മനുകുട്ടന്റെ നീലു [Neelakuyil]

Posted by

രാത്രി സുധി വീട്ടിൽ കൊണ്ടുവിടും എന്ന് പറഞ്ഞു ഒരു വിധത്തിൽ സമ്മതിപ്പിച്ചു

ചേച്ചി ഐസ്ക്രീം പിള്ളേർക്ക് മാത്രേ വാങ്ങിയുള്ളൂ ?

എന്താടാ ?

അവിടെ ഒരു ഐസ്ക്രീം പ്രാന്തി ഉള്ളത് ചേച്ചി മറന്നോ ?

അയ്യോ ഡാ സിധുവിന്റെ കാര്യം വിട്ടുപോയി

നീ ഒരു ഫാമിലി പാക്ക് കൂടെ വാങ്ങിക്കോ മനുവും കൂടെ ഉള്ളതല്ലേ !

ശരി ചേച്ചി ഞാൻ വാങ്ങി വരാം നിങ്ങൾ കാറിൽ ഇരുന്നോ

ഞാനും മനുവും കാറിൽ കയറി

മോനേ മനുകുട്ടാ നീ പടിക്കുന്നുണ്ടോ ?

ഉവ്വ് ചേച്ചി എനിക്ക് വേറെ എന്താ പണി

പഠിച്ചു വേഗം നല്ലൊരു ജോലി നോക്ക് എന്നിട്ട് നല്ല ഒരു കല്യാണം ഒക്കെ കഴിച്ചു ഒന്ന് സെറ്റിലാവാം

നോക്കാം ചേച്ചി എനിക്ക് ആര് ജോലി തരും എന്നാ ചേച്ചി പറയുന്നേ

എന്താ ചേച്ചിയും മോനും കൂടെ കത്തി

ഇല്ലടാ ഞാൻ അവനോട് വേഗം പഠിച്ചു പാസ്സായി ജോലി നോക്കാൻ പറയുവായിരുന്നു

ഞാൻ അത് ചേച്ചിയോട് പറയാൻ വരുവായിരുന്നു

പരീക്ഷ കഴിഞ്ഞു ചേച്ചിക്ക് ഇവനെ ബാംഗ്ലൂർക്കു കൊണ്ട് പോയിക്കൊള്ളൂ

ഇവിടുത്തേക്കാൾ നല്ല ജോലിയും കിട്ടും അവിടെ

അവനു സമ്മതമാണെങ്കിൽ നോക്കാം

അവൻ വരും ചേച്ചി  ഇല്ലേടാ മനുകുട്ടാ ?

അതൊക്കെ ചേച്ചിക്കും വീട്ടുകാർക്കും വലിയ ബുദ്ധിമുട്ടാവും ചേട്ടാ

അതിന് അവിടെ ചേച്ചി മാത്രേ ഉള്ളൂ

അപ്പൊ ചേച്ചിയുടെ കുടുംബം ?

പെട്ടന്ന് ചേച്ചിയുടെ കണ്ണ് നനയുന്നത് ഞാൻ കണ്ടു അപ്പോഴേക്കും വീടെത്തി

ചേച്ചി ഒന്നും പറയാതെ കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് കയറിപ്പോയി

ചേട്ടാ എന്ത് പറ്റി ഞാൻ ചോദിച്ചത് ചേച്ചിക്ക് ഇഷ്ട്ടം ആവാതെ ആണോ ?

അല്ലടാ മോനെ ചേച്ചി കുറെ ആയി ഒറ്റയ്ക്ക് ആണ് ഞാൻ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു

നീ വിഷമിക്കണ്ട ചേച്ചിക്കു വിഷമം ഒന്നും ഇല്ല

ഞങ്ങൾ  ഐസ് ക്രീം എല്ലാം എടുത്തു വീട്ടിൽ പോയി

സിന്ധു വന്ന് കവർ എല്ലാം വാങ്ങി മനുവിനോട് ഇരിക്കാൻ പറഞ്ഞു

ചേച്ചി എവിടെ സിന്ധു ?

അമ്മയെ വിളിക്കാൻ പോയതാ റൂമിൽ കാണും !

മനു നീ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയി വരാം

Leave a Reply

Your email address will not be published. Required fields are marked *