ശംഖനാദം മുഴക്കിയതോടെ വെളിച്ചപ്പാടും സംഘവും കലശക്കുടവുമായി നീങ്ങി. ഒപ്പം മഞ്ജു അടക്കമുള്ള പെണ്ണുങ്ങളും .പോയിട്ട് വരാമെന്നൊക്കെ പറഞ്ഞു അവൾ ആ സംഘത്തോടൊപ്പം നടന്നു നീങ്ങി . പിന്നെ കസിൻസുമായൊക്കെ കുശുകുശുക്കിയും ചിരിച്ചും നടന്നകന്നു . അതോടെ കുറച്ചു പേര് മാത്രം തറവാട്ടിൽ അവശേഷിച്ചു . മഞ്ജുസിന്റെ മുത്തശ്ശി നടക്കാൻ ബുദ്ധിമുട്ടുള്ള കാരണം അവരോടൊപ്പം പോയില്ല. അതുകൊണ്ട് ഞാൻ അവരോടൊപ്പം കൂടി . അതിനെ കൈപിടിച്ച് മുറ്റത്തേക്കിറക്കി ഞാൻ തൊടിയിലൊക്കെ ഒന്ന് ചുറ്റി .
മഞ്ജുസിന്റെ അച്ഛനെ കുറിച്ചും അവളെ കുറിച്ചുമൊക്കെ ആ സമയത്തു അവർ വാ തോരാതെ സംസാരിച്ചു . പിന്നെ ഞാൻ കാണിക്കുന്ന സ്നേഹവും അവരെ വല്ലാണ്ട് ആകർഷിച്ചു . ഒടുക്കം ഒന്നിരുട്ടിയതോടെ ആണ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ദീപ പ്രഭ ചൊരിയുന്ന താലങ്ങളുമായി പോയവർ തിരിച്ചെത്തിയത് . ഉറഞ്ഞു തുള്ളുന്ന ഭഗവതിയുടെ കോമരത്തിന്റെ കൂടെ കലശക്കുടവുമേന്തി മഞ്ജുവിന്റെ അച്ഛൻ മുൻപേ നടക്കുന്നുണ്ട് . മഞ്ജുസ് ഒക്കെ ഏറ്റവും പുറകിൽ ആണ് . അവർക്കു പിള്ളേര് സെറ്റിനൊപ്പം മിണ്ടിയും പറഞ്ഞും നടക്കാൻ അതാണ് സേഫ് . മുൻപിൽ ആകുമ്പോൾ ആരേലും വഴക്കു പറയും ! മിസ്സും ടീച്ചറും ഒക്കെ കോളേജിൽ അല്ലെ , തറവാട്ടിൽ അവളും ഒരു സാധാ പെണ്ണ് !
ഒടുക്കം വെളിച്ചപ്പാടും സംഘവുമെല്ലാം കലുഷിതമായ ചെണ്ട മേളത്തോടൊപ്പം തറവാട്ടമ്പലത്തിനുള്ളിലേക്ക് കടന്നു . അതിനിടയിലും ഞാനും മഞ്ജുസും കണ്ണുകൾ കൊണ്ടും കൈകൾ കൊണ്ടും സംസാരിക്കുന്നുണ്ട് . അവൾ ആ തിരക്കിനിടയിൽ പെട്ടതുകൊണ്ട് ഞാൻ ആകെ പോസ്റ്റ് ആയി നിക്കുവാണ് . അതുകൊണ്ട് തന്നെ ഞാൻ കൈകൊണ്ട് അവളുടെ ലുക്ക് ഗംഭീരമാണെന്നൊക്കെ ആംഗ്യം കാണിച്ചു . കയ്യിലെ താലത്തിൽ നിന്നുള്ള ദീപ ശോഭയിൽ അവളുടെ മുഖം സ്വർണം പോലെ തിളങ്ങി . ആ ചൂടിൽ അവളുടെ മേൽചുണ്ടിനു മീതെയും നെറ്റിയിലുമെല്ലാം വിയർപ്പു കണങ്ങൾ പൊങ്ങി നിൽക്കുന്നുണ്ട് . കഴുത്തും കക്ഷവുമെല്ലാം പതിവിലധികം വിയർത്തു നനഞ്ഞു ! അവളുടെ മുൻപിലേക്ക് വീണുകിടന്ന മുടിയിഴകളും ആ നനവിൽ ഒട്ടികിടക്കുന്നുണ്ട് .ആ ഉഷ്ണം സഹിക്കാത്തതുകൊണ്ട് തന്നെ അവൾ തല ചെരിച്ചു കവിളും നെറ്റിയുമെല്ലാം ബ്ലൗസിന്റെ കയ്യിൽ തുടക്കുന്നുണ്ട് .
“നീ അങ്ങോട്ട് വരുമോ ?”
ഞാൻ ഞാൻ കൈകൊണ്ട് ആംഗ്യ ഭാഷയിൽ മഞ്ജുസിനോടായി തിരക്കി .
ക്ഷേത്ര മുറ്റത്തു താലം ചെരിയാൻ വേണ്ടി കത്ത് നിൽക്കുകയാണ് കക്ഷി . അതിനിടയിലാണ് എന്റെ കോപ്രായം . അതുകൊണ്ട് തന്നെ അവൾ എന്നെ നോക്കി കണ്ണുരുട്ടി . പക്ഷെ ഞാൻ വിട്ടില്ല. അവളെ ചുംബിക്കുന്ന പോലെ കാണിച്ചുകൊണ്ട് ഞാൻ പയ്യെ ചിരിച്ചു .അതോടെ കക്ഷി ആ കാഴ്ച ആരെങ്കിലും കണ്ടോ എന്ന ജാള്യതയിൽ ചുറ്റും നോക്കി .
പക്ഷെ അപ്പോഴേക്കും താലം അവസാനിച്ചു . എല്ലാവരുടെ കയ്യിലേയും തളിക പാത്രങ്ങൾ ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കപ്പെട്ടു, ഒപ്പം കലശവും നടന്നു .അതോടെ മഞ്ജുവിനും ആശ്വാസം ആയി . അവൾ അത് കഴിഞ്ഞതും സാരി തുമ്പുകൊണ്ട് കഴുത്തും കവിളുമൊക്കെ ഒന്ന് തുടച്ചു വിയർപ്പു കളഞ്ഞു .
പിന്നെ കോമരം ഉറഞ്ഞു തുള്ളി കല്പന ഇറക്കുന്ന സമയം ആണ് . മഞ്ജുസിന്റെ അച്ഛനും മുത്തശ്ശിയുമെല്ലാം മുൻപന്തിയിൽ തന്നെ ഉണ്ട് .