അതൊന്നുമറിയാതെ,
സുബിൻ ഭയഭക്തിബഹുമാനത്തോടെ ജോബിനച്ചനെ നോക്കി ഇരിക്കുന്നു…
‘ഓ ..അവന്റെ ഒരിരുപ്പ്.. കൊച്ച്കള്ളൻ ! കഴിഞ്ഞയാഴ്ച … എന്റെ ആശേ….എന്ന് നിലവിളിച്ച് ഒരു പ്രിയങ്കവാണം വിട്ടവനാ….,
എന്നിട്ട് ഒന്നുമറിയാത്ത പോലെ!…’
ആശ സുബിനെ പ്രേമവാത്സല്യത്തോടെ
കടാക്ഷിച്ചു.
“”പറയടോ …നിങ്ങളുടെ വിവരവും വിദ്യാഭ്യാസവുമൊക്കെ എങ്ങനെയുണ്ടെന്ന് നോക്കട്ടെ.”” അച്ചൻ ചോദിച്ചു.
“”ക്ക് ഹൂ ……” അച്ചന്റെ ചോദ്യം കേട്ട് അലമ്പൻ ഫ്രഡി താഴോട്ട് നോക്കി ഒരു മുക്കിച്ചിരി പാസ്സാക്കി.
“””എടോ ഫ്രെഡി…….
കല്യാണം കഴിഞ്ഞാൽ കൊച്ചുങ്ങളുണ്ടാക്കാൻ വിത്തിടെണ്ടേ ?
അതിനുള്ള സഭാപരമായ രീതിയിലുള്ള
നല്ല കാര്യങ്ങളാണ് പറയുന്നത്.
നിനക്ക് പെണ്ണ് കിട്ടുമോയെന്നൊന്നും
എനിക്കറിയില്ല! പക്ഷെ അടുത്ത രണ്ട് കൊല്ലം കൂടി കഴിഞ്ഞാൽ വിത്തിടാനുള്ള ലൈസൻസ് എടുക്കാനുള്ള പ്രായം തെകയത്തില്ലയോ…, പെമ്പിള്ളേർക്കാണെങ്കി ഇപ്പഴേ തികഞ്ഞു.
നിൽക്കുവല്ലേ !…. അത് കൊണ്ട് കക്ളാസിൽ ശ്രദ്ധിച്ചിരിക്ക് കേട്ടോ.”””
ജോബി നച്ചൻ അതും പറഞ്ഞ് കണ്ണാടിക്കിടയിലൂടെ ആശയെ നോക്കി ചിരിച്ചു. ആശ കള്ളനാണം ഭാവിച്ചു കൊണ്ട് അടുത്തിരിക്കുന്ന റോസിനെ നോക്കി. എന്തായാലും അച്ചന് നല്ല ക്ഷമയുണ്ട്. പഴയ തോമസ് മാഷാണെങ്കിൽ ഫ്രെഡിയെ ഇപ്പം ഇറക്കി വിട്ടേനെ …
അച്ചൻ ചിരിച്ചു കൊണ്ടാണ് മറുപടി പറയുന്നത്.
ഫ്രഡി ചമ്മി ഒന്ന് കുനിഞ്ഞിരുന്ന് എല്ലാവരെയും നോക്കി ഒരു ഊളച്ചിരി ചിരിച്ചു.
ആശയും റോസും മെർലിയും ഷിനോജു മൊക്കെ വാ പൊത്തി പുഞ്ചിരിക്കുന്നുണ്ട്.