“അത് സാരമില്ല ഇക്ക…..ഇക്ക ബിസിനസ്സ് തുടങ്ങു……ഈ കാശ് എനിക്ക് തിരികെ വേണമെന്നില്ല…….
“അയ്യോ…..ഇത്രയും തുക തിരികെ വേണ്ടന്നോ……ഫാറൂക്ക് ചോദിച്ചു…..
“അതെന്നു …….ഇന്നെന്തായാലും നയ്മയും മക്കളും പോകുകയല്ലേ…….
“ബാരി…പോകുന്നില്ലേ കൂടെ….ചേട്ടത്തിയാണ് ചോദിച്ചത്…….
“ഇല്ല……ഒരാഴ്ച കൂടി ഞാൻ കാണും……അതിനിടയിൽ നസീറയുടെയും അമ്മായിയുടെയും വിസ ശരിയാകും…..എന്നിട്ടു ഒരുമിച്ചു പോകാം എന്ന് കരുതിയാണ്……
“ഹോ….എല്ലാരും എല്ലാം തീരുമാനിച്ചുറപ്പിച്ചങ്ങു പോകുകയാണ് അല്ലെ…..അപ്പോൾ ആ പാവം അഷീമായും കൊച്ചും വഴിയാധാരം…….ആലിയ ചേട്ടത്തി പറഞ്ഞു….
“എന്നാരു പറഞ്ഞു…..ചേട്ടത്തിയില്ലേ…….തത്കാലം അങ്ങനെ നിൽക്കട്ടെ…….അമ്മായി ഒന്ന് മാറി നിൽക്കട്ടെ അതാ നല്ലത്……
“അത് ശരിയാ…..ഫാറൂഖിക്ക പറഞ്ഞു…..
“എന്തോന്ന് ശരി……നാണമില്ലല്ലോ മനുഷ്യ…..നിങ്ങൾക്ക്……ഒരു കാര്യത്തിനും കൊള്ളാത്ത ഒരു മനുഷ്യൻ…..എന്റെയും ഫാരിമോളുടെയും മുന്നിൽ വച്ച് അത് പറഞ്ഞപ്പോൾ ഫാറൂഖിക്കയുടെ മുഖം മ്ലാനമായി……
എന്തായാലും നിങ്ങള് ഇനി താമസിക്കണ്ടാ…..ഇന്ന് തന്നെ കോയമ്പത്തൂർ പോയി സാധനങ്ങൾ ഓർഡർ ചെയ്യാൻ പറ്റുമോ എന്ന് നോക്ക്….ഒന്നുമല്ലെങ്കിലും ബാരി അനിയൻ പോകുന്നതിനുമുമ്പ് കാര്യങ്ങൾ നമുക്ക് തുടങ്ങാമല്ലോ….ആലിയ ചേട്ടത്തി ഫാറൂഖിക്കയോട് പറഞ്ഞു….
“അത് ശരിയാ…..എന്തായാലും ഇവരിറങ്ങുമ്പോൾ കൂടെയിറങ്ങാം…..ഇവരെ എയർപോർട്ടിൽ ആക്കിയിട്ട് അനിയൻ എന്നെ ആലുവ സ്റ്റേഷനിൽ ഇറക്കിയാൽ മതി…ഞാൻ രാത്രി വണ്ടിക്ക് കയറാൻ നോക്കാം…..ഫാറൂഖിക്ക പറഞ്ഞു….ആലിയ ചേട്ടത്തിയുടെ മുഖം തിളങ്ങുന്നതും എന്നെ ഏറു കണ്ണിട്ടു നോക്കുന്നതും ഞാൻ കണ്ടു…..അപ്പോഴേക്കും നസീറയും ഇറങ്ങി വന്നു…..ഞാനും വരുന്നുണ്ട്…ബാരി ഇക്കാ…എന്തായാലും നൈമ ഇത്തി പോകുകയല്ലേ…..ഇനി എനിക്കിവിടെ ആകെ ബോറടിക്കും….എന്നെ വീട്ടിലോട്ടു ഒന്നാക്കിയെരു……
“ഞങ്ങളും വീട്ടിലോട്ടു പോയാലോ എന്നാലോചിക്കുകയാ……രണ്ടാഴ്ചയായില്ലേ വീട് അടച്ചു പൂട്ടിയിട്ടിട്ട്…..മോളും ഞാനും കൂടി അങ്ങോട്ട് വരുന്നുണ്ട്……ആലിയ ചേട്ടത്തിയും പറഞ്ഞു……
നൈമ പോകാനുള്ള തയാറെടുപ്പ് ഒക്കെ നടത്തി…മക്കളും റെഡിയായി നിൽക്കുകയാണ്…..ഉച്ചയൂണ് കഴിഞ്ഞിറങ്ങാനുള്ള പദ്ധതി തയാറാക്കി….വൈകിട്ട് ആറരക്കാണ് ഫ്ളൈറ്…..മൂന്നരക്കെങ്കിലും റിപ്പോർട്ട് ചെയ്യണം രണ്ടു മണിക്കൂർ വീട്ടിൽ നിന്നും….എല്ലാം കാല്കുലേറ്റു ചെയ്തു……ഉച്ചയൂണ് തയാറാക്കാൻ റംല അമ്മായി ആണ് അടുക്കളയിൽ….ആലിയ