“”..ആ… അലോഷിയോ… കേറി വാ..ഞാനൊന്നു മയങ്ങി പോയി”
“അച്ഛനുള്ള ഭക്ഷണം ആയി വന്നതാ
രാത്രിക്കൊള്ളത് . കുറേ ബെല്ലടിച്ചു…,
വീട്ടിൽ പോയിട്ട് കുറച്ചു ജോലിയുണ്ട് നാളത്തേക്ക് അരി പൊടിക്കാൻ മില്ലിൽ പോണം.”
അലോഷി പാത്രങ്ങൾ മേശപ്പുറത്തു
വച്ച് സ്വീകരണ മുറിയിലേക്ക് വന്നു.
“അതാ അലോഷി ഞാൻ കഴിഞ്ഞയാഴ്ച
ആണുങ്ങൾ തന്നെ വരണമെന്നില്ല എന്ന്
പറഞ്ഞത്.
ഉച്ചയ്ക്ക്ഉള്ളതും രാത്രി ഉള്ളതും ഒരുമിച്ചു കൊണ്ടുവന്നാൽ മതി. ഫ്രിഡ്ജ് ഉണ്ടല്ലോ. ഞാനെടുത്തു വച്ചു കൊള്ളാം….
പിന്നെ, അലോഷിയോട് ഒരു പ്രധാന കാര്യം
ചോദിക്കാനുണ്ട്…….!
കൃഷി പറമ്പിൽ നിന്ന് ആവശ്യത്തിന് വരുമാനം ഉണ്ടോ.. കാര്യങ്ങള്
നടന്നു പോകുന്നുണ്ടോ….?””
“അച്ഛനറിയാമല്ലോകർഷകരുടെ കാര്യം. പിന്നെ കൂലിപ്പണിക്ക് പോകാറുണ്ട് ”
“അല്ല….., ഞാൻ ചോദിച്ചത് ,
മകളെ ക്ലാസ്സിൽ വെച്ച് കണ്ടു. കാണാൻ മിടുക്കിയാണ് പക്ഷേ പഠിക്കാൻ താല്പര്യം ഇല്ലെന്നു തോന്നുന്നു….. അങ്ങനെ വരുമ്പോൾ നമ്മുടെ നാട്ടുനടപ്പ് അനുസരിച്ച് കെട്ടിച്ചു വിടുക യാണല്ലോ ആണല്ലോ ചെയ്യുക
കല്യാണമൊക്കെ ആലോചനഉണ്ടോ””
“”അച്ഛാ അവക്ക് പ്രായം ആയി വരുന്നതേയുള്ളൂ. പിന്നെ, അമ്മയെ പോലെ തന്നാ… ഇച്ചിരി ശരീരം വളർച്ച കൂടുതലാ.”