“ആത് ശരിയാ …. പിന്നെ,
അലോഷിയുടെ കല്യാണവും നാൻസിയുടെ ടെ ചെറുപ്പത്തിൽ തന്നെ നടന്നല്ലേ …?”
“അന്നെനിക്ക് 28വയസ് പ്രായം… നാടകത്തിൽ ഡാൻസ് കളിക്കുമ്പോൾ അവൾക്ക് 16വയസ്സേയൊള്ളച്ചാ”
“അന്ന് അത്രയ്ക്ക് സുന്ദരിയായിരുന്നോ
അതുകൊണ്ടാണോ അലോഷി വീണുപോയത് .”
“അവൾ ഇപ്പോഴും സുന്ദരിയാണച്ചോ..
പിന്നെ അന്നത്തെ കാര്യം പറയാനുണ്ടോ!
അവളുടെ സൗന്ദര്യവും ബുദ്ധിയും അതേപടി മോള്ക്കും കിട്ടിയപ്പോയി.
അതല്ലേ പഠിക്കാത്തത്!.!!”
“അതിരിക്കട്ടെ….
കൃഷിപണിയൊക്കെ അറിയാമല്ലോ,
ഞാൻ ഒരു ചെറിയ ജോലി തരട്ടെ ഭാവിയിൽ നിങ്ങൾക്ക്കുറച്ച് സഹായമാകും.”
“രൂപതയുടെ വക തോട്ടമുണ്ട് കൃഷിപ്പണി നോക്കാനും എടുക്കാനും രണ്ടുപേരുണ്ട് കൂടെ പോയാൽ മതി ആഴ്ചയിൽ മൂന്ന് നാല് ദിവസം ഉണ്ടാവും ഒരാൾ ഇല്ലാത്തപ്പോൾ പകരം ജോലി ചെയ്യാം. മാസം പതിനായിരം രൂപ കിട്ടും.!”
“അത് പിന്നെ അച്ചോ…..”
അലോഷി തലചൊറിഞ്ഞു.
“കൂലി കുറവാന്ന് അറിയാം.. പക്ഷേ സഭയുടെ രീതി വെച്ച് അതുതന്നെ അധികമാണലോഷി.. പിന്നെ കുറച്ചൊക്കെ സാധനങ്ങളൊക്കെ നിങ്ങൾക്ക് എടുക്കാം ചെലവിനുള്ളത് അങ്ങനെ കിട്ടും”!.
“അതല്ലയച്ചോ നാൻസിക്ക് ഇഷ്ടമാവുമോ
എന്നറിയില്ല….
എനിക്ക് ഒരുകൊഴപ്പോമില്ല .., എനിക്ക് മാറി നിന്നാൽ കൊള്ളാമച്ചോ …. കാരണം ഇടയ്ക്ക് രണ്ട് പെഗ് വിടുന്നത് നാൻസിക്ക് ഇഷ്ടമല്ല..പക്ഷേ അവിടെ അച്ഛൻ
അതിനനുവദിക്കുമോ എന്തോ?”