കനൽ പാത [ഭീം]

Posted by

വീതിയുള്ള മൺപാതയായിരുന്നെങ്കിലും വർഷങ്ങൾക്ക് മുമ്പ് നിർത്തിയ ഒന്നര ഇഞ്ച് മെറ്റൽ ഈ റോഡിന്റെ ശാപമാണ്. ചെരുപ്പുപയോഗിക്കാതെ നാക്കാൻ സാധിക്കില്ല.
മോഹങ്ങളെ കടക്കെണിയിൽ കെട്ടിയിട്ട പോലെ സർക്കാരിന്റെ ഉദാസീനതയിൽ, റോഡിനിരുവശത്തും പണിതീരാത്ത എത്രയോ ടെറസ്സ് വീടുകൾ. ചിലത് ഓട് മേഞ്ഞതും മറ്റു ചിലത് ഓല മേഞ്ഞതും.
അല്പദൂരെ നിന്നാലും കേൾക്കാവുന്ന കുട്ടികളുടെ ശബ്ദകോലാഹലം ഇന്ന് കേൾക്കാതായപ്പോൾ വിജയൻ ഒന്നു സംശയിച്ചു.
”ഇന്നാരും വന്നില്ലേ…”
ട്യൂഷൻ സെന്ററിനോടടുക്കുംന്തോറും ആ സംശയം വീണ്ടും ബലപ്പെട്ടു.
വേഗം നടക്കുന്നതിനിടയിൽ പുറകീന്നൊരു വിളികേട്ടു…
” വിജയൻ മാഷേ…”
സമയമില്ലാത്ത നേരത്ത് ആരാണിത് എന്ന ഭാവത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു മലപോലെ നാരായണൻ നായർ.
ആറടി പൊക്കവും കുടവയറും നരകയറി കഷണ്ടി ബാധിച്ച തലയും നരച്ചധാടിയും … അറുപതുകഴിഞ്ഞ ഒരാജാനബാഹു.
” ങ്ഹാ… നായർ ചേട്ടനായിരുന്നോ…?”
മുഖത്തെ ജാള്യത മറച്ച് വിജയൻ മാഷ് ചോദിച്ചു.
” അതേല്ലോ …ആ… മാഷേ… കഴിഞ്ഞ മാസത്തെ തറവാടക എത്തീലല്ലോ… ”
വിജയനെ ,വിജയൻ മാഷെ… എന്നാണ് നാട്ടിലുള്ളവർ ബഹുമാനത്തോടെ വിളിക്കുന്നത്.
നരച്ച നീണ്ടധാടി തടവിനിന്ന നാരായണൻ, വിജയൻമാഷിന്റെ പരുങ്ങൾ ശ്രദ്ധിച്ചു.
”അത്… ചേട്ടാ….”
ഗുരുകുലം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വാടകയാണ് നാരായണൻ ചോദിച്ചത്.
” മാഷ് ബേജാറാവണ്ട ഞാൻ ചോദിച്ചെന്നെയുള്ളു. ഒള്ളപ്പോൾ തന്നാൽ മതി. എനിക്ക് മാഷിനെ… വിശ്വാസാ … നമ്മുടെ നാട്ടിലെ കുട്ടികള് പഠിക്കട്ടെ. നാളത്തെ നാടിന്റെ സമ്പത്താ അതുങ്ങള്.”
എന്ന് പറഞ്ഞ് വെളുത്തപല്ല്കാട്ടി ചിരിച്ചിട്ട് നാരായണൻ ചേട്ടൻ തിരിഞ്ഞു നടന്നു.
ആ നടത്ത നോക്കി നിന്നു പോയി വിജയൻ മാഷ്.
മനസാക്ഷിയ്ക്കൊരു മുഖമുണ്ടെങ്കിൾ അത് നാരായണൻ ചേട്ടൻ ആണെന്ന് മാഷ് ഓർത്തു.
എന്ത് നല്ല മനുഷ്യനാണ് അദ്ദേഹം. മൂന്ന് ആൺമക്കളും ലണ്ടനിൽ ബിസ്സിനസ്സ്.ഒരു മകൾ ഉള്ളത് അമേരിക്കയിൽ (ഹാർട്ട് സ്പെഷ്യലിസ്റ്റ് ) ഡോക്ടർ.
നാരായണൻ പണം കണ്ട് മനസ്സ് നിറഞ്ഞവൻ. നാട്ടുകാരുടെ ബഹുമാന്യൻ.ആര് മുന്നിൽ വന്ന്കൈ നീട്ടിയാലും അവരുടെ ദൈവമായി മാറും അദ്ദേഹം.
വിജയൻ മാഷും കടംവാങ്ങിയിട്ടുണ്ട്. തിരിച്ച് കൊടുത്താൽവാങ്ങത്തുമില്ല.
” ഇരിക്കട്ടെടോ മാഷേ… പിന്നെ വാങ്ങിക്കാം.” അതാണ് നാരായണൻ.
ചിന്തകൾക്ക് വിരാമമിട്ട് മാഷ് ഗുരുകുലത്തിന്റെ കാമ്പൗണ്ടിലേക്ക് കയറുമ്പോൾ പിള്ളേർ വന്നിട്ടുണ്ടെന്ന് മനസ്സിലായി.
” പിന്നെന്താണൊരു നിശബ്ദത?”
സ്വയം ചോദിച്ചു കൊണ്ട് ആദ്യ ക്ലാസ്സിലേക്ക് എത്തി നോക്കി.

Leave a Reply

Your email address will not be published. Required fields are marked *