റോഷൻ സോഫിയുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു…
” ഒരു തരത്തിൽ പറഞ്ഞാ അവനെ ഞാൻ ചതിച്ചിട്ട് പോയതല്ലേ ഇച്ഛയാ…. ”
” അവനോട് യാത്ര പറഞ്ഞ് പോരുമ്പോൾ അവൻ എന്നും സന്തോഷമായി ഇരിക്കണം എന്ന ഒരു മോഹമേ എനിക്ക് ഉണ്ടായിരുന്നുള്ളു… ”
സോഫി ഒരു ടർക്കി എടുത്ത് തല തോർത്തി…
ശേഷം അത് റോഷന് നൽകി…
എന്താ ഒന്നും പറയത്തെ…
” ഇത് ഇത്തിരി മേനക്കെട് ഉള്ള പണി ആണ്… ”
ഇത്രേം നല്ല ഒരു പെണ്ണിനെ തപ്പി പിടിച്ച് ഞാൻ കെട്ടാതെ അവന് കൊടുക്കണല്ലോ… ”
സോഫി പെട്ടന്ന് വാ പൊളിച്ചു നിന്നു….
” നിങ്ങൾ ഇനി കെട്ടിയാ… !!!”
അവൾ ബാക്കി പറയുന്നതിന് മുൻപേ റോഷൻ കുളിമുറിക്ക് പുറത്ത് കടന്നു…
” ദേ ഓടല്ലേ വീഴും… ” സോഫി വിളിച്ചു പറഞ്ഞു… ”
റോഷൻ അവളെ വകവെക്കാതെ കട്ടിലിൽ കയറി മലർന്ന് കിടന്നു…
” നമുക്ക് നോക്കാടി…. ”
” പക്ഷെ ഈ പെണ്ണ് കാണൽ ഒരു ചടങ്ങാണ്… ”
” എത്ര നല്ലതാണ് എന്ന് പറഞ്ഞാലും ഒരു തടസം പറയാൻ കുറെ പേര് കാണും… ”
സോഫി റൂമിലെ ഷെൽഫ് തുറന്ന് ഒരു നൈറ്റി എടുത്ത് അണിഞ്ഞു…
എന്നിട്ട് റോഷന്റെ നേരെ മുകളിൽ വന്ന് കിടന്നു…
” ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ കുട്ടാ… ”
എന്റെ ഒരേയൊരു മോഹം ആണ്… എനിക്ക് അത് സാധിച്ചു തരണം…”
” ഹമ്മം… നോക്കാടി… ”
തൽക്കാലം നമുക്ക് കിടക്കാം…
നേരം കുറെ ആയി… ” റോഷൻ അവളെ കെട്ടിപ്പുണർന്നുകൊണ്ട് ഒരു വശത്തേക്ക് ചെരിഞ്ഞു..
തന്റെ ഭർത്താവിന്റെ നെഞ്ചിലെ രോമങ്ങളിൽ പതിയെ പതിയെ വലിച്ചുകൊണ്ട് അവൾ താനേ ഉറക്കത്തിലേക്ക് വീണു …
# # # # # # #-# #-# # # #
ഞായറാഴ്ച വല്ല്യേ കാര്യങ്ങൾ ഒന്നും ചെയ്ത് തീർക്കാൻ ഇല്ലാത്തതിനാൽ സജീഷ് നന്നേ വൈകി ആണ് എണീക്കാറുള്ളത്…
അന്നും അതിന് വലിയ മാറ്റം ഒന്നും സംഭവിച്ചില്ല…
ഇടക്കെപ്പോഴോ ‘അമ്മ വന്ന് വിളിച്ച ഓർമ്മ മനസ്സിലൂടെ കടന്ന് പോയി… അത് ഇന്ന് തന്നെ വിളിച്ചതാണോ എന്ന് പോലും അവന് നിശ്ചയം ഉണ്ടായിരുന്നില്ല…
അവൻ വീണ്ടും ഉറക്കത്തിലേക്ക് വീണു….
സ്വപ്നത്തിലെന്നോണം പല രൂപങ്ങളും അവന്റെ കണ്ണിലൂടെ മാറി മറഞ്ഞു വന്നു…
തന്റെ തലയിൽ ഏതോ വിരലുകൾ ഒഴുകി നടക്കുന്നതായി അവന് അനുഭവപ്പെട്ടു…
അതിന്റെ അനുഭൂതി ഉറക്കത്തിലും അവനിൽ ഒരു പുഞ്ചിരി ഉണർത്തി…
സജീഷ് പതിയെ കണ്ണുകൾ തുറന്നു…
സോഫി തന്റെ കട്ടിലിൽ തന്നെ നോക്കി ഇരിക്കുന്നു…
ജനാലയിലൂടെ കടന്നു വന്ന സൂര്യപ്രകാശം അവളുടെ മുഖത്തിന് കൂടുതൽ കാന്തിയേകി…
ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ അനുസരണ കാട്ടാതെ അവളുടെ കണ്ണുകളിൽ വന്ന് അടിച്ചുകൊണ്ടിരുന്നു…