മഞ്ജുസ് എന്റെ വാദം തള്ളിക്കൊണ്ട് സുഹൃത്തിനെ ന്യായീകരിച്ചു .
“ഓഹ് പിന്നെ..ബാക്കിയുള്ളോരുടെ പ്രൈവസിയിൽ കേറി അഭിപ്രായം പറഞ്ഞിട്ടല്ലേ തമാശ പറയുന്നത് ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ ഒന്ന് നോക്കി . കക്ഷി അതിനു മറുത്തൊന്നും പറഞ്ഞില്ല .
“ഓഹ് …”
ഞാൻ പറഞ്ഞത് ഇഷ്ടമാകാത്ത മഞ്ജുസ് ഒന്ന് മുരണ്ടു . പിന്നെ സോഫയിലേക്ക് ചാരി കിടന്നു ഞാൻ എന്താണ് വായിക്കുന്നതെന്നു ശ്രദ്ധിച്ചു . സ്പോർട്സ് പേജ് ആയതുകൊണ്ട് കക്ഷിക്ക് വല്യ താല്പര്യമില്ല .
“നീ എന്തോന്നാ ഈ നോക്കുന്നെ ?”
മഞ്ജുസ് എന്റെ കയ്യിൽ ചുരണ്ടികൊണ്ട് പയ്യെ ചോദിച്ചു .
“നിന്റെ കുണ്ടി…നിനക്ക് കണ്ടൂടെടി പോത്തേ എന്താണ് നോക്കുന്നതെന്നു ?”
അവളുടെ കോപ്പിലെ കിന്നാരം കേട്ടു എനിക്ക് ദേഷ്യം വന്നു .
“ഹോ..നിന്നോടൊക്കെ ചോദിച്ച എന്നെ പറഞ്ഞാൽ മതി…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ കയ്യിൽ പിച്ചി .
“ആഹ്…ദേ മഞ്ജുസേ ..കളി ഒടുക്കം കാര്യം ആവും ട്ടോ ”
അവളുടെ പിച്ചലിന്റെ വേദന സഹിക്കാത്തതുകൊണ്ട് ഞാൻ പല്ലിറുമ്മി .
“ഓഹ് പിന്നെ…”
അവൾ എന്റെ ദേഷ്യം കണ്ടു കളിയാക്കി .
“ഒരു പിന്നേം ഇല്ല ..ഞാൻ നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് , എന്തേലും ചെയ്തോണ്ടിരിക്കുമ്പോ വന്നിട്ട് ഒലിപ്പിക്കരുതെന്ന്. ചുമ്മാ ഇരിക്കുമ്പോ ആളെ മൈൻഡ് ചെയ്യത്തും ഇല്ല അല്ലാത്തപ്പോ ഒക്കെ ഒടുക്കത്തെ ഒലിപ്പീരും …”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
“ഓഹ് വേണ്ടെങ്കി വേണ്ട ..ഇനീം നീ എന്റെ അടുത്ത് തന്നെ വരുമല്ലോ ..അപ്പൊ കാണാം ”
മഞ്ജുസ് എന്റെ ഭീഷണിയൊക്കെ തള്ളിക്കളഞ്ഞു പത്രം എന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു .
“ആഹ്…നീ വായിച്ചതൊക്കെ മതി ..ഇനി കുറച്ചു നേരം ഞാൻ നോക്കട്ടെ ..”
എന്റെ കയ്യിൽ നിന്നും പേപ്പർ തട്ടിയെട്ട് അവൾ ഞെളിഞ്ഞിരുന്നു . അതിനു പകരമായി അവളുടെ കാലിൽ ഒരു ചവിട്ടും കൊടുത്തു ഞാൻ എഴുനേറ്റു.
“ആഹ്…ഹാ എന്റെ കാലു…”
തൂക്കിയിട്ടിരുന്ന കാലിൽ അപ്രതീക്ഷിതമായി കിട്ടിയ ചവിട്ടിൽ മഞ്ജുസ് ഒന്ന് ഞെരങ്ങി വാ പൊളിച്ചു .
“ഹി ഹി..”
ഞാനവളുടെ കുനിഞ്ഞുള്ള കാലുഴിച്ചിൽ കണ്ടു ചിരിയോടെ നോക്കി .
“എടാ കാലാ നിനക്ക് ഞാൻ തരാം …”