രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Posted by

“ആഹ്..എന്ന് വേണേൽ പറയാം . മഞ്ജുവിന്റെ വീട്ടുകാർക്ക് അത്ര താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല . ഒടുക്കം അവര് തമ്മിൽ എല്ലാം കഴിഞ്ഞെന്നൊക്കെ മഞ്ജു തട്ടിവിട്ടു . അതിലാണ് അവളുടെ വീട്ടുകാര് വീണത് ..”
മഞ്ജുസിന്റെ പഴയ കുറുമ്പ് ഓർത്തു മീര പയ്യെ ചിരിച്ചു .

“അതുകൊണ്ടൊക്കെ തന്നെ ആദർശ് മരിച്ചപ്പോഴും അവർക്ക് വല്യ വിഷമം ഒന്നുമുണ്ടായിരുന്നില്ല . മഞ്ജുവിന് മാത്രം ആയിരുന്നു ഷോക് . കല്യാണപെണ്ണായി പാവം അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ നിക്കുമ്പോഴാണ് ഞാൻ കരഞ്ഞുകൊണ്ട് സംഭവം വിളിച്ചു പറയുന്നത് ..എല്ലാം മിണ്ടാതെ നിന്ന് കേട്ട ശേഷം പെണ്ണൊരു അലർച്ച ആയിരുന്നു . ഫോണിൽ കൂടി ആയിട്ടു പോലും ഞാൻ പേടിച്ചു പോയി . ”
മീര പഴയതൊക്കെ ഓർത്തെടുത്തു പയ്യെ പുഞ്ചിരിച്ചു . ഒരു വിഷമം നിറഞ്ഞ വിഷാദചിരി .

“എന്നിട്ട് ?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു .

“എന്നിട്ടെന്താ ..ആ കോലത്തിൽ തന്നെ അവള് നേരെ അച്ഛനോടൊപ്പം ഹോസ്പിറ്റലിലെത്തി . അവന്റെ ചോരയിൽ കുളിച്ചു കിടക്കുന്ന ബോഡിയും കെട്ടിപിടിച്ചു കുറെ കരഞ്ഞു . പിന്നെ പിന്നെ അവള് കുറച്ചൊക്കെ ഔട്ട് ഓഫ് മൈൻഡ് ആയപോലെ പിച്ചും പേയും ഒക്കെ പറഞ്ഞു തുടങ്ങി . അതോടെ ഞങ്ങൾക്കൊക്കെ ടെൻഷൻ ആയി . ഒരുവിധം അവളെ പറഞ്ഞു സമാധാനിപ്പിച്ചു തിരിച്ചു കൊണ്ടുപോകാൻ നോക്കിയെങ്കിലും മഞ്ജു ഒച്ചവെച്ചു തടഞ്ഞു . ഒടുക്കം ഡോക്ടേഴ്സ് ഒകെ വന്നു ഇൻജെക്ട് ചെയ്തു മയക്കിയാണ് തിരിച്ചു കൊണ്ട് പോയത്..”
മീര സ്വല്പം വിഷമത്തോടെ പറഞ്ഞു നിർത്തി .

“മ്മ് …”
ഞാനും ഒന്ന് പയ്യെ മൂളി . അന്നത്തെ മഞ്ജുസിന്റെ അലമുറയിടുന്ന രൂപം ഞാൻ വെറുതെ ഒന്ന് മനസ്സിലോർത്തു .ഞാൻ കൈഞെരമ്പു മരിച്ചപ്പോൾ തന്നെ അവളുടെ നിലവിളി കണ്ടു നിന്നവർ പറഞ്ഞു എനിക്ക് നല്ല ബോധ്യം ഉണ്ട് . അതുകൊണ്ട് അവളുടെ കരച്ചിലൊക്കെ എനിക്ക് ഊഹിക്കാം . പുറമെ കാണിക്കുന്ന ദേഷ്യം ഒക്കെ അവളുടെ വെറും പുകമറ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇമോഷണലി കക്ഷി അവളരെ വീക് ആണ് .

“പിന്നെ കുറച്ചു ദിവസം അവള് ആകെ അപ്‌സെറ്റ് ആയിരുന്നു . പെണ്ണിന് വട്ടായോ എന്ന് വരെ ഞങ്ങളൊക്കെ സംശയിച്ചു പോയി . ഡിപ്രെഷനും വിഷമവും ഒകെ ആയി അവള് ആകെ തകർന്നു . ഒടുക്കം സൈക്ക്യാട്രിസ്റ്റിനെ ഒക്കെ പോയി കണ്ടു ട്രീറ്റ് ചെയ്താണ് പഴയ പരുവത്തിൽ ആക്കിയെടുത്തത്.”
മീര ഒരാശ്വാസം പോലെ പറഞ്ഞു നിർത്തി .

“മ്മ് …പിന്നെ എങ്ങനാ കക്ഷി അധികം വൈകാതെ തന്നെ സെക്കൻഡ് മാര്യേജ് നു സമ്മതിച്ചത് ?”
ഞാൻ ഉള്ളിൽ തോന്നിയ സംശയം മീരയോട് ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *