“ഇനി എനിക്ക് മെസ്സേജ് അയച്ചിട്ട് നാളെ ചീത്ത കേൾക്കേണ്ട… കിടന്നോളൂ…”
“അതെന്തായാലും ആയി….”
“എങ്ങനെ…??
“ഇക്കാ നോക്കുമ്പോ കാണില്ലേ ലാസ്റ്റ് സീൻ ”
“ഓഫാക്കി വെച്ചൂടെ ലാസ്റ്റ് സീൻ…??
“എന്ന അത് മതി…”
“മെസ്സേജ് അയച്ചാൽ അല്ലേ കുഴപ്പം വിളിച്ചാൽ ഇല്ലല്ലോ…??
“അയ്യോ ഇപ്പൊ വിളിക്കണ്ട…”
“ഒറ്റയ്ക്ക് അല്ലെ കിടത്തം…??
“അതാണ്.. ആരെങ്കിലും കേട്ടാൽ ഉണ്ടല്ലോ….”
പെണ്ണിന് സംസാരിക്കാൻ താൽപ്പര്യം ഉണ്ടെന് എനിക്ക് മനസ്സിലായി… ഒന്നും പറയാതെ ഞാൻ അവളുടെ നമ്പർ എടുത്ത് ഡൈൽ ചെയ്തു.. ബെല്ലടിച്ച സ്പോട്ടിൽ പെണ്ണ് ഫോണെടുത്ത് പേടിച്ചു കൊണ്ട് ഒരു ഹലോ പറഞ്ഞു….
“ബെല്ല് അടികുന്നത് പോലും കെട്ടില്ലല്ലോ ചാടി എടുത്ത്….”
“ഞ… അല്ലങ്കിൽ അവർ കേൾക്കും… സോറി…”
“ദേ വീണ്ടും സോറി… അവിടെ പോയി മുഹ്‌സിനോട് പറയുന്നുണ്ട്”
“അയ്യോ… ”
“എന്തേ…??
“എന്ത് പറയും എന്ന…??
“അവിടെ പോയാൽ എന്തായാലും അവൻ കാര്യങ്ങൾ തിരക്കും… അവനോട് ഞാനെന്ത് പറയണം… ഒന്നുമല്ല ഇനി ഞാൻ വല്ലതും പറഞ്ഞാൽ അതിന്റെ പേരിൽ ചീത്ത കേൾകണ്ട എന്ന് കരുതിയ….”
നാലഞ്ചു വട്ടം ഞാനവളോട് സംസാരിച്ചപ്പോഴും വളരെ പതുക്കെയാണ് ഓരോ കാര്യങ്ങളും പറഞ്ഞിരുന്നത്.. ഇപ്പൊ ആരും കേൾകണ്ട എന്ന് കരുതി ആവണം ഒന്ന്കൂടി ശബ്ദം കുറച്ചാണ് അവൾ പറഞ്ഞിരുന്നത്…
“ഇക്കാട് വീട്ടിൽ വന്നിരുന്നത് പറയാലോ…??
“പിന്നെ…??
“ഞങ്ങളെ കണ്ടത് …”
“അപ്പൊ വിളിച്ചതും ചാറ്റ് ചെയ്തതും പറയേണ്ട….??
“ലൊക്കേഷൻ അയച്ചത് ഇക്കാക്ക് അറിയാം…”
“അപ്പൊ ബാക്കി ഒന്നും അറിയില്ല…??
“പറയാൻ സമയം കിട്ടിയില്ല….”
“അപ്പൊ പറയുമോ…??
“അ… അത് ചിലപ്പോ … വഴക്ക് പറയുമൊന്ന് പേടിയാ….”