“ഉമ്മ ഒന്നും പറഞ്ഞില്ലേ…??
“ഇല്ല… ഉമ്മാക്ക് അറിയ കിട്ടില്ലെന്ന്… അവനും കിട്ടിയാൽ ആയി എന്ന് വെച്ച് പറഞ്ഞതാകും…”
“എന്ന പോകുന്നത് വീട്ടിലേക്ക്…??
“അടുത്ത ആഴ്ച്ച…”
“രണ്ട് ദിവസം കൂടി കഴിഞ്ഞ അടുത്ത ആഴ്ച്ച ആയില്ലേ…??
“ഞായറാഴ്ച ആകും…”
“ഉറപ്പിച്ച് വിളിക്ക്…”
“ആഹ്…”
“ശരി ഇനി ബിസി ആയത് കണ്ട തെറി കേൾക്കേണ്ടി വരും…”
“ഹം…”
ഫോണ് വെച്ചിട്ടും ഞാൻ കുറെ നേരം അങ്ങനെ ഇരുന്നു… പച്ച പാവം എന്ന് പറഞ്ഞാൽ അതാണ് അനീഷ എന്ന് ഞാൻ മനസ്സിലാക്കി… കളങ്കമില്ലാത്ത കുട്ടികളുടെ മനസ്സ് പോലെ എനിക്ക് അവളുടെ സംസാരം കേട്ടപ്പോ തോന്നി… എന്റെ മനസ്സിലേക്ക് അവളുടെ അനിയന്റെ മുഖവും ഉമ്മാടെ മുഖവും തെളിഞ്ഞു വന്നു… എന്തെങ്കിലും വാങ്ങണം അങ്ങോട്ട് പോകുമ്പോ …. മഴ കൂടുകയാണ് സമയം പന്ത്രണ്ട് ആവുന്നു… വേഗം എണീറ്റ് അകത്തേക്ക് കയറി വാതിൽ അടച്ചു… മുറിയിൽ നിന്നും സീറോ ബൾബിന്റെ വെളിച്ചം അകത്തേക്ക് വന്നിരുന്നു… പുതച്ച് മൂടി കിടക്കുന്ന കാർത്തിയുടെ അടുത്തായി ഞാനും കിടന്നു……
ശനിയാഴ്ച രാവിലെ എനിക്ക് അനീഷ വിളിച്ചു വീട്ടിൽ ആയതിനാലും കാർത്തിക എന്നെ ചുറ്റിപറ്റി നടക്കുന്നതും കൊണ്ടും ഞാൻ ഫോണെടുത്തില്ല മഴയുള്ള നേരമായതിനാൽ വീടിന്റെ സൈഡിലൂടെ ഒരു കുടയും എടുത്ത് ഞാൻ വയലിന്റെ സൈഡിലൂടെ കുറച്ചു നേരം നടന്ന് അവൾക്ക് വിളിച്ചു…
“ഞാൻ കേട്ടില്ല നേരത്തെ വിളിച്ചത്…”
“എനിക്ക് തോന്നി….”
“വീട്ടിലേക്ക് പോയോ…??
“രാവിലെ പോകും ”
“ഉറപ്പിച്ചോ…??
“ആഹ്…”
“എത്ര ദിവസം കാണും അവിടെ…”
“നാല്… ഏട്ടൻ എന്ന വരിക…??