അലൻ [Haran]

Posted by

ജോലികള്‍ ഒരു വിധം ഒതുക്കി യാത്ര തുടങ്ങിയപ്പോഴേക്കും നേരം നാല് മണി കഴിഞ്ഞിരുന്നു. കാര്‍ പന്‍വേല്‍ എത്തിയപ്പോള്‍ പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ കാറിനു കൈ കാണിയ്ക്കുന്നത് ഒരു ഇരുന്നൂറ് മീറ്റര്‍ മുന്‍പേ കണ്ടു. നിര്‍ത്തണോ വേണ്ടയോ എന്ന് ആലോചിക്കാന്‍ മനസ്സിന് സമയം കൊടുക്കുന്നതിനു മുന്‍പ് തന്നെ കാല്‍ ബ്രേക്കില്‍ അമര്‍ന്നിരുന്നു. അവരുടെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ നിര്‍ത്തിയത് വെറുതെയായില്ല എന്ന് തോന്നി. കാണാന്‍ കൊള്ളാം. പഴയ നടി വഹീദ റെഹ്മാന്റെ മുഖ സാദൃശ്യം. പര്‍ദ്ദക്കുള്ളിലെ അല്പം തടിച്ച ശരീരം യാത്ര വിരസമാകാനിടയില്ല എന്ന സന്ദേശം എന്റെ തലച്ചോറിനു നല്‍കി. യാത്ര തുടങ്ങുന്നതിനു മുന്‍പ് തന്നെ അല്പം മദ്യപിച്ചിരുന്നത് കൊണ്ട്, ഒരു അപരിചിതയായ സ്ത്രീയെ കാറില്‍ കയറ്റുന്നതിലുള്ള ഭീതിയെ ലഹരിയുടെ സാഹസികത തല്ലിക്കൊന്നു കുഴിച്ചു മൂടി. അവര്‍ക്ക് ഹിന്ദി അധികം അറിയില്ലെന്ന് മനസ്സിലായി, കോഴിക്കോടാണ് അവര്‍ക്ക് പോകേണ്ടിയിരുന്നത്‌. മലയാളിയാണെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. പേര് നാദിറ. അവര്‍ക്കത്യാവശ്യമായി വീട്ടില്‍ പോകണം, പക്ഷെ മുംബയില്‍ നിന്നുള്ള മിക്ക ട്രെയിന്‍ സര്‍വീസും നിര്‍ത്തലാക്കിയിരിക്കുകയാണ്, ബസ്സുകളില്‍ സീറ്റുമില്ല. പന്‍വേല്‍ വഴി ധാരാളം മലയാളികള്‍ യാത്ര ചെയ്യുന്നത് കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി കൈ കാണിച്ചതാണ്. എന്തായാലും അവര്‍ക്കാശ്വാസമായി. ഞാന്‍ ആകെ ഒരു ധര്‍മ്മസങ്കടത്തിലായി. മുഖം കണ്ടിട്ടാകെയൊരു വശപ്പിശക്, ഇങ്ങനെയുള്ള എന്റെ തോന്നലുകളൊന്നും വെറുതെയായിട്ടില്ല ഇത് വരെ. നേരമ്പോക്കിന് വകയുണ്ടാകും എന്നെന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. എന്തായാലും വരുന്നത് വരട്ടെ ഒന്ന് ശ്രമിച്ചു നോക്കുക തന്നെ. ഇസബെല്ലയെ വിളിച്ചു രണ്ടാഴ്ച കഴിഞ്ഞ്‌ കാണാം എന്നറിയിച്ചു, തിരിച്ചു വരുന്ന വഴി.

മുഖം കണ്ടാല്‍ പ്രായം മുപ്പതിന് മുകളിലുണ്ട്, ഇരുപതുകളിലുള്ള ഞാന്‍ ഇത്ത എന്നു തന്നെ അവരെ സംബോധന ചെയ്യാം എന്നു കരുതി. ആദ്യം കുറച്ചു ടെന്ഷനിലായിരുന്നെങ്കിലും എന്റെ സരസമായ സംഭാഷണം അവരുടെ പേടിയെ ഇല്ലാതാക്കിക്കാണണം. പന്‍വേലിലെ ഒരു ഡാന്‍സ് ബാറിലാണ് ജോലി. ഭര്‍ത്താവ് ചതിച്ചതാണത്രെ. സത്യമാണോ എന്തോ. പ്രേമിച്ചു കല്യാണം കഴിച്ചതാണ്, ഒടുവില്‍ ഭര്‍ത്താവ് ഇവിടെ ഡാന്‍സ് ബാര്‍ നടത്തുന്ന ഒരു ഷെട്ടിയ്ക്ക് അവരെ വിറ്റിട്ട് മുങ്ങിക്കളഞ്ഞുപോലും. കഴിഞ്ഞ ഒരു  വര്‍ഷമായി  ഇവിടെത്തന്നെയാണ്. വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും കൃത്യമായി മാസാമാസം അവര്‍ക്ക് കാശയച്ചു കൊടുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ദാരിദ്ര്യം കാരണം ജോലി എന്താണെന്നൊന്നും അവര്‍ ചോദിച്ചിട്ടില്ല. ഇത് പോലുള്ള കഥകള്‍ ഒരുപാട് കേട്ടിട്ടുള്ള കാരണം

Leave a Reply

Your email address will not be published. Required fields are marked *