പിന്നെയും എന്തൊക്കെയോ കുറെ നേരം ഞാനവളോട് സംസാരിച്ചു… സംസാരിക്കും തോറും എന്തോ വല്ലാത്ത ഒരിഷ്ട്ടം അവളോട് തോന്നാൻ തുടങ്ങി… ആ കളങ്കമില്ലാത്ത സംസാരമാകും ചിലപ്പോ എന്നെ ആകർഷിച്ചത്… അയ്യോ ഉപ്പ വന്നു എന്ന് പേടിയോടെ പറഞ്ഞു എന്റെ മറുപടിക്ക് നിൽക്കാതെ ഫോൺ കട്ടാക്കിയപ്പോ അവളുടെ ഉപ്പയോടുള്ള പേടി എനിക്ക് മനസ്സിലായി…. കട്ടാക്കുമ്പോ പറയാൻ ഉള്ള സാമാന്യ മര്യാദ കാണിക്കണം ട്ടോ എന്ന് മെസ്സേജ് അയച്ച് ഞാൻ അകത്തേക്ക് പോയി…..
“അല്ല കാർത്തി അളിയനെ കാണാൻ ഇല്ലല്ലോ…??
ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ കേൾക്കാതെ ഞാൻ അവളോട് ചോദിച്ചു… എന്നെ രൂക്ഷമായി ഒന്ന് നോക്കിയത് അല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല… ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് കുറെ വട്ടം ഞാൻ ആലോചിച്ചു പിന്നെ കാർത്തിക അത് കണ്ടാൽ മതി അവളുടെ നാവിലുള്ളത് കേൾക്കാൻ… എന്തായാലും അവൾ അടുക്കളയിൽ പോയ തക്കം നോക്കി ഞാൻ രഞ്ജിത്തിനെ വിളിച്ചു കുറെ നേരം ബെല്ലടിച്ചാണ് ഫോണ് എടുത്തത്….
“എന്തേ ….??
ഫോണെടുത്ത അവന്റെ സംസാരത്തിൽ തന്നെ എനിക്ക് വശപിശക് തോന്നി….
“കണ്ടില്ല അതാ വിളിച്ചത്…??
“ഹോ.. കാണേണ്ടവർ അവിടെ ഇല്ലേ…. ഞാനെന്തിനാ കട്ടുറുമ്പായി അവിടെ… അത് മാത്രമല്ല ഞാനുള്ളപ്പോ ചിലവും കൂടും കള്ള് വേണം അതിന് മേലേ ഗുളിക അതൊക്കെ ചിലവ് അല്ലേ… ”
“നീ എന്തൊക്കെയാ പറയുന്നത്…??
ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു…
“അളിയൻ പേടിക്കണ്ട… എല്ലാം അറിയാം എനിക്ക് എനിക്ക് സന്തോഷമേ ഉള്ളു അത് പിന്നീട് അറിയും… എന്തായലും അളിയൻ പോകുന്നതിന് മുന്നേ ഈ കാര്യം അങ്ങു ഒഴിവാക്കണം ”
എന്ത് പറയണം എന്നറിയാതെ നിന്ന എന്നോട് അവൻ വീണ്ടും പറഞ്ഞു…
“ഇനി എന്നെ വിളിക്കേണ്ട … അവൾക്കും അറിയാം കാര്യങ്ങൾ എല്ലാം… വക്കീലിനെ നാളെ തന്നെ ചെന്ന് കണ്ട് എല്ലാം റെഡിയക്കുന്നുണ്ട്… അപ്പൊ ഒക്കെ അളിയാ…”
എന്താന്ന് പോലും മനസ്സിലാവാതെ നിന്ന് പറങ്ങിയ എന്റെ പിറകിൽ കൈ മാറിൽ കെട്ടി അവൾ നിൽക്കുന്നുണ്ടായിരുന്നു…. ചിരിച്ചെന്ന് വരുത്തി അകത്തേക്ക് പോകാൻ ഒരുങ്ങിയ എന്നെ അവൾ തടഞ്ഞു കൊണ്ട് പറഞ്ഞു..
“ഇപ്പൊ സമാധാനം ആയില്ലേ…??
“എന്താ പ്രശ്നം…??
“അവന് വേറെ പെണ്ണുണ്ട്… അത് ഞാൻ കല്യാണം കഴിഞ്ഞ ഉടനെ അറിഞ്ഞതാ… അതിന് ശേഷം എന്റെ മേൽ അവൻ തൊട്ടിട്ടില്ല അല്ല തൊടാൻ ഞാൻ സമ്മതിച്ചില്ല…. അങ്ങനെ രണ്ടെണ്ണത്തിൽ ഇട്ട് കളിക്കണ്ട അത് തന്നെ കാര്യം… അമ്മയ്‌ക്ക് എല്ലാം അറിയാം ”
“മോളെ…”