“മതി …ആവശ്യത്തിനായി..”
അവളുടെ സംസാരം ഇഷ്ട്ടപ്പെടാത്ത ഞാൻ ഇടക്ക് കയറി .
“ഞാൻ കാര്യമല്ലേ പറഞ്ഞെ ? ”
മഞ്ജുസ് എന്റെ ഭാവം കണ്ടു ചിരിയോടെ ചോദിച്ചു .
“ആയികോട്ടെ ..പക്ഷെ എനിക്ക് കേൾക്കാൻ വല്യ താല്പര്യമില്ല . നീ വേണേൽ എന്റെ കുറ്റം പറഞ്ഞോ ”
ഞാൻ പയ്യെ പറഞ്ഞു മഞ്ജുവിനെ ചേർത്ത് പിടിച്ചു . എന്റെ നഗ്നമായ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് മഞ്ജുസ് ഒന്നും മിണ്ടാതെ ചായ്ഞ്ഞു .
“ശേ ..എന്നാലും ഞാൻ വിചാരിച്ചത് നീ ചൂടാവുമെന്നാ …എത്ര കഷ്ടപ്പെട്ട് ചിരിയടക്കിയ ഞാൻ പെർഫോമൻസ് ചെയ്തേ എന്നറിയോ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ നെഞ്ചിൽ ചുംബിച്ചു .
“ഓ പിന്നെ..ഞാൻ കിടന്നു ഉരുകുവായിരുന്നു . ഒരുമാതിരി എന്റെ അവിഹിതം പിടിച്ച പോലത്തെ അവളുടെ ഒരു ചോദ്യവും പറച്ചിലും..”
ഒന്ന് പല്ലിറുമ്മി ചിരിയോടെ പറഞ്ഞു , ഞാൻ അതുവരെ അടക്കി വെച്ച ദേഷ്യം അവളുടെ ചന്തിയിൽ പിടിമുറുക്കികൊണ്ട് തീർത്തു ! എന്റെ വലതു കൈ സാമാന്യം ബലമായി തന്നെ ഞാൻ അവളുടെ വെണ്ണചന്തിയിൽ ഞെരിച്ചു വേദനിപ്പിച്ചു .
“ആഹ്…ഹ ഹ കവി……”
മഞ്ജുസ് കണ്ണുകൾ ഇറുക്കി ആ വേദന കടിച്ചു പിടിച്ചു ചിരിച്ചു .
“ഒരു കവിയും ഇല്ല ..കുറച്ചു സമയം കൊണ്ട് ഞാൻ തിന്ന തീയ്ക്കു കയ്യും കണക്കും ഇല്ല..”
ഞാൻ പല്ലിറുമ്മി പറഞ്ഞു മഞ്ജുസിന്റെ ചുണ്ടിൽ ഒന്ന് മുത്തി .അത് സ്നേഹപൂർവ്വം ഏറ്റുവാങ്ങി ചിരിച്ചു അവൾ എന്നെ നോക്കി .
“അയ്യടാ ..എന്നിട്ടാണോ ഒരു തക്കം കിട്ടിയപ്പോ വിനീതയുടെ അടുത്ത് കൊഞ്ചാൻ പോയത് ..?”
എന്റെ സോപ്പിടൽ കേട്ട് മഞ്ജുസ് കളിയാക്കി .
“അത് പിന്നെ ..തമാശക്കല്ലേ .നീ ആ റെക്കോർഡ് ചെയ്ത ചാറ്റ് ഫുൾ കേട്ടതല്ലേ ? അതില് തന്നെ ഞാൻ ആ കാര്യം എത്രവട്ടം പറയുന്നുണ്ട് ..പിന്നെ എനിക്ക് നിന്നെ വല്യ ഇഷ്ടമാണ്..പേടിയാണ് എനൊക്കെ പറഞ്ഞതും മിസ് കേട്ടില്ലേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“മ്മ്..അതൊക്കെ കേട്ടു. കൂട്ടത്തിൽ എനിക്ക് ദേഷ്യം വന്ന എന്തോ ഭദ്രകാളിയാണെന്നൊക്കെ പറയുന്ന കേട്ടല്ലോ ?”
മഞ്ജുസ് കണ്ണുരുട്ടി എന്നെ നോക്കി കുറുമ്പോടെ ചോദിച്ചു .
“അതൊക്കെ ചുമ്മാ തട്ടിവിടുന്നതല്ലേ ..”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി ചിരിയോടെ പറഞ്ഞു .
“മ്മ്…ശരി ശരി..എല്ലാം സമ്മതിച്ചു ..പക്ഷെ ഇനി നീ അവളോടെങ്ങാനും കൊഞ്ചി കുഴയാൻ പോയാൽ ഇപ്പൊ നടന്നത് ശരിക്കും നടക്കും..പറഞ്ഞില്ലെന്നു വേണ്ട..കേട്ടോടാ നാറി..”