ഞാൻ ചിരിയോടെ പറഞ്ഞു ഒഴിഞ്ഞു മാറി .
“ആഹ്…സൗകര്യം പോലെ ചോദിക്കാം..ഇയാള് കോഫീ കുടിക്ക്..തണുത്തു പോകും ”
മീര ഞാൻ കോഫീ കുടിക്കാതെ സംഭാഷണത്തിൽ മുഴുകുന്നത് കണ്ടു ഓർമപ്പെടുത്തി . അങ്ങനെ കോഫിയും കുടിച്ചു ഞങ്ങൾ സംസാരിച്ചിരിക്കെ ആണ് കുളി കഴിഞ്ഞു മഞ്ജു പുറത്തിറങ്ങിയത് . ഒരു വെള്ളയിൽ കറുത്ത മഞ്ചാടിക്കുരു വലിപ്പത്തിലുള്ള ചുവന്ന കുത്തുകൾ ഉള്ള ചുരിദാറും കറുത്ത പാന്റും ആണ് വേഷം . മുടിയൊക്കെ അലസമായി അഴിച്ചു , ഇടതു തോളിലൂടെ മുന്നിലോട്ടു ഈറനോടെ മഞ്ജുസ് ഞങ്ങൾക്കരികിലേക്കെത്തി .
“ഓഹ് എണീറ്റോ ? ഞാൻ കരുതി ഇന്ന് എണീക്കാനുള്ള പ്ലാൻ ഒന്നുമില്ലെന്ന് ”
സോഫയിലിരുന്നു ചായ കുടിക്കുന്ന എന്നെ നോക്കി മഞ്ജുസ് മുടി തഴുകി .
“ഹ ഹ..അതെന്താടി അങ്ങനെ ? നീ ഇന്നലെ അവനെ ഉറങ്ങാൻ വിട്ടില്ലേ? ”
മീര മഞ്ജുസിന്റെ സംസാരം കേട്ടു അർഥം വെച്ചു ചോദിച്ചു . ആ ചോദ്യത്തിൽ കക്ഷി ഒന്ന് നാണിച്ചു എന്നത് വാസ്തവം ആണ് .ഞാനും മീരയുടെ ചോദ്യം കേട്ടു ഒന്ന് പുഞ്ചിരിച്ചു .
“പോടീ പുല്ലേ ..അതൊന്നും അല്ല ഞാൻ ഉദ്ദേശിച്ചത് . ഞാൻ കാലത്തേ വിളിച്ചപ്പോ അവൻ നല്ല ഉറക്കം ആയിരുന്നു ”
മഞ്ജുസ് കണ്ണുരുട്ടി ചിരിച്ചു മീരയോടായി പറഞ്ഞു .
“മ്മ് ..മ്മ് …നടക്കട്ടെ നടക്കട്ടെ …പക്ഷെ എന്റെ മുന്പില് ഈ അഭിനയമൊക്കെ വേണോ മോളെ ? നീ രാവിലെ എഴുന്നേറ്റു വരുന്നത് കണ്ടപ്പഴേ എനിക്ക് തോന്നിയതാ കുട്ടിക്ക് നല്ല ക്ഷീണം കാണുമെന്നു ”
മഞ്ജുസിന്റെ മറുപടിയിൽ അത്ര തൃപ്തി തോന്നാത്ത മീര അവളെ കളിയാക്കികൊണ്ട് എഴുനേറ്റു .
“ശേ ..ഈ പെണ്ണിതെന്തോന്നു…നാണംകെട്ട ജന്തു..”
മഞ്ജുസ് മീരയെ ശകാരിച്ചുകൊണ്ട് എന്നെ നോക്കി .
ഞാൻ അതൊന്നും സാരമില്ലെന്ന് മട്ടിൽ കണ്ണിറുക്കി ന്യൂസ് പേപ്പറും വിടർത്തി ഇരുന്നു . അതോടെ മീര ഞങ്ങൾക്കായി രംഗം വിട്ടൊഴിഞ്ഞു കിച്ചണിലേക്ക് നീങ്ങി .പോകുന്ന വഴിക്കു മഞ്ജുസിന്റെ കയ്യിലൊരു നുള്ളും വെച്ചുകൊടുത്താണ് മീര മടങ്ങിയത് .
മീര പോയതും മഞ്ജുസ് ചിരിയോടെ എന്റെ അടുത്തെത്തി .
“ഈ സാധനത്തിനെയാണോ നീ നോക്കണ്ടെന്നു പറഞ്ഞത് ? ഇത് വിളഞ്ഞ കേസ് ആണല്ലോ ! കെട്ട്യോൻ കൂടെ ഇല്ലാത്ത കേടൊക്കെ നിന്റെ കൂട്ടുകാരിക്ക് ഉണ്ട്..”
അടുത്ത് വന്നിരുന്ന മഞ്ജുസിന്റെ കാതിൽ ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
“പോടാ ചെക്കാ.അവള് ചുമ്മാ തമാശക്ക് പറയുന്നതാ…”