വാടാ പോയി വല്ല പോറ്റി ഹോട്ടെലിലും കയറാം… ഇവൻ ആൾ ഒരു പാവമാ കേട്ടോ അതാണ് എനിക്കവനെ ഇഷ്ടവും… അവന്റെ വീടിന്റെ ചുറ്റുപാടു വളരെ മോശം ആണ്. ഇവൻ ഈ അടിപിടി ഒത്തുതീർപ്പിനോക്കെ പോകുമ്പോൾ എന്തെങ്കിലും കുറച്ചു പൈസ ഫീസ് ആയി കിട്ടും. അത് അവനെ സംബന്ധിച്ച് ഒരു ആശ്വാസം തന്നാണ്.എന്തൊക്കെ ആയാലും സ്നേഹിക്കാനും വിശ്വാസിക്കാനും പറ്റുന്നവൻ ആണ് അത് കൊണ്ടാണ് അവനെ ഞാൻ ഇങ്ങനെ തോളോട് ചേർത്ത് പിടിച്ചിരിക്കുന്നത്. ചതിക്കില്ല എന്ന് ഉറപ്പു ഉള്ളത് കൊണ്ടു. അത്രക്ക് പാവപെട്ട വീടാണ് അവന്റതു… ഉള്ളത് ഒരു ചേച്ചി… അമ്മ അച്ഛൻ. അവന്റെ അച്ഛന് ഒരു ടൈലർ ഷോപ്പ് ആണ് അതും വാടകക്കു. അതിൽ നിന്നും കിട്ടുന്നത് വാടക കൊടുക്കാൻ പോലും തികയില്ല. പിന്നെ ഇവൻ പഠിക്കുന്നത് സ്കോളർഷിപ് കൊണ്ടാണ്. ചേച്ചി ആണെങ്കിൽ കല്യാണപ്രായം ആയി നിൽക്കുന്നു.. ഡിഗ്രി കഴിഞ്ഞു പിന്നെ പഠിപ്പു നിർത്തേണ്ടി വന്നു.ഇവനെ പഠിപ്പിക്കാൻ വേണ്ടി ആണ് ചേച്ചിയുടെ പഠിപ്പ് നിർത്തിയത്.വാടാ അച്ചൂ പോകാം വാ… നല്ല വിശപ്പ്… എന്റെ തോളിൽ കൈയും ഇട്ടു കൊണ്ടു അവൻ നടന്നു. അതേ അച്ചൂ നിന്റെ താത്തകുട്ടിയും മോനും എന്ത് പറയുന്നു… എന്റെയും ഇത്തയുടെയും ബന്ധം അറിയുന്ന ഒരേ ഒരാൾ….സുഖം ആയിഇരിക്കുന്നു അളിയാ.. ദേ മനു നീയാണ് എന്റെ ഒരു ധൈര്യം കേട്ടല്ലോ… നീ പേടിക്കണ്ട ബ്രോ ദേ ഈ മനു നിന്റെ കൂടെ കാണും. പക്ഷെ ആ പാവം പെണ്ണിനെ ചതിച്ചാൽ ഉണ്ടല്ലോ പിന്നെ മനുവിനെ അന്വേഷിച്ചു അച്ചു വരണ്ട. അവിടെ തീർന്നു നമ്മുടെ ബന്ധം. പോടാ അങ്ങിനെ കളയാൻ അല്ല ഞാൻ ആ പാവം പെണ്ണിനെ സ്നേഹിച്ചത്. വാവേ…. പുറകിൽ നിന്നുംഉള്ള വിളികേട്ടു ഞാൻ നിന്നു. വാവേ എന്നുള്ള വിളി കേട്ടപ്പോളെ എനിക്കു മനസ്സിലായി ആളെ. ഹോ കളഞ്ഞു ആന്റി എന്റെ വില കളഞ്ഞു.ഇതെവിടെയാ വാവേ എത്ര നേരംകൊണ്ടു ഞാൻ തിരയുന്നു.മനു അവൻ എന്റെ മുഖത്തേക്ക് തന്നെ നോക്കുകയാണ് അന്തംവിട്ടപോലെ.ഒരു വെള്ളയിൽ പുള്ളിഉള്ള സാരിയും കറുത്ത ബ്ലൗസും ആണ് ആന്റി.ഞാൻ ആന്റിയുടെ കൈയ്യിൽ ഒരു നുള്ളു വച്ചു കൊടുത്തു.അപ്പോഴേക്കും മനുവിന് ആന്റി എന്റെ ആരോ ആണെന്ന് മനസ്സിലായി…. ഹൂ…. നുള്ളല്ലേ കുട്ടാ…. ആന്റി കൈ തടവികൊണ്ടു പറഞ്ഞു… മോനു കഴിച്ചോടാ… ഇല്ല ആന്റിയോ?? ഇല്ല മോനു. ആന്റി ഇതെന്റെ ഫ്രണ്ട് ആണ് മനു.ഹായ് മനു.. ആന്റി അവനെ വിഷ് ചെയ്തു. വാ മോനുട്ടാ നമുക്ക് പുറത്തു പോയി കഴിക്കാം…. എന്നാ ആന്റി ഞങ്ങളെ ടാജ്ജ് ഹോട്ടെലിൽ കൊണ്ടു പോ…. ഞാൻ വെറുതെ പറഞ്ഞത് ആണ്. അതിനെന്താടാ കുട്ടാ… പോകാല്ലോ… സത്യം… മഹ്മ്മ് പോകാം… അശ്വതിയെയും കൂടെ വിളിക്ക് കുട്ടാ.. ആന്റി വിളിക്ക് എനിക്കെങ്ങും വയ്യ… എന്നാൽ ഞാൻ പോകുന്നു അച്ചൂ… ആഹാ ഇയാൾ ഇതെവിടെ പോകുന്നു…. ഇയാളെയും കൂടെ ആണ് വിളിച്ചത് വാ വന്നു വണ്ടിയിൽ കയറിയെ കിങ് ലയറേ.. ആന്റി സ്നേഹത്തോടെ അവനെ വിളിച്ചു. ഹാ.. ആന്റിക്ക് അല്ല ടീച്ചറിനു എങ്ങനെ അറിയാം എന്റെ വിളിപ്പേരു.?അവൻ എന്നെ നോക്കി… ടാ ഞാനൊന്നും പറഞ്ഞിട്ടില്ല…. ഹഹ മനു ചമ്മുക ഒന്നും വേണ്ട ഇയാള് ഈ കോളേജിൽ ഫേമസ് ആണെന്ന് ഞാൻ അറിഞ്ഞു. വക്കീൽ ആകാൻ ആയിരുന്നു അല്ലേ മനുവിനു ഇഷ്ടം… മഹ്മ്മ് അങ്ങിനെ ചോദിച്ചാൽ ആയിരുന്നു ടീച്ചറെ…മഹ്മ്മ് സാരമില്ല ഇനി പഠിച്ചു ഒരു enginier ആകാൻ നോക്ക് മനു. അച്ഛന്റെയും അമ്മയുടെയും കഷ്ടപാട് ഒക്കെ മാറ്റണ്ടേ?? ആന്റി അവന്റെ ഹിസ്റ്ററി മുഴുവൻ തപ്പി എടുത്തു എന്ന് തോന്നുന്നു. ഹാ മോളെ അശ്വതി നീ എവിടെയാ?? വാ പാർക്കിങ്ങിലേക്ക്. നീ കഴിച്ചോ?? ആന്റി അവളെ വിളിക്കുകയാണ്.ഞങ്ങൾ അവളെയും കാത്ത് അവിടെ നിന്നു. അതേ ആന്റി ഇവിടെ ഇങ്ങനെ വയർ കാണിച്ചു നടക്കല്ലേ…. ഞാൻ മെല്ലെ ആന്റിയോട് അടക്കത്തിൽ പറഞ്ഞു. എന്തെ പിന്ന് കുത്താഞ്ഞെ?? ആന്റി പെട്ടെന്ന് വയർ സാരി കൊണ്ടു മറച്ചു പിടിച്ചു കൊണ്ടു എന്നോട് ഇപ്പൊ ശരിയായില്ലേ വാവേ എന്ന് അടക്കത്തിൽ ചോദിച്ചു . അപ്പോഴേക്കും അശ്വതി വന്നു.. എന്താ ആന്റി… വാ മോളെ നമുക്ക് പുറത്തു പോയി കഴിക്കാം. വാ. അവൾ എന്നെ മൈൻഡ് ചെയ്യുന്നേ ഇല്ല.. ടാ വക്കീലേ എനിക്കൊരു കേസ് ഉണ്ട്.