വർക്കി ചേട്ടാ …. ചിഞ്ചു എവിടെ …ഇന്ന് രാവിലെ ചായയുമായി വന്നില്ലല്ലോ… അതുകൊണ്ട് എണീക്കാനും താമസിച്ചു …
സാറേ അവൾ രാവിലെ പോയി…
പോയോ… എങ്ങോട്ട്…
ആ എന്ത് പറ്റിയെന്നറിയില്ല… ഇന്നലെ അവൾ വിളിച്ച് പറഞ്ഞ്ഞെന്നും പറഞ്ഞ് അവളുടെ തള്ള വെളുപ്പിനെ വന്ന് കൂട്ടികൊണ്ട് പോയി….
ഞാൻ ഞടുങ്ങി പോയി…. മെല്ലെ റൂമിലേക്ക് നടന്നു… തളർന്ന് കട്ടിലിലേക്ക് വീണു…. എന്താ അവൾ അങ്ങിനെ… ആഫീസിൽ പറഞ്ഞ് ലീവെടുത്ത്…ഞാൻ കട്ടിലിൽ തന്നെ കിടന്നു…
സാറേ…. വാതിൽക്കൽ ഒരു വിളി…. വർക്കിച്ചേട്ടന്റെ ഭാര്യയാണ്…
എന്താ ചേട്ടത്തി..
ഇത്തവൾ സാറിന് തരാൻ പറഞ്ഞു. നാലായി മടക്കിയ ഒരു നോട്ടുപുസ്തകത്തിന്റെ പേജ്….ഞാനത് വാങ്ങി….
സാറേ ഞാനൊരു പെണ്ണാ… എനിക്കവളെ മനസ്സിലാകും… സാറും മനസ്സിലാക്കണം… ഇന്നലെ അവൾ ഒത്തിരി സന്തോഷിച്ചെന്ന് എനിക്കറിയാം… പക്ഷെ സാർ അവളെ തേടി പോകരുത്…. അതവളുടെ ജീവൻ തന്നെ ഇല്ലാതാക്കും… ആ കത്ത് വായിക്ക് അപ്പോൾ മനസ്സിലാകും… ഞാൻ വരട്ടെ… ചേട്ടത്തി പോയി….
ഞാൻ സ്തംഭിച്ചുപോയി… പിന്നെ മെല്ലെ കത്തിലേക്ക്…
രാമേട്ടാ,
മാപ്പ്… ഈ പാപിയുടെ സ്വപ്നങ്ങളിലേക്ക് വലിച്ചിഴച്ചതിന്….
നന്ദി… ഒരു ദിവസം മുഴുവൻ എനിക്ക് തന്നതിന്… എന്നെ സ്നേഹിച്ചതിന്…
എന്നെ തേടി വരരുത്… വന്നാൽ ഞാൻ ജീവനൊടുക്കും… എനിക്ക് സ്വന്തമാക്കാനല്ല ….. അനുഭവിക്കാൻ മാത്രമാണ് ശ്രമിച്ചത്… പക്ഷെ ഇനിയും തമ്മിൽ കണ്ടാൽ എന്താകുമെന്ന് അറിയില്ല. രാമേട്ടന്റെ ഭാവി സുന്ദരമായിരിക്കണം… ഞാനൊരു തടസ്സമാവില്ല… നേരിൽ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു… അത് സഹിക്കില്ല .. കഴിയില്ല… ഞാൻ തകർന്ന് പോകും … അതാ ഇങ്ങിനെ… എന്നെ മറന്നേക്കൂ…
പിന്നെ കള്ളാ മേലാകെ കുത്തിക്കീറിയ വേദനയാണ് കേട്ടോ….
ചിഞ്ചു…
എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ആ പേപ്പറിൽ വീണ് ചിതറി….. വേദന…ഹൃദയ വേദന….
******
സമർപ്പണം. …. വൈരൂപ്യം കൊണ്ട് നിസ്സഹായരായി പോയ മനുഷ്യജന്മങ്ങൾക്ക്….