ഒന്നുകിൽ ഏതെങ്കിലും അടിപിടി ഒത്തുതീർപ്പ് അല്ലെങ്കിൽ ഒളിച്ചോട്ടം.(ഒളിചോട്ടതിന് കക്ഷി ഫീസ് ഈടാക്കില്ല കേട്ടോ )ഇതു രണ്ടിൽ ഏതെങ്കിലും ഒന്ന് ഉറപ്പു. ഞാൻ ടൈം നോക്കി… മദ്രാസ് മെയിൽ വരണ്ട സമയം ആയി അപ്പൊ ഒളിച്ചോട്ടം തന്നെ കേസ്…. ടാ നിനക്കിത് എന്തിന്റെ കേടാണ് മനു…. നിനക്കിതുവരെ അത് മനസ്സിൽ നിന്നും കളയാൻ ആയില്ലേ.. ഹഹ സ്നേഹിച്ചു ജീവിക്കുന്നവർ ജീവിക്കട്ടെ അളിയാ നമ്മൾക്കോ പറ്റിയില്ല…. പിന്നെ ആഗ്രഹം ഉള്ളവർ ജീവിക്കട്ടെടാ… so just a help. മഹ്മ്മ് നിനക്ക് വട്ടാണ് മനു… അപ്പൊ നിനക്കോ അച്ചൂ?? അത്…. അത്… ഹാ… നീ ഉത്തരം കിട്ടാതെ തപ്പണ്ട… പറ്റില്ല അല്ലേ??? എനിക്ക് ഉത്തരം ഇല്ലായിരുന്നു.അവൻ ഞാനും ഇത്തയും തമ്മിൽ ഉള്ള ബന്ധം ഉദ്ദേശിച്ചാണ് എന്നോട് അങ്ങിനെ ഒരു ചോദ്യം ചോദിച്ചത് (മനുവിന് ഒരു ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നു കുറച്ചു നാൾ മുന്നേ വരെ. കുട്ടിക്കാലം മുതൽ ഉള്ള ഒരു സ്നേഹബന്ധം…. പക്ഷെ എന്ത് പറയാൻ പെണ്ണ് അവളുടെ തനികൊണം കാണിച്ചു… അവൾ ക്യാഷ് ഉള്ള വീട്ടിലെ കുട്ടി ആയിരുന്നു അവൾക്കു അമേരിക്കക്കാരൻ ചെറുക്കനെ കിട്ടിയപ്പോൾ അവൾ അവനെ പുഷ്പം പോലെ ഒഴിവാക്കി.അവനെ ഒഴിവാക്കിയതിൽ അവനു വിഷമം ഇല്ല… പക്ഷെ അതിനു വേണ്ടി അവൾ കളിച്ച നാടകം കള്ളകളികൾ അവനെ ഒരു പാട് വിഷമിപ്പിച്ചു. )അപ്പൊ നീ ഇന്നു ഇനി കോളേജിലേക്ക് ഇല്ലേ അച്ചൂ… ഓഹ്ഹ് ഇനി ഇന്നു ഇല്ലാളിയാ.. അല്ല നീ എങ്ങനെ പോയി വണ്ടി എടുക്കും മനു? ഒളിച്ചോടാൻ ഉള്ള പാർട്ടി ഇപ്പോൾ വണ്ടിയുമായി വരും അവരെ കയറ്റി വിട്ടു.ആ വണ്ടിയിൽ ഞാൻ കോളേജിൽ പോയി നിന്റെ വണ്ടി എടുത്തോളാം…(അപ്പോൾ നിങ്ങൾ വിചാരിക്കുന്നുന്നുണ്ടാകും ഒളിച്ചോടുന്നവരെ ഇങ്ങനെ കയറ്റി വിടാൻ വേണ്ടിമാത്രം ആണോ ഇവൻ പോകുന്നതെന്ന്… എന്നാൽ അങ്ങിനെ അല്ല കേട്ടോ…അവരെ ഇവിടുന്നു കയറ്റി വിട്ടാൽ അവിടെ അവർ ചെന്നിറങ്ങുന്നതു വരെ മനുവിന്റെ ആൾക്കാർ കാണും അവർ അറിയാതെ തന്നെ അവരുടെ കൂടെ. പിന്നെ അവിടെ ഇറങ്ങി കഴിഞ്ഞാലോ അവിടെയും ഉണ്ട് കൂട്ടുകാർ. പിന്നെ നാട്ടിൽ പ്രശ്നങ്ങൾ ഒക്കെ കെട്ടടങ്ങുന്നത് വരെ അവിടെ അവന്റെ കൂട്ടുകാർ അറേഞ്ച് ചെയ്തു കൊടുക്കുന്ന സ്ഥലത്തു താമസം.)ടാ… നീ ഞാൻ പോയെന്നു ടീച്ചറിനോട് പറഞ്ഞേക്ക്. അവൻ പോകാൻ ആയി തിരിഞ്ഞു… അതേ ടാ… ബ്രോ…. എന്തുവാടെ പിറകിൽ നിന്നും വിളിക്കുന്നെ?? അതേ ബ്രോ ഇതു വച്ചോ…. ഞാൻ കുറച്ചു പൈസ എടുത്തു അവന്റെ പോക്കറ്റിൽ വച്ചുകൊടുത്തു.അച്ചൂ നിന്റെ കൈയ്യിൽ നിന്നും ഇപ്പൊ കുറെ ആയി ഞാൻ വാങ്ങുന്നു പൈസ…ഓഹ്ഹ് സാരമില്ല ബ്രോ…. അതിന്റെ കൂട്ടത്തിൽ ഇതു കൂടെ വച്ചോ.. ശരിയടാ… പിന്നെ മഞ്ജു ചേച്ചിയെ ഞാൻ തിരക്കിയെന്നു പറ കേട്ടോ.. അവന്റെ ചേച്ചിയുടെ പേരാണ് മഞ്ജു. നല്ല സുന്ദരി ആണ് അവന്റെ ചേച്ചി എന്നോട് വലിയ കമ്പനി ആണ് (വേറൊരു അർത്ഥം ഇല്ല ആ കമ്പനിയിൽ ആരും തെറ്റിധരിക്കരുത് )അവൻ പോയി കഴിഞ്ഞു ഞാൻ കഴിക്കാൻ ചെന്നിരുന്നു.. മനു എന്തിയെ വാവേ? അവൻ പോയി ആന്റി… ശേ എന്ത് പണിയാ ആ കുട്ടി കാണിച്ചേ?? ഇന്നെന്താ കേസ് അച്ചു ചേട്ടാ…. ഒളിച്ചോട്ടം ആണോ അതോ അടിപിടി ഒത്തുതീർപ്പോ??അശ്വതി എന്നോട് ചോദിച്ചു. ഓഹ്ഹ് ഈ മനുഏട്ടന്റെ ഒരു കാര്യം… ശരിക്കും പറഞ്ഞാൽ മനു ഏട്ടന് വട്ടാണ്..ആ പെണ്ണ് കളഞ്ഞിട്ട് പോയെന്നുപറഞ്ഞു…. ടി മിണ്ടാതിരുന്നു കഴിക്കാൻ നോക്ക്… ഞാൻ അവളെ നോക്കി കണ്ണുരുട്ടി.. പോടാ…അവൾ കൊഞ്ഞനം കാട്ടി എന്നെ നോക്കി.(പിന്നെ മനു ഞങ്ങളെ ക്കാളും ഒക്കെ രണ്ടു മൂന്നു വയസ്സിനു മൂത്തത് ആണ് അതാണ് അവൾ മനു ഏട്ടൻ എന്ന് വിളിക്കുന്നത്.