ഇതിനുള്ളിൽ തന്നെ കനക വീഥി പരിരക്ഷകരിൽ ഒരാൾക്ക് ആരണ്യപുരത്തെ ദൂതന്റെ വസ്ത്രം വഴിയിൽ നിന്നു കിട്ടി. നടക്കാൻ പോകുന്ന പൂരത്തെ പറ്റി പറയണോ?.
എങ്ങനെയാണ് ദൂതന്റെ വേഷം വഴിയരുകിൽ ഉപേക്ഷിക്കപ്പട്ടത്……..?
അരനായപുരത്തെ ദൂതന്റെ വേഷത്തിൽ ആരാണ് ചെന്നപട്ടണത്തിൽ എത്തിയത്………?
എന്തിന് ദൂതന്റെ വേഷത്തിൽ ഒരാൾ ചെന്നപ്പട്ടണത്തിൽ എത്തി…….?
എത്തിയ ആൾ എവിടെ………?
ചന്ന പട്ടണത്തിലെ ചെറിയ വീഥിയിൽ വീണ്ടും ദൂതുകൾ പിറന്നു ഇപ്പോൾ സിംഗം പണ്ടാരം ഒരു പിടികിട്ടാപ്പുള്ളിയും ചെന്നപ്പട്ടണത്തെ കൊള്ളയടിക്കാൻ വന്നവനൊ ചാരനോ ആയി മാറി.
കനക വീഥി യിലേക്കും, ചെറിവീഥിയിലേക്കും നിമിഷങ്ങൾ ക്കുള്ളിൽ ചെന്നപ്പട്ടണത്തിലെ കാവൽക്കാർ പലയിടത്തുനിന്നും നിന്നും കുതിക്കുന്നു.
********************************************
കനക വീഥിയിലെ കോട്ടയിലെ ഉയർന്ന ഗോപുരത്തിലെ നെരിപ്പോടിൽ ആഴി എരിഞ്ഞതും മലമുകളിലേക്ക് അഗ്നി ശരങ്ങൾ ഉയരുന്നതും കണ്ടപ്പോഴേ സിംഗം പണ്ടാരം കാര്യങ്ങളുടെ കിടപ്പ് മനസിലാക്കിയിരുന്നു.
പെട്ടന്ന് തന്നെ താൻ എന്തെങ്കിലും ചെയ്യണം എന്ന് മനസിലാക്കിയ പണ്ടാരം,താൻ ധരിച്ചിരിക്കുന്ന വസത്രം അന്ഗ്നിക്കിരയാക്കി,സാദാരണ വസ്ത്രം ധരിച്ചു.പിന്നെ തന്റെ കയ്യിൽ കരുതിയ വെളുത്ത ചായം കുതിരയുടെ നെറ്റിയിൽ തേച്ചു വലിയ വെളുത്ത പൊട്ടക്കി മാറ്റി പിന്നെ പിന്കാലിനുമുകളിലായി വെളുത്ത ചായം തേച്ചു.
പിന്നെ ചെറിയ പട്ടണത്തിലേക്ക് കുതിരയെ തിരിച്ചു, പിന്നെ അടുത്തുകണ്ട തുണിക്കടയിൽ കയറി തന്റെ മാല കൊടുത്തു തുണിത്തരങ്ങൾ വാങ്ങി പാണ്ടം കെട്ടി കുതിരപ്പുറത്തു വച്ചു സാവധാനം ഒന്നും സംഭവിക്കാത്തപോലെ നീങ്ങി.
ഇനി ചന്ന പട്ടണത്തിന്റെ അതിർത്തി കടന്ന് കാപാലി പുറത്തേക്കു പോകുന്നത് കഷ്ടമായിരിക്കും എന്ന് സിംഗം പണ്ടാരം ഇതിനോടകം ഉറപ്പിച്ചിരുന്നു.ഇനിയുള്ള ഒരേ മാർഗം മുഴുവൻ ദൂരവും പിന്നിലേയ്ക്ക് പോയി പാഞ്ചാലി അമ്മൻ പുഴ കടക്കുക എന്നുള്ളതാണ്.
എന്തെന്നാൽ നല്ല കുതിര സവാരിക്കാരനായതിനാൽ സമതലത്തിലേക്ക് അയച്ചിരിക്കുന്നു ദൂത് എടുത്ത് തീരുമാനം ഇടുമ്പോഴേക്കും അതിർത്തി കടക്കാം എന്ന ആത്മവിശ്വാസം സിംഗം പണ്ടാരത്തിനുണ്ടായിരുന്നു. ഒരേ ഒരു കാര്യം തിരിച്ചു പോകുമ്പോൾ ആർക്കും ഒരു സംശയവും ഉണ്ടാകാതെ തന്നെ പോകണം എന്ന് മാത്രം.
ഒരു തുണി കച്ചവടക്കാരനെ പോലെ സിംഗം പണ്ടാരം കുതിരയെ ഓടിച്ചു ചെറിയപ്പട്ടണ വീഥിയിലെ കടകളിൽ കയറി ഇറങ്ങി മുൻപോട്ടു നീങ്ങി അവിടെ തടിച്ചു കൂടിയ ഒരു പട്ടാളക്കാരനും ഒരു വിധ സംശയവും ഇല്ലാതെ.
ഇതിനിടയിൽ സഘട്ടനആം നടന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു കച്ചവടക്കാരാണ് സിങ്കത്തെ മനസിലായി അയ്യാൾ സിങ്കത്തെ തന്റെ കടയിലേക്ക് വിളിച്ചു അവിടുത്തെ സ്ഥിതികൾ പറഞ്ഞു കൊടുക്കുകയും, താങ്കൾ ചെയ്തത് വളരെ നന്നായി എന്നറിയിക്കുകയും ചെയ്തു.