പക്ഷേ നിറം കറുപ്പ് എന്ന് പറഞ്ഞാൽ പോരാ ……. തനി കരിക്കട്ടയുടെ നിറം….. അത് സാരമില്ലെന്ന് വച്ചാലും മുഖം അത് ഒരു ഭീഷണിയാണ്…. ഒരു ആണിന്റെ മുഖം പോലെ തോന്നും കണ്ടാൽ…. ഞാൻ അതുകൊണ്ട് തന്നെ തീരെ ശ്രദ്ധിക്കാറില്ലായിരുന്നു.
ഓർത്തിരിക്കെ കോണിപ്പടിയിൽ ശബ്ദം കേട്ടു …. പലക കോണിയും മച്ചും .. വല്ലാത്ത ശബ്ദം ഉണ്ടാക്കുന്നതാണ്… അവൾ ഭക്ഷണ പാത്രവും ചായയും മേശയിൽ വച്ചു …
സാറേ അപ്പവും മുട്ടക്കറിയുമാ ഞാനാ ഉണ്ടാക്കിയത്… അവൾ അല്പം കൊഞ്ചലോടെ പറഞ്ഞു. കഴിച്ച് നോക്കിയിട്ട് അഭിപ്രായം പറയണം…
പിന്നെന്താ….. ഞാനവളെ നോക്കി പറഞ്ഞു… ഇന്നെന്താണോ കാലത്തെ കുളിയൊക്കെ കഴിഞ്ഞ് അല്പം മേക്കപ്പൊക്കെ ചെയ്തിട്ടുണ്ട്… മൂന്ന് മാസത്തിനിടെ അവളെ കണ്ടിട്ടുള്ളതിൽ ഏറ്റവും നന്നായി. എന്നാലും അവളല്ലേ…
ഇന്നെന്താടി കാലത്തെ കുളിയൊക്കെ കഴിഞ്ഞൊ…
ഇന്ന് കടയില്ലല്ലോ …. പിന്നെ രാവിലത്തെ പണി കഴിഞ്ഞപ്പോ കുളി കഴിഞ്ഞു….. അല്ലെങ്കി നമ്മളൊക്കെ കുളിച്ചോരുങ്ങി നടന്നിട്ടെന്തിനാ അല്ലെ…
അതെന്താടി അങ്ങിനെ…
ഞാൻ കറുത്തതല്ലേ…. കാണാനും കൊള്ളില്ല…. അവൾ അല്പം സങ്കടത്തോടെ പറഞ്ഞു…
എടി അതിലൊന്നും ഒരു കാര്യവുമില്ലെടി…. സൗന്ദര്യവും നിറവുമൊക്കെ നമുക്കുണ്ടാക്കാൻ പറ്റുന്നതല്ലല്ലോ… അതൊക്കെ ജന്മനാ കിട്ടേണ്ടതല്ലേ… നീ സങ്കടപ്പെടേണ്ട…
എന്നെ ആശ്വസിപ്പിക്കുവോന്നും വേണ്ടാ ….. എനിക്കല്പം വിഷമമുണ്ടെന്നേ ഉള്ളു… ഞാനതൊന്നും ഭാവിക്കാറില്ല… എന്നാലും…
അതെന്താടി പിന്നെയുമൊരു എന്നാലും ?
പിന്നെ… ഞാനുമൊരു പെണ്ണല്ലേ… കാണാൻ കൊള്ളാവുന്ന ആരെങ്കിലും ആയിരുന്നെങ്കിൽ ഇന്ന് ….. അവൾ പകുതിക്ക് നിർത്തി…
സൗന്ദര്യവും ഇന്നും തമ്മിലെന്താടി ബന്ധം…… ഞാൻ വാ പൊളിച്ച്….
അറിയില്ലേ…..\
ഇല്ല….
എന്നാ അറിയണ്ട…
നീ കാര്യം പറയടീ … മനുഷ്യനെ ഭ്രാന്താക്കാതെ…..