“എന്ന പറഞ്ഞോ… എന്നിട്ട് വായിൽ ഉള്ളത് കേട്ടോ…”
“അത് പേടിച്ചിട്ടാ….”
“എന്ന പറയണ്ട…”
അതിനവൾ ഒന്നും മിണ്ടിയില്ല… അവൾക്ക് മുഹ്‌സിൻ അറിയാതെ സംസാരിക്കാൻ താൽപ്പര്യം ഉണ്ടെന്ന് അറിഞ്ഞപ്പോ എനിക്കും എന്തോപോലെ ആയി… ഒന്ന് കൂടി കനത്തിൽ വിട്ട് ഞാൻ പറഞ്ഞു…
“വീട്ടിലേക്ക് എന്ന വരേണ്ടത്….??
“അടുത്ത ആഴ്ച്ച ഞാൻ പോകും… നാലോ അഞ്ചോ ദിവസം നിക്കും അതിനുള്ളിൽ ഏട്ടന്റെ സൗകര്യം നോക്കി എപ്പോഴും വരാം…”
“നീ തന്നെ തീരുമാനിച്ചു വിളിക്ക്… പിന്നെ ഫുഡ് വേണ്ടി വരും…”
“അത് ഉറപ്പ്… ഇനി കഴിക്കാതെ വിടില്ല…”
“അതിന് നിനക്ക് വല്ലതും ഉണ്ടക്കാൻ അറിയോ…??
“അറിയ… ”
“എന്ത്…??
“പത്തിരി ഉണ്ടാക്കും…”
“എനിക്ക് ബിരിയാണി മതി…”
“അയ്യോ.. അതെനിക്ക് അറിയില്ല…”
“വീട്ടിൽ ഉള്ളവരോട് ഉണ്ടക്കാൻ പറയ്…”
“അതിന് ഉമ്മ മാത്രമേ വീട്ടിലുള്ളൂ ഉമ്മ ഉണ്ടക്കിയാൽ നന്നാവില്ല…”
“ഹേയ്.. അപ്പൊ ഉമ്മ തനിച്ചാണോ വീട്ടിൽ…??
“അനിയൻ ഉണ്ട് എട്ടിൽ പഠിക്കുകയ…”
“അപ്പൊ വീട്ടിലെ കാര്യങ്ങൾ… എങ്ങനെ നടക്കും…??
“അത്… അത് ഉമ്മ അടുത്ത രണ്ട് വീട് ഉണ്ട് അവിടെ പണിക്ക് പോകും… ”
നിഷ്കളങ്കമായ അവളുടെ വാക്കുകൾ .. ഒന്നും മറച്ചു വെക്കാതെ ഉള്ള അവളുടെ സംസാരം എനിക്ക് എന്തോ പോലെ ആയി….
“മുഹ്‌സിൻ സഹായിക്കുമോ നിങ്ങളെ…??
“ആ… ഇക്കാ ഒരു വട്ടം അയ്യായിരം രൂപ അയച്ചു കൊടുത്തു ഉമ്മാക്ക്…”
“പിന്നെ..??
“അതന്നെ ഇവിടെ അറിഞ്ഞിട്ട് ഇക്കാക്ക് ചീത്ത കേട്ടു…”
“നിന്റെ അനിയന് മുഹ്‌സിൻ ഒന്നും വാങ്ങിയില്ലല്ലോ ഇതിൽ ഒന്നും കണ്ടില്ല അതാ ചോദിച്ചേ…??
“പറയണം എന്നുണ്ടായിരുന്നു പിന്നെ പേടിച്ചിട്ട് പറഞ്ഞില്ല…”
“എന്താ അവന് വേണ്ടത്…??
“അവൻ ഫോണാണ് എന്നോട് ചോദിക്കുന്നത്… അതൊക്കെ ഇക്കാട് പറഞ്ഞ തെറി ആകും കേൾക്കുക….”