“പോടാ ..നീ ചുമ്മാ പറയുവാ..അന്ന് നമ്മള് എന്റെ വീട്ടിൽ പോയപ്പോ എന്റെ അമ്മേം പറഞ്ഞു . അവൻ നിന്റെ കളികുട്ടിയൊന്നുമല്ല ഭർത്താവാണെന്നു ! വേറെ വല്ലോരും ആണെങ്കിൽ നീ വീട്ടിൽ തന്നെ നിന്നേനെ എന്നൊക്കെ അമ്മ പറഞ്ഞപ്പോ എനിക്ക് വല്ലാണ്ടെ വിഷമം ആയെടാ . ഞാൻ പിന്നെ നിന്നോട് പറഞ്ഞില്ലെന്നേ ഉള്ളു ..”
മഞ്ജുസ് വിഷമത്തോടെ പറഞ്ഞു കണ്ണ് നിറച്ചു .
“അയ്യേ..എടി പോത്തേ നീയൊരു ടീച്ചർ അല്ലെ..ഒന്നുവല്ലേൽ എന്നേക്കാൾ പ്രായവും അറിവും ഇല്ലേ , എന്നിട്ടാണോ ഈ കുട്ടികളെ പോലെ മോങ്ങുന്നത് ..”
ഞാൻ അവളെ കെട്ടിപിടിയ്ച്ചു എന്നോട് ചേർത്ത് കിടത്തി ചിരിച്ചു . പിന്നെ കൈകൊണ്ട് അവളുടെ പുറത്തു പയ്യെ ഉഴിഞ്ഞു .
“എന്നാലും …എല്ലാരും ഇങ്ങനെ പറയുമ്പോ എനിക്കും ഒരു തോന്നല്..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി .
“ഒരു മൈരും ഇല്ല . ഇതെന്തോന്നിത് ദൈവമേ …ചുമ്മാ ഓരോന്ന് പറഞ്ഞു ആദ്യം എന്നെ മൂഡ് ഓഫ് ആക്കി. എന്നിട്ടിപ്പോ ദാണ്ടെ സ്വയം ഓരോന്ന് പറഞ്ഞു മോങ്ങുന്നു. ഒരു ചവിട്ടങ്ങു തന്നാൽ ഉണ്ടല്ലോ. വെറുതെ ആളെ മെനക്കെടുത്താൻ ആയിട്ട് ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ പിടിച്ചു മാറ്റി .
അതോടെ ഒന്ന് ചിരിച്ചു കക്ഷി കണ്ണൊക്കെ തുടച്ചു .
“പോടാ..ഞാൻ കരഞ്ഞൊന്നും ഇല്ല ..”
മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .
“ആഹ്…അത് കാണാൻ ഉണ്ട് ..”
ഞാൻ ആരോടെന്നില്ലതെ പറഞ്ഞു ചിരിച്ചു .പിന്നെ അവളെ വീണ്ടും എന്നിലേക്കടുപ്പിച്ചു .
“മഞ്ജുസേ ..നീ ഹാപ്പി ആണോ ? എനിക്കതു അറിഞ്ഞാൽ മതി..എന്റെ കാര്യം വിട്ടേക്ക് ..”
ഞാൻ അവളേ ചേർത്ത് പിടിച്ചു പയ്യെ ചോദിച്ചു .
“അങ്ങനെയിപ്പോ നിന്റെ കാര്യം വിട്ടിട്ട് എനിക്ക് ഹാപ്പി ആവണ്ട ..”
മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ നെഞ്ചിലേക്ക് വലം കൈ എടുത്തിട്ടു .
“ഞാൻ ഇങ്ങനെ ഒക്കെ പറയുവെങ്കിലും എനിക്ക് നീയില്ലാതെ പറ്റില്ല ഡാ ”
വലതു കൈ എന്റെ നെഞ്ചിലേക്കിട്ടു , എന്റെ ദേഹത്തേക്കായി ഒരുവശം ചെരിഞ്ഞു ഒട്ടികിടന്നുകൊണ്ട് മഞ്ജു ചിണുങ്ങി .
“അതിപ്പോ നീ പറഞ്ഞിട്ട് വേണോ മഞ്ജുസെ ഞാനറിയാൻ , നീ ഡെയിലി ഒന്ന് വീതം മൂന്നു നേരം വിളിക്കുന്നെന്റെ ഗുട്ടൻസ് തന്നെ അതല്ലേ ..”
ഞാനവളെ കളിയാക്കി ചിരിച്ചു പുറത്തു തലോടി .