വില്ലൻ 6 [വില്ലൻ]

Posted by

“മാർക്കസ് നീ ഇനി അധിക നാൾ ഇവിടെ വാഴും എന്ന് കരുതണ്ടാ..അലെക്സിയുടെ പിള്ളേരെ വെറുപ്പിച്ചിട്ട് നിനക്ക് അതിന് സാധിക്കില്ല…”..അവൻ അയാളോട് പറഞ്ഞു…അയാൾ..
മാർക്കസ്…
വിൽഫ്രഡ് മാർക്കസ്…സാന്റാ മറീനയുടെ അധിപൻ…കരുത്തിന് ഇന്നും ഒരു കോട്ടം വരാത്ത ഒരു നാല്പത്തഞ്ചുകാരൻ…

“സാന്റാ മറീനയുടെ തന്ത ഞാനാണെങ്കി ഇവിടെ അധിക നാൾ വാഴുമോ ഇല്ലയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം… അതിന് ഒരു പന്നീടെ മോനും ഇങ്ങോട്ട് കയറി വരണ്ടാ…”..എന്ന് പറഞ്ഞിട്ട് മാർക്കസ് അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി…അവൻ തെറിച്ചുപോയി..

“തൂത്തുവാരി കളയെടാ…”..മാർക്കസ് തന്റെ അനുയായികളോട് പറഞ്ഞു…

“ഗയ്സ്.. ജസ്റ്റ് ചിൽ.. വാസ് ദാറ്റ് ഫൺ… ഹഹ്‌..?”…മാർക്കസ് കണ്ടുനിൽക്കുന്ന ആളുകളോട് ചോദിച്ചു..
ആളുകൾ ചിരിച്ചു കയ്യടിച്ചു..

“റ്റൂ മച്ച് ഫൺ..”..ഒരു പെണ്ണ് വിളിച്ചുപറഞ്ഞു…

“സം ബ്ലഡി ക്രീപ്സ്…എന്ജോയ് ദി നൈറ്റ് ഡിയർസ്…”..മാർക്കസ് അവരോട് പറഞ്ഞു…
ആളുകൾ തിരിഞ്ഞു അവരുടെ വിനോദങ്ങളിൽ ഏർപ്പെട്ടു…

“സാർ…”..മാർക്കസിനെ അവന്റെ ഒരു അനുയായി വിളിച്ചു…

“വാട്ട്…”..മാർക്കസ് ചോദിച്ചു…

“ഒരു സന്ദേശം വന്നിട്ടുണ്ട്…”…അയാൾ മാർക്കസിനോട് പറഞ്ഞു…

“പറയൂ…”..മാർക്കസ് അയാളോട് പറഞ്ഞു..

“☠️ചെകുത്താൻ വേട്ടയ്ക്ക് ഇറങ്ങിയിട്ടുണ്ട്…☠️”

അയാൾ മാർക്കസിനോട് പറഞ്ഞു..ആ സന്ദേശം അയാളിൽ ഒരു ഞെട്ടലുളവാക്കി…

“അയച്ച ആളുടെ പേര്…”..മാർക്കസ് അയാളോട് ചോദിച്ചു…

“അജയൻ…”..അയാൾ പറഞ്ഞു…

“കാൾ ഹിം ആൻഡ് ഗിവ് ഇറ്റ് ടു മി…”…മാർക്കസ് അയാളോട് പറഞ്ഞു…
അയാൾ കാൾ ചെയ്തിട്ട് ഫോൺ മാർക്കസിന് കൊടുത്തു…അപ്പുറത്ത് ഫോൺ എടുത്തു…

“വിൽഫ്രഡ് മാർക്കസ് ഹിയർ…”…അയാൾ അജയനോട് പറഞ്ഞു…

“സാറെ അജയനാണ്…”…അജയൻ പറഞ്ഞു..

“നിന്റെ സന്ദേശം കിട്ടി..ഏതാ ഈ പുതിയ ചെകുത്താൻ…”…മാർക്കസ് അജയനോട് ചോദിച്ചു…

“പുതിയതല്ല സാറെ…പഴയതാണ്…”…അജയൻ പറഞ്ഞു…

“അതേതാ ഈ പഴയത്…ഏതാ ഊര്…”…മാർക്കസ് അജയനോട് ചോദിച്ചു…

“മിഥിലാപുരി…”..അജയൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *