കാട്ടുതേൻ
Kaattuthen | Author : Anil Ormakal
മൂന്ന് മാസം മുൻപ് കിട്ടിയ ഈ ഓണം കേറാ മൂലയിലേക്കുള്ള ഈ സ്ഥലം മാറ്റം ഒരു ശിക്ഷാ നടപടിയാണ്… മേലുദ്യോഗസ്ഥയുടെ.. അതും ഒരു ഐ എഫ് എസ് കാരിയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത് പോരാഞ്ഞിട്ട് സ്വകാര്യ ഗ്രൂപ്പിൽ പബ്ലിഷ് ചെയ്യുകയും ചെയ്തതിന് കിട്ടിയ ശിക്ഷ… ശിക്ഷ ഇതിലൊതുങ്ങിയത് ഭാഗ്യം…. അവരുടെ ചില കള്ളക്കളികൾ എനിക്കറിയാം എന്നുള്ളതുകൊണ്ട് സ്ഥലം മാറ്റത്തിൽ ഒതുക്കി.
കള്ള കളി എന്നാൽ കുത്തല്ല കേട്ടോ.. അഴിമതി. വനം വകുപ്പിന്റെ കീഴിലുള്ള തടാകത്തിലെ ബോട്ടിങ്ങും, മീൻ പിടുത്തവും, ആദിവാസി ഉത്പന്നങ്ങളുടെ വിപണനവും വഴി കിട്ടുന്ന തുക, ചെലവഴിക്കുന്നതിൽ ഉണ്ടായ ചില അഴിമതികൾ എനിക്കറിയാമായിരുന്നത് ഗുണമായി… അല്ലെങ്കിൽ ജോലി പോയേനെ….
വിവരമറിയാവുന്ന സഹപ്രവർത്തകരുടെയും കൂട്ടുകാരുടെയും കളിയാക്കലിൽ നിന്ന് ഒരു ആശ്വാസമാണ് ഈ ട്രാൻസ്ഫർ…. കല്യാണമൊന്നും കഴിയാത്തതിനാൽ മറ്റ് ബാധ്യതകളുമില്ല…
മാത്രമല്ല വീട്ടിലിതുവരെ ഇക്കാര്യം അറിഞ്ഞിട്ടില്ല… അതും ഒരു ഭാഗ്യം…
അല്ലെങ്കിൽ ‘അമ്മ മരിച്ച ശേഷം രണ്ട് പെൺമക്കളെയും രണ്ട് ആണ്മക്കളെയും വളർത്തി വലുതാക്കിയതിന്റെ മുഴുവൻ പുരാണവും ചേർത്ത് മൂപ്പിൾസ് കൊലവിളി നടത്തിയേനെ…. പഠിക്കുന്ന കാലത്ത് തന്നെ ഉഴപ്പാണെന്ന് പേര് കേൾപ്പിച്ചിട്ടുള്ളതിനാൽ പത്ത് വയസ്സുമുതൽ കേട്ട് വരുന്ന ചരിത്രം മുഴുവൻ ആവർത്തിച്ചേനെ… പഠനത്തിൽ ശരാശരി ആയിരുന്നു എങ്കിലും വോളിബോളിൽ ഉണ്ടായിരുന്ന കമ്പവും കഴിവും വനം വകുപ്പിൽ നിയമനം ലഭിക്കുന്നതിന് കാരണമായതിൽ പിന്നെ ചരിത്രം വിളമ്പൽ നിന്നിരുന്നു.
ചേച്ചിമാരുടെയും ചേട്ടന്റെയും പഠന മികവില്ലെങ്കിലും വീട്ടിലെ ആദ്യത്തെ സർക്കാർ ഉദ്യോഗസ്ഥൻ എന്നത് പഴയ അദ്ധ്യാപകനായ മൂപ്പിൽസിന് ബോധിച്ചിരുന്നു.
ചേച്ചിമാർ നഴ്സിങ്ങും കഴിഞ്ഞ് ഗള്ഫുകാരെയും കെട്ടി നാടുവിട്ടു. ചേട്ടൻ ചാർട്ടേഡ് അകൗണ്ടൻസി പാസ്സായി സ്വന്തം സ്ഥാപനം നടത്തി, വകീലായ ഭാര്യയേയും കൂട്ടി തറവാട്ടിൽ തന്നെയുണ്ട്. എന്നെ കെട്ടിച്ച് അവിടെ തളക്കുവാനായി ടൗണിൽ വീട് പണിതുകൊണ്ട് ഇരിക്കുകയാണ്.