുക്കാൻ പറ്റുള്ളൂ… ”
രേഷ്മ ആകെ അസ്വസ്ഥത പ്രകടിപ്പിച്ചു…
” എന്താ നിന്റെ പ്രശ്നം… ?? ”
” നീ കാര്യം പറ… ”
രേണുക പറഞ്ഞു…
” അമ്മേ …
ആ ചേട്ടൻ… ഹീ ഇസ് എ നൈസ് ഗായ്‌…
പക്ഷെ… എന്നെക്കുറിച്ച് ഒന്നും…

Leave a Reply

Your email address will not be published. Required fields are marked *