എന്തൊ.. അച്ഛന്റെ മനസിൽ
രണ്ട് ലഡ്ഡു പൊട്ടി.!
പിറ്റേന്ന് നേരം വെളുത്തപ്പോൾ അച്ചന്
എന്തെന്നില്ലാത്ത ഉത്സാഹം!
സാധാരണ രണ്ട് റൗണ്ട് ഓടുന്ന അച്ചൻ അഞ്ച് റൗണ്ട് ഓടി.
തിരിച്ചു വന്നപ്പോൾ അലോഷി രാവിലത്തെ കാപ്പിയുമായി നിൽക്കുന്നു.
അലക്കിത്തേച്ച മുണ്ടും ഷർട്ടുമിട്ട് കൈയ്യിലൊരു ബാഗുമുണ്ട്.
““അച്ചോ…; രൂപതേന്നൊള്ള ഒരു വിളി ആണ്….നീ നാളെ അച്ചനോട് സംസാരിച്ച് നോക്കാൻ പറഞ്ഞ് ഒരു നൊണയങ്ങ്
കാച്ചിയപ്പം അവള് മനസില്ലാമനസോടെ സമ്മതിച്ചു!. ഇനിയുള്ള കാര്യം അച്ചനേറ്റല്ലോ..””
““ഞാനേറ്റു അലോഷി …. സമാധാനമായിട്ട് പോ …..” അച്ചൻ ഒരു ശുപാർശക്കത്തെഴുതി അലോഷിയെ ഏൽപിച്ചു.
ജോബിനച്ചൻ കുളിച്ച് കുർബാന ചൊല്ലി
കാപ്പിയും കുടിച്ച് പത്രമൊക്കെ വായിച്ച
ശേഷം . ബൈബിളിലെ ഉത്തമഗീതം എടുത്ത് കുറേ നേരം വായിച്ചിട്ട് പതിവില്ലാതെ മേശപ്പുറത്ത് തുറന്ന് വെച്ച് .
കുറച്ച് നേരം ടി വി കണ്ട് കിടന്ന് മയങ്ങിപ്പോയി .
പതിനൊന്നുമണിക്കെഴുനേറ്റ് ഒരു കാപ്പി കുടിച്ച് . രൂപതയിലേക്കുള്ള വരവ് ചിലവ് കണക്കെഴുതി …..എങ്ങനെയായാലും രൂപതയ്ക്ക് ലാഭം തന്നെ.!
സ്വാമി കുക്കൂടാനന്ദയുടെ യോഗാ ക്ളാസിലെ സ്റ്റെപ്പുകൾ കുറച്ച് നേരം ചെയ്ത ശേഷം പള്ളി പറമ്പിൽ ഒന്ന് കറങ്ങി വന്ന് പതിവില്ലാതെ ഒരുച്ചക്കുളി
പാസാക്കി . ഏറ്റവും പുതിയ ഷഡിയും ഒരു ബർമുഡയും ടൈറ്റ് ബനിയനും ധരിച്ചു.
മുടി ചീകിയൊതുക്കി പൗഡറിട്ട് സ്പ്രേ യടിച്ച് സുന്ദരനായി പുറത്തേക്ക് വന്നപ്പോൾ പ്രതീക്ഷിച്ച പോലെ ഒരു മുഴങ്ങിയ കിളിനാദം…