സുബിൻ മാന്യനായി നിവർന്ന് പഠിപ്പിസ്റ്റൈലിൽ കഴുത്തും പൊക്കിപ്പിടിച്ച് ചിരിക്കാതെ അച്ചനെ നോക്കി ശ്രദ്ധയോടെ ഇരിക്കുന്നു.
“”ആദിയിൽ ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷിച്ചു.……,
നിങ്ങൾ ഭൂമിയിൽ പെറ്റ് പെരുകുക…
അവിടുന്ന് കല്പിച്ചു.””
അച്ചൻ ഒന്ന് നിർത്തി.
“” അപ്പോൾ ഈ ട്രാൻസ്‌ജെൻഡേഴ്സ് എങ്ങനെയുണ്ടായച്ചോ ??…ക്ക്ഹൂം…..””
ഫ്രെഡി വീണ്ടും പിറുപിറുത്ത്കൊണ്ട്…. മുക്കി .
”””അത് നീ തന്നെ കണ്ട് പിടിച്ചു കൊണ്ട് വാ…. അടുത്തയാഴ്ച …; ബൈബിളിലൊണ്ട് ……,
നിനക്കൊരു ജോലി ഇരിക്കട്ടെ !”
അച്ചൻ തല കുലുക്കി ഫ്രെഡിയെ ഇളിച്ചു കാണിച്ചു കൊണ്ട് തുടർന്നു……..
.””….അങ്ങനെ പെറ്റ് പെരുകാൻ ദൈവം നമുക്ക് നല്കിയ കഴിവാണ് ലൈംഗികത!അത് കൊണ്ട് തന്നെ മറ്റെല്ലാ അനുഗ്രഹങ്ങളും പോലെ തന്നെ ഇതും ഒരു ദൈവദാനം!!
ആണ്.!”” ജോബിനച്ചൻ ആധികാരികമായി പറഞ്ഞ് നിർത്തി കസേരയിലിരുന്ന് എല്ലാവരെയും നോക്കി അർത്ഥഗർഭമായി ചിരിച്ചു.
……അപ്പോൾ ഈ ദാനമൊന്നും കിട്ടാത്തവരാണോ അച്ചൻമാരും കന്യാസ്ത്രീകളും? അതായത് ദാനം കിട്ടാതെ ശപിക്കപ്പെട്ടവർ !ആശയ്ക്ക് സംശയം വന്നു….
സുബിനെ പോലെ ചർച്ച ചെയ്യാനും ചോദിക്കാനും ഫ്രഡിയേ പോലെ മുക്കാനും മൂളാനുമുള്ള ധൈര്യവും താത്പര്യവുമില്ലാത്തതു കൊണ്ടും ആശ ചുമ്മാ നോക്കിയിരുന്നു…..
“എന്താ ആരും ഒന്നും മിണ്ടാത്തെ …..
നമുക്ക് സംസാരിച്ച് ചർച്ച ചെയ്ത് പഠിക്കണം കെട്ടോ….. എല്ലാ കാര്യങ്ങളും !”
അച്ചൻ എല്ലാവരെയും നോക്കി അവസാനം പതിവ് പോലെ ആശയെ നോക്കിച്ചിരിച്ചു.