“മോള് കഴിച്ച…??
“ഇല്ല ഏട്ടൻ വന്നിട്ട് കഴിക്കാം എന്ന് കരുതി…”
“എന്ന കാർത്തു പോയി വിളമ്പിക്കോ ഏട്ടൻ കുളിച്ചു വേഗം വരാം…”
“ഹം..”
ഊണിന് മുന്നേ രണ്ടെണ്ണം പിടിപ്പിച്ച് ഉമ്മറത്തെ ചാരു കസേരയിൽ ചെന്നിരുന്നപ്പോഴാണ് അളിയന്റെ കാര്യം ഓർമ്മ വന്നത്… അവൻ ഇതുവരെ വന്നില്ലേ… ഫോൺ എടുത്ത് നെറ്റ് ഓണക്കിയ ഉടനെ അനീഷ അയച്ച മെസ്സേജ് വന്നു…
‘വീട്ടിലെത്തിയോ….??
ഇപ്പൊ എത്തി എന്ന് മറുപടി അയച്ച ഉടനെ തന്നെ അവളുടെ മറുപടിയും വന്നു….
എനിക്കവളോട് സംസാരിക്കണമെന്ന് ഒരു തോന്നൽ ഉള്ളിലെ മദ്യം അതിന് ധൈര്യവും നല്കിയപ്പോ മറുത്തൊന്നും ആലോചിക്കാതെ ടൈപ്പ് ചെയ്യാൻ തുടങ്ങി…
“ഫ്രീ ആകുമ്പോ ഒന്ന് വിളിക്കണേ…”
“ഫ്രീ ആണ്…”
ഉടനെ സിഗരറ്റ് പാക്കറ്റും എടുത്ത് ബൈക്ക് വെക്കുന്ന ചെറിയ ഷെഡിലേക്ക് അവളുടെ നമ്പറിലേക്ക് ഡൈൽ ചെയ്തു… കാത്തിരുന്ന പോലെ ഉടനെ അവൾ ഫോണെടുത്തു….
“കഴിച്ച….??
“ഇല്ല… ഉപ്പ വന്നിട്ടില്ല…”
“മുഹ്‌സിൻ വിളിച്ചിരുന്നോ…??
“ആ വിളിച്ചു വന്ന വിവരം പറഞ്ഞു…”
“ഞാനൊരു തെറ്റ് ചെയ്തു… അത് പറയണം എന്ന് കരുതി അതാ വിളിച്ചത്…”
“എന്ത്…??
“അല്ല അനീഷാക്ക് കൊടുത്തയച്ച പാക്കറ്റ് ഞാനൊന്ന് പൊളിച്ചു….”
അവളുടെ മറുപടി കേൾക്കാതെ ആയപ്പോ എനിക്ക് പറയേണ്ടിയിരുന്നില്ല എന്ന് തോന്നി…
“അല്ല ഒരാഴ്ച കഴിഞ്ഞല്ലേ തരാൻ പറ്റു… ചീത്തയാവില്ലേ എന്ന് കരുതി…”
“അതിലൊന്നും ഇല്ല…”
“ഉള്ളത് അത്പോലെ തന്നെ വെച്ചിട്ടുണ്ട്….”
“ഹം…”