“എടാ,,പൊട്ടാ നീയും വിനീതയും തമ്മിലുള്ള കാര്യങ്ങളൊക്കെ അവള് കല്യാണത്തിന് മുൻപേ എന്നെ കണ്ടു പറഞ്ഞിരുന്നു ..നിന്നോട് അതൊന്നും പറയണ്ട എന്ന് അവള് തന്നെയാ പറഞ്ഞത് ..”
മഞ്ജുസ് എനിക്കറിയാത്ത ഒരു രഹസ്യം എന്റെ മുൻപിൽ പൊട്ടിച്ചതും ഞാനൊന്നു അന്തം വിട്ടു !
“ചെ….”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തല താഴ്ത്തി .അതുകണ്ടു അവൾ ഊറിച്ചിരിച്ചു !
“ഇപ്പൊ ഒരവസരം വന്നപ്പോ ഞാൻ പറഞ്ഞെന്നെ ഉള്ളു ..ചുമ്മാ നിന്നെയൊന്നു പൊരിക്കണം എന്ന് കുറച്ചീസം ആയിട്ട് വിചാരിക്കുന്നു. ഹോ..എന്തായിരുന്നു അവന്റെ ഒരു ഒലിപ്പിക്കൽ..നീ വെച്ചയുടനെ നിങ്ങളുടെ ഫുൾ സംസാരം റെക്കോർഡ് ചെയ്തു അവളെനിക് വാട്സാപ്പിൽ അയച്ചു തന്നിട്ടുണ്ട് ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു .
“അയ്യേ…”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“എന്ത് അയ്യേ ..എല്ലാം അറിഞ്ഞിട്ട് തന്നെയാടാ പൊട്ടാ ഞാൻ നിന്നെ എടുത്തു തലയിൽ വെച്ചത് ..”
മഞ്ജുസ് എന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പയ്യെ ചിരിച്ചു .
“എന്നാലും ഇത്ര വേണ്ടിയിരുന്നില്ല മഞ്ജുസേ..ഞാൻ അങ്ങട് ഇല്ല്യാണ്ടായി ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കണ്ണ് തുടച്ചു .
“ആണോ…സാരല്യട ചക്കരെ , ഞാൻ ചുമ്മാ പറഞ്ഞതല്ലേ..”
മഞ്ജുസ് ചിരിയോടെ ചിണുങ്ങിക്കൊണ്ട് എന്റെ ചുണ്ടിൽ പയ്യെ മുത്തി .
“എന്നാലും കുഞ്ഞാന്റി ഇതെന്തു പണിയാ കാണിച്ചത്..ഛെ ..”
ഞാൻ നിരാശയോടെ തലയ്ക്കു കൈകൊടുത്തു മഞ്ജുസിനെ നോക്കി .
“ഹ ഹ ..പോടാ പൊട്ടാ..അവള് ചെയ്തത് തന്നെയാ ശരി ..നമ്മുടെ കാര്യം ഒകെ വീട്ടുകാര് സംസാരിച്ചുറപ്പിച്ചതിന്റെ പിറ്റേന്ന് തന്നെ വിനീത എന്നെ കാണാൻ വന്നിരുന്നു . നിങ്ങള് തമ്മിലുള്ള കാര്യങ്ങളൊക്കെ അവള് എന്നോട് അപ്പോഴേ പറഞ്ഞതാ…പിന്നെ നീ അവളുടെ പേര് പറഞ്ഞില്ലെങ്കിലും എനിക്കും സംശയം ഉണ്ടായിരുന്നു . വേറൊന്നും അല്ല.നിനക്ക് അവളെ കുറിച്ച് പറയുമ്പോളുള്ള ഒരാവേശം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്..”
മഞ്ജുസ് എന്റെ തുടയിൽ നുള്ളി ചിരിയോടെ പറഞ്ഞു .
“ഛെ ..എന്നാലും ഒകെ അറിഞ്ഞിട്ട് ..നീ എന്നെ..”
ഞാൻ വിഷമത്തോടെ അവളെ നോക്കി .
“അതിനിപ്പോ എന്താ കവി..നീ എന്നോടും എല്ലാം പറഞ്ഞതല്ലേ..ആളാരാണെന്നു പറഞ്ഞില്ല. അത്രയല്ലേ ഉള്ളു . പിന്നെ ഞാൻ എല്ലാം തികഞ്ഞിട്ട് വന്നവളൊന്നും അല്ലല്ലോ ..അതെനിക്ക് നല്ല ബോധം ഉണ്ട്..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .