അവളൊരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി എന്നെ നോക്കി . എന്റെ മുഖ ഭാവം മാറുന്നുണ്ടോ എന്നെ സംശയം ആണ് അവൾക്ക് . ഞാൻ അവളെ മോശമായി കണ്ടാൽ അത് പുള്ളിക്കാരിക്ക് സഹിക്കാൻ പറ്റില്ല.
“സൊള്ളല് മാത്രേ ഉള്ളോ ? അതോ പിടിവലി ഒക്കെ ആയി ഫുൾ എന്ജോയ്മെന്റ് ആണോ ”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു മുകളിലേക്കും നോക്കി കിടന്നു . അതിന്റർത്ഥം മനസിലാക്കികൊണ്ട് തന്നെ മഞ്ജുസ് എന്റെ ചെസ്റ്റിൽ അമർത്തി നുള്ളി .
“ഇതാ ഞാൻ പറഞ്ഞത് എനിക്ക് താല്പര്യം ഇല്ലെന്നു . നിനക്ക് ഈയൊരു വിചാരമേ ഉള്ളു . എല്ലാരും നിന്നെപ്പോലെ അല്ല . അയ്യടാ ..”
മഞ്ജുസ് സ്വയം നല്ലപിള്ള ചമഞ്ഞു .
“ആഹ്..ശരി ശരി വിശ്വസിക്കാതെ തരം ഇല്ലല്ലോ . പാർക്കിലൊക്കെ പോയിട്ട് ഭാഗവതം വായിച്ചിരുന്നു എന്നൊക്കെ പറഞ്ഞാൽ …”
ഞാൻ വിശ്വാസക്കുറവ് അഭിനയിച്ചു ചിരിച്ചു .
“കവി..എനിക്ക് ദേഷ്യം വരുവേ. നീ എന്തിനാ എന്നെ ഇങ്ങനെ കളിയാക്കുന്നെ ”
മഞ്ജുസ് ചിണുങ്ങി കൊണ്ട് എന്നെ നോക്കി .
“പിന്നല്ലാതെ …നീ തന്നല്ലേ പറഞ്ഞെ നീ മുൻകൈ എടുത്തിട്ട് ആ പുള്ളി ഒഴിഞ്ഞു മാറിയെന്നു..സൊ എന്റെ ഭാര്യ അന്ന് കുറച്ചു ഇളക്കക്കാരി ആകുമല്ലോ ? അതുകൊണ്ട് സംശയിച്ചതാണേ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു.
“പോടാ നാറി …അത് ഒക്കെ ഓരോ മൂഡിൽ അങ്ങ് തോന്നുന്നതല്ലേ . ഞാൻ ഒരീസം വീട്ടിൽ ചുമ്മാ ബോറടിച്ചു ഇരിക്കുമ്പോ അവനെ ഒന്ന് വിളിച്ചുനോക്കി .അവൻ വീട്ടിൽ ഒറ്റക്കാണെന്നു പറഞ്ഞപ്പോൾ ഞാൻ വണ്ടിയും എടുത്തങ്ങു ഇറങ്ങി .അമ്മയോട് ഇപ്പൊ വരാമെന്നു പറഞ്ഞു കള്ളം പറഞ്ഞു പോയതാ .
പിന്നെ അവിടെ ചെന്ന് ആദർശിന്റെ കൂടെ ചുമ്മാ മിണ്ടിയും പറഞ്ഞുമൊക്കെ ഇരുന്നു . ഇടക്ക് അവൻ ഗിറ്റാർ പ്ളേ ചെയ്തു പാട്ടൊക്കെ പാടി എന്റെ കൂടെ ഇരിക്കും. അങ്ങനെ ഒരു മൂഡിൽ ഞാൻ അവന്റെ കഴുത്തിലൊക്കെ കൈചുറ്റി പിടിച്ചു ഇരുന്നു കുറെ കിസ്സൊക്കെ കൊടുത്തു …”
മഞ്ജുസ് സ്വല്പം ജാള്യതയോടെ പറഞ്ഞു എന്നെ നോക്കി.
“അപ്പൊ എന്റെ മിസ്സിന്റെ ചുണ്ടിന്റെ രുചി ആദ്യം അറിഞ്ഞത് ആ തെണ്ടി ആണോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി മുരണ്ടു .
“പോടാ..അവിടന്ന് ..”